Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ടി20 ലീഗ് വരുന്നു, സ്വന്തം ടീമിനെ ഇറക്കാന്‍ സഞ്ജു! ശ്രീശാന്തും രംഗത്ത്- വമ്പന്‍ നീക്കം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ലോകത്ത് വലിയ വിപ്ലവം സൃഷ്ടിച്ച ടൂര്‍ണമെന്റുകളിലൊന്നാണ്. ഐപിഎല്ലിന്റെ വരവോടെ യുവതാരങ്ങള്‍ക്ക് ദേശീയ ക്രിക്കറ്റിലേക്ക് വളരാനുള്ള ചവിട്ടുപടിയായി ഐപിഎല്‍ മാറി. ഐപിഎല്ലിന് ലോക ക്രിക്കറ്റിന്റെ സ്വീകാര്യത ലഭിച്ചതോടെയാണ് മറ്റ് പല രാജ്യങ്ങളും ടി20 ലീഗുകളെ കളത്തിലിറക്കിയത്. ഇപ്പോള്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് കീഴില്‍ ടി20 ലീഗ് മത്സരങ്ങള്‍ നടക്കുന്നുണ്ട്.

പല സംസ്ഥാനങ്ങളുടേയും യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ഇത്തരം ലീഗുകള്‍ സഹായകരമായിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക പ്രീമിയര്‍ ലീഗുകളെല്ലാം ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ നേടിയെടുക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. ഇപ്പോഴിതാ കേരളവും ഇതേ മാതൃകയിലേക്ക് വരാന്‍ പോവുകയാണ്. ദേശീയ ക്രിക്കറ്റിലേക്ക് വളര്‍ന്ന കേരള താരങ്ങളെ നോക്കിയാല്‍ വിരലിലെണ്ണാവുന്നവരെയേ കാണാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ എടുത്തു പറയേണ്ടത് മൂന്ന് പേര്‍ മാത്രമാണ്.

ടിനു യോഹന്നാന്‍, സഞ്ജു സാംസണ്‍, ശ്രീശാന്ത് എന്നിവരാണ് ഈ താരങ്ങള്‍. കേരളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കേരള ടി20 ലീഗ് ആരംഭിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനായുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചനകള്‍. ഇതില്‍ എടുത്തു പറയേണ്ടത് പല പ്രമുഖരും ടീമിനെ ഇറക്കാന്‍ രംഗത്തുണ്ടെന്നതാണ്. ഇതില്‍ പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടും.

സഞ്ജു സാംസണ്‍ കേരള പ്രീമിയര്‍ ലീഗില്‍ ടീമിനെ ഇറക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള ടീമിനെ രംഗത്തിറക്കാനാണ് സഞ്ജു നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് താരമെന്ന നിലയില്‍ വളരുന്നതോടൊപ്പം സഞ്ജു സാംസണ്‍ നിലവില്‍ ബിസിനസ് രംഗത്തും സജീവമാണ്. റിയല്‍ എസ്റ്റേറ്റില്‍ സഞ്ജുവിന് നിക്ഷേപമുണ്ട്. നിലവില്‍ 100 കോടിക്ക് മുകളില്‍ സഞ്ജുവിന് ആസ്തിയുണ്ട്.

sanju samson

അതുകൊണ്ടുതന്നെ കേരള പ്രീമിയര്‍ ലീഗില്‍ ടീമിനെ ഇറക്കാന്‍ സഞ്ജുവിന് ആസ്തിയുണ്ട്. സഞ്ജുവിന്റെ ഭാര്യ ചാരുലതയും അച്ഛന്‍ സാംസണ്‍ വിശ്വനാഥനും ചേര്‍ന്നാണ് ഇക്കാര്യങ്ങള്‍ക്കായുള്ള നീക്കം നടത്തുന്നത്. സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ്. അതുകൊണ്ടുതന്നെ ടീമിനെ മുന്നോട്ട് കൊണ്ടുപോവുക സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാവില്ല. ഇതിനായുള്ള നീക്കങ്ങള്‍ ഇപ്പോള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം.

കൊച്ചി ആസ്ഥാനമാക്കി ടീമിനെ ഇറക്കാന്‍ ശ്രീശാന്തും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ഇതിനോടകം ക്രിക്കറ്റ് അക്കാദമി ആരംഭിച്ച് യുവതാരങ്ങള്‍ക്ക് പരിശീലനം കൊടുക്കാന്‍ ശ്രീശാന്തിന് സാധിക്കുന്നുണ്ട്. ഇപ്പോള്‍ പുതിയ ടീമിനെ ഇറക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ ശ്രീശാന്തും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ അവതാരകനായും കമന്റേറ്ററായുമെല്ലാം ശ്രീശാന്ത് ക്രിക്കറ്റിനോട് ചേര്‍ന്ന്തന്നെയാണ് മുന്നോട്ട് പോകുന്നത്.

അതുകൊണ്ടുതന്നെ ശ്രീശാന്തും ടീമിനെ ഇറക്കാന്‍ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തിയേക്കില്ല. മുത്തൂറ്റ് ഗ്രൂപ്പ്, ഗോകുലം ഗ്രൂപ്പ് എന്നീ കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളും ടീമിനെ ഇറക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഗോകുലത്തിന് നിലവില്‍ ഗോകുലം കേരള എഫ്‌സിയെന്ന പേരില്‍ ഫുട്‌ബോള്‍ ടീമുണ്ട്. ക്രിക്കറ്റിലേക്കും തങ്ങളുടെ ടീമിനെ ഇറക്കാന്‍ ഇവര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

സിനിമാ മേഖലയിലെ ചില പ്രമുഖരും ടീമുകളെ കളത്തിലിറക്കാന്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഐഎസ്എല്‍ മാതൃകയില്‍ വരുന്ന കേരള ഫുട്‌ബോള്‍ ലീഗില്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയില്‍ ടീം വരുന്നുണ്ടെന്നാണ് വിവരം. പൃഥ്വിരാജിന് ക്രിക്കറ്റിനോട് താല്‍പര്യമുള്ള വ്യക്തിയാണ്.

അതുകൊണ്ടുതന്നെ ടീമിനെ ഇറക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഈ വര്‍ഷം അവസാനത്തോടെ ലീഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. ഏതൊക്കെ ടീമുകളാവും ഉണ്ടാവുകയെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് സൂചന.

Story first published: Wednesday, July 10, 2024, 21:49 [IST]
Other articles published on Jul 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+