For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലിനെക്കൊണ്ട് പറ്റില്ല!! ടി20യില്‍ സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ് കോംബോ വരട്ടെ, ഈ കാരണങ്ങള്‍

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ഓപ്പണിങ് റോളിലേക്കു ശക്തമായ അവകാശവാദമുന്നയിച്ചിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജുു സാംസണ്‍. ബംഗ്ലാദേശിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ തികച്ചും അപ്രതീക്ഷിതമായി ലഭിച്ച ഓപ്പണിങ് റോള്‍ ശരിക്കും മുതലാക്കിയിരിക്കുകാണ് സഞ്ജു. ഒരു സെഞ്ച്വറിയടക്കം 150 റണ്‍സുമായി പരമ്പരയിലെ ഓപ്പണറായാണ് അദ്ദേഹം മികവ് കാണിച്ചത്.

ഇതോടെ ഭാവിയിലും ടി20യില്‍ ദേശീയ ടീമിനായി ഓപ്പണിങ് റോള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ തനിക്കു സാധിക്കുമെന്നും സഞ്ജു ഇതിലൂടെ തെളിച്ചിരിക്കുകയാണ്. മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിരമിക്കലിനു ശേഷം ശുഭ്മന്‍ ഗില്‍- യശസ്വി ജയ്‌സ്വാള്‍ ജോടികളാണ് ടി20യിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍.

എന്നാല്‍ ഗില്ലിനേക്കാള്‍ നന്നായി ഓപ്പണിങില്‍ കസറാന്‍ സഞ്ജുവിനു സാധിക്കുമെന്നുറപ്പായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടി20യില്‍ സഞ്ജു- ജയ്‌സ്വാള്‍ ജോടിയായിരിക്കും ഭാവിയില്‍ ഇന്ത്യക്കു ഏറ്റവും ബെസ്റ്റ്. ഇതിനു പിന്നിലെ കാരണങ്ങളെന്താണെന്നു നോക്കാം.

SANJU SAMSON

ടീം കോമ്പിനേഷന്‍ ശക്തമാക്കാം

ഇന്ത്യക്കു വേണ്ടി ടി20 ഫോര്‍മാറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു സാംസണ്‍ ഓപ്പണറായി വന്നാലുള്ള ആദ്യത്തെ കാര്യം ടീം കോമ്പിനേഷന്‍ കൂടുതല്‍ ശക്തമാക്കി തീര്‍ക്കാമെന്നതാണ്. കാരണം സഞ്ജുവിനെ കളിപ്പിച്ചാല്‍ ഒരു ഓപ്പണറെ മാത്രമല്ല വിക്കറ്റ് കീപ്പറെക്കൂടിയാണ് ഇന്ത്യക്കു ലഭിക്കുന്നത്. മറിച്ച് ശുഭ്മന്‍ ഗില്ലാണ് ഓപ്പണിങിലെങ്കില്‍ വിക്കറ്റ് കീപ്പറായി മറ്റൊരാളെക്കൂടി ഇന്ത്യക്കു ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും.

പക്ഷെ സഞ്ജു ഓപ്പണ്‍ ചെയ്താല്‍ ഇന്ത്യക്കു ഈ പ്രശ്‌നമുണ്ടാവില്ല. മാത്രമല്ല ഒരു എക്‌സ്ട്രാ ഓള്‍റൗണ്ടറെയോ, ബൗളറെയോ ടീമിനു അധികമായി കളിപ്പിക്കാനും സാധിക്കും. ബംഗ്ലാദേശിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ സഞ്ജു ഓാപ്പണറായതു കാരണം ഹാര്‍ദിക് പാണ്ഡ്യ., നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, റിങ്കു സിങ് എന്നിവരയെല്ലാം ഇന്ത്യക്കു ഇറക്കാന്‍ സാധിച്ചു. ഇതു ടീമിന്റെ ബാറ്റിങ് ലൈനപ്പില്‍ ആഴം വര്‍ധിപ്പിക്കുകയും ചെയ്തു,

ഗില്ലിനെ ഓപ്പണിങിലേക്കു ഇന്ത്യ തിരികെ വിളിച്ചാല്‍ ഈ നാലു പേരില്‍ രണ്ടു പെരെ ഇന്ത്യ ഒഴിവാക്കേണ്ടതായി വരും. പകരം വിക്കറ്റ് കീപ്പറായി ഒരാളെയും കളിപ്പിക്കേണ്ടതായി വരും. ബൗളിങില്‍ ടീമിനു ആശ്രയിക്കാവുന്ന താരമല്ല ഗില്‍. അതിനാല്‍ തന്നെ അദ്ദേഹത്തിനൊപ്പം ഒരു വിക്കറ്റ് കീപ്പറെ കൂടി കളിപ്പിച്ചാല്‍ രണ്ടു ബൗളിങ് ഓപ്ഷനുകളാണ് ഇന്ത്യക്കു നഷ്ടമാവുക. അതുകൊണ്ടു തന്നെ സഞ്ജുവാണ് ഓപ്പണിങില്‍ ടീമിനു ബെസ്റ്റെന്നു പറയാം.

അഗ്രസീവ് ബാറ്റിങ്

ശുഭ്മന്‍ ഗില്‍ ഏകദിന ഫോര്‍മാറ്റില്‍ ഗംഭീര ബാറ്ററാണെങ്കിലും ടി20യിലെ പ്രകടനം അത്ര മികച്ചതല്ല. ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളില്‍ പലപ്പോഴും പതറിയിട്ടുണ്ട്. മാത്രമല്ല അല്‍പ്പസമയം ക്രീസില്‍ ചെലവഴിച്ച ശേഷം ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് ഗില്‍. പക്ഷെ നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും അഗ്രസീവ് ശൈലിയുടെ വക്താക്കളാണ്.

YASHAVI JAISWAL

ആദ്യത്തെ ബോള്‍ മുതല്‍ നിര്‍ഭയമായി ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള, വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനു പ്രാധാന്യം നല്‍കുന്നയാളെയാണ് ഇരുവര്‍ക്കു ആവശ്യം. ഗില്ലിനേക്കാള്‍ ഈ റോള്‍ യോജിക്കുന്നത് സഞ്ജുവിനാണ്. ഒരിക്കലും ഫിഫ്റ്റിക്കോ, സെഞ്ച്വറിക്കോ വേണ്ടി അദ്ദേഹം കളിക്കാറില്ല. ടീമിനു ഏറ്റവും ഗുണം ചെയ്യുന്ന റണ്‍സ് നേടാനാണ് സഞ്ജു എല്ലായ്‌പ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് എതിര്‍ ടീം ബൗളര്‍മാരെ ബാക്ക്ഫൂട്ടിലാക്കാന്‍ സഞ്ജുവിനും യശസ്വി ജയ്‌സ്വാളിനും സാധിക്കും. അതിനാല്‍ തന്നെ ഈ ജോടി അഞ്ചോവറുകളെങ്കിലും ക്രീസില്‍ നിന്നാല്‍ വലിയ സ്‌കോറും ഇന്ത്യക്കു ഉറപ്പിക്കാനും കഴിയും. അതു മാത്രമല്ല ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ദീര്‍ഘകാലമായി ഒരുമിച്ച് കളിക്കുന്നവര്‍ കൂടിയാണ് സഞ്ജുവും ജയ്‌സ്വാളും. ദേശീയ ടീമിനായി ഓപ്പണ്‍ ചെയ്യുമ്പോള്‍ ഇതു ഇവര്‍ക്കു ഏറെ ഗുണവും ചെയ്യും.

Story first published: Sunday, October 13, 2024, 15:11 [IST]
Other articles published on Oct 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+