Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധവാന് ഒന്നല്ല, രണ്ട് പകരക്കാര്‍... ടി20യില്‍ സഞ്ജു, ഏകദിനത്തില്‍ പൃഥ്വി, ടീം പ്രഖ്യാപിച്ചു

New Zealand Vs India T20I : Sanju Samson Replaces Injured Shikhar Dhawan | Oneindia Malayalam

ദില്ലി: പരിക്കിനെ തുടര്‍ന്നു ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നു പിന്‍മാറിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരെ ഇന്ത്യ പ്രഖ്യാപിച്ചു. ടി20, ഏകദിന പരമ്പരകളാണ് പരിക്കു കാരണം ധവാന് നഷ്ടമായത്. ടി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനാണ് നറുക്കു വീണതെങ്കില്‍ ഏകദിനത്തില്‍ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്കാണ് അവസരം ലഭിച്ചത്. ന്യൂസിലാന്‍ഡിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു.

sanju

ഓസ്‌ട്രേലിയക്കെതിരേ ബെംഗളൂരുവില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തിനിടെയാണ് ഫീല്‍ഡിങിനിടെ ധവാന്റെ ഇടതു തോളിനു പരിക്കേറ്റത്. ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ട അദ്ദേഹം പിന്നീട് ബാറ്റിങിനും ഇറങ്ങിയിരുന്നില്ല. സ്‌കാനിങില്‍ പരിക്ക് സാരമുള്ളതാണെന്നു കണ്ടെത്തിയതോടെ ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയായിരുന്നു.

prithvi

ശ്രീലങ്കയ്‌ക്കെതിരേ ഈ വര്‍ഷമാദ്യം നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ മൂന്നാമത്തെ കളിയില്‍ മാത്രമേ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നുള്ളൂ. ഈ കളിയില്‍ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ സഞ്ജു രണ്ടാമത്തെ പന്തില്‍ ഔട്ടാവുകയായിരുന്നു. ഇത്തവണ ധവാന്റെ പരിക്ക് സഞ്ജുവിന് തികച്ചും അപ്രതീക്ഷിതമായി ഒരിക്കല്‍ക്കൂടി ടീമിലേക്കു വഴി തുറക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്.

ഇന്ത്യന്‍ ടി20 ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍.

ഇന്ത്യന്‍ ഏകദിന ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍, കേദാര്‍ ജാദവ്.

Story first published: Tuesday, January 21, 2020, 22:00 [IST]
Other articles published on Jan 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+