സഞ്ജു ഇവിടെയുണ്ട്, പാരീസില്‍! കൂട്ടിന് ചാരുവും, മടങ്ങിവരവ് എപ്പോള്‍?
ക്രിക്കറ്റില്‍ നിന്നും ചെറിയ ബ്രേക്കെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ ഇപ്പോള്‍ ഭാര്യ ചാരുലതയ്‌ക്കൊപ്പം പാരീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ഇവിടെ നിന്നുള്ള വളരെ റൊമാന്റിക്കായുള്ള ഒരു വീഡിയോ ചാരുലത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വീഡിയോ വളരെ പെട്ടെന്നു തന്നെ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. ഈ വീഡിയോക്കൊപ്പം ചാരുലത നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമാണ്.
റോഡില്‍ വച്ച് ചാരുലതയെ സഞ്ജു ഇരുകൈകള്‍ കൊണ്ടും എടുത്തുയര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. ഇരുവര്‍ക്കും പിറകില്‍ പ്രശസ്തമായ ഈഫല്‍ ടവറിന്റെ വിദൂര ദൃശ്യവും നമുക്കു കാണാന്‍ സാധിക്കും. സഞ്ജുവിന്റെ ഈ സ്‌നേഹ പ്രകടനത്തിനു പിന്നിലും ഈ ഈഫല്‍ ടവര്‍ തന്നെയാണെന്നാണ് തമാശരൂപേണ ചാരുലത ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഇത്തരം വിചിത്രമായ പ്രവര്‍ത്തികള്‍ക്കു കാരണം പിന്നിലുള്ള വസ്തുക്കളാണ്. ഞാന്‍ ഈഫന്‍ നീയെന്നാണ് മൂന്നു ഇമോജികളോടൊപ്പമുള്ള ചാരുലതയുടെ ക്യാപ്ഷന്‍. ഈഫല്‍ ടവര്‍ പിന്നിലുള്ളതു കൊണ്ടാണ് സഞ്ജു ഇത്ര റൊമാന്‍റിക്കായതെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ സഞ്ജുവിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത് കഴിഞ്ഞ മാസത്തെ ശ്രീലങ്കന്‍ പര്യടനത്തിലായിരുന്നു. ടി20 പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു.
മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ കളിയില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. എന്നാല്‍ അടുത്ത രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തെ ഇന്ത്യ ഇലവനിലുള്‍പ്പെടുത്തിയിരുന്നു. മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിനു അവസരവും ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
സഞ്ജുവും ചാരുലതയും പാരീസില്‍. വീഡിയോ കാണാം
രണ്ടു കളിയിലും ഡെക്കായാണ് അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വന്നത്. രണ്ടാം ടി20യില്‍ പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ ഓപ്പണറായ സഞ്ജു ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. അടുത്ത കളിയില്‍ നാലു ബോള്‍ നേരിട്ട ശേഷം പൂജ്യത്തിനും താരം പുറത്തായി.

Screenshot
അതിനു ശേഷം മൂന്നു ഏകദിനങ്ങളില്‍ ലങ്കയുമായി ഇന്ത്യ കൊമ്പുകോര്‍ത്തെങ്കിലും ഇവയില്‍ സഞ്ജു തഴയപ്പെടുകയായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഇതു വഴി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനവും സഞ്ജു പ്രതീക്ഷിച്ചിരുന്നു. പക്ഷെ ടൂര്‍ണമെന്റിനു വേണ്ടി തിരഞ്ഞെടുത്ത നാലു ടീമുകളിലും അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല.
എങ്കിലും സഞ്ജുവിന്റെ സാധ്യത പൂര്‍ണമായി അവസാനിച്ചിട്ടില്ല. ദുലീപ് ട്രോഫിയിലെ അവസാന റൗണ്ട് മല്‍സരങ്ങളില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചേക്കും. കാരണം വിവിധ ടീമുകളിലെ ചില സീനിയര്‍ താരങ്ങള്‍ ബംഗ്ലാദേശുമായുള്ള ടെസ്റ്റിനായി ഇന്ത്യന്‍ ടീമിലേക്കു വരും. അടുത്ത മാസം നടക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗീലും (KCL T20) സഞ്ജു കളിക്കുന്നില്ല.
ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിന്റെ ഐക്കണ്‍ താരമാണ് അദ്ദേഹം. പക്ഷെ ദുലീപ് ട്രോഫിയില്‍ കളിക്കുകയെന്ന ലക്ഷ്യത്തോടെ സഞ്ജു വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പക്ഷെ ഈ തീരുമാനം കാരണം കെസിഎല്ലിനൊപ്പം ദുലീപ് ട്രോഫിയും അദ്ദേഹത്തിനു നഷ്ടമായിരിക്കുകയാണ്.
ദുലീപ് ട്രോഫിയില്‍ കളിക്കാനായില്ലെങ്കില്‍ പിന്നെ സഞ്ജുവിന്റെ പ്രതീക്ഷ ഒക്ടോബറില്‍ ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന മൂന്നു ടി20കളുടെ പരമ്പരയിലാണ്. ഒക്ടോബര്‍ ആറിനാരംഭിക്കുന്ന പരമ്പരയില്‍ തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications