Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറിന്റെ 'തൊപ്പി' തെറിച്ചാല്‍ സഞ്ജുവും പേടിക്കണം!! യുവതാരങ്ങളും പെടും, ഈ കാരണം

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഗൗതം ഗംഭീര്‍ തെറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടതോടെയാണ് ഗംഭീറിന്റെ കസേരയ്ക്കു ഇളക്കം തട്ടിത്തുടങ്ങിയത്. ഓസീസുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര അദ്ദേഹത്തിനു ഇപ്പേള്‍ ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്.

ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയും തോല്‍ക്കേണ്ടി വന്നാല്‍ ഗംഭീറിനു സ്വയം രാജി വയ്‌ക്കേണ്ടി വരികയോ, ഇല്ലെങ്കില്‍ പുറത്താക്കപ്പെടുകയോ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നും നീക്കിയാല്‍ അതു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണുള്‍പ്പെടെ പല യുവതാരങ്ങള്‍ക്കും വലിയ തിരിച്ചടിയായി മാറിയേക്കും. ഇതു എന്തുകൊണ്ടാണെന്നറിയാം.

GAUTAM GAMBHIR SANJU SAMSON

സഞ്ജു ഭയക്കണം

ഇന്ത്യന്‍ കോച്ച് സ്ഥാനത്തു നിന്നും ഗൗതം ഗംഭീര്‍ പുറത്താക്കപ്പെട്ടാല്‍ ഏറ്റവുമധികം ഭയക്കേണ്ട താരങ്ങളിലൊരാള്‍ സഞ്ജു സാംസണായിരിക്കും. കാരണം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ ഇപ്പോള്‍ പച്ച പിടിച്ചുകൊണ്ടിരിക്കുന്നതിന് പ്രധാന കാരണം ഗംഭീറാണ്. രാഹുല്‍ ദ്രാവിഡുള്‍പ്പെടെയുള്ള ഇന്ത്യയുടെ മുന്‍ കോച്ചുമാരെല്ലാം സഞ്ജുവിനോടു നിരന്തരം അവഗണ കാണിച്ചപ്പോള്‍ ഏറ്റവും മികച്ച പിന്തുണ നല്‍കിയത് ഗംഭീറാണ്.

ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ കോച്ചായി അദ്ദേഹം വന്നതിനു പിന്നാലെ കൂടുതല്‍ അവസരങ്ങളും മലയാളി താരത്തിനു ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഗംഭീറിനു കീഴില്‍ ഇന്ത്യന്‍ ടീം കളിച്ച രണ്ടു ടി20 പരമ്പരകളിലെ ആറു മല്‍സരങ്ങളില്‍ അഞ്ചിലും സഞ്ജുവിനെ കളിപ്പിച്ചിരുന്നു. ബംഗ്ലാദേശുമായുള്ള അവസാന ടി20 പരമ്പരയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മാത്രല്ല ഓപ്പണറും കൂടിയായിരുന്നു അദ്ദേഹം.

സൗത്താഫ്രിക്കയുമായി ഈയാഴ്ച തുടങ്ങാനിരിക്കുന്ന നാലു ടി20കളുടെ പരമ്പരയിലും സഞ്ജു തന്നെയാണ് ഓപ്പണ്‍ ചെയ്യാന്‍ പോവുന്നത്. അന്താരാഷ്ട്ര കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹത്തിന് തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ ഫസ്റ്റ് ചോയ്ത് വിക്കറ്റ് കീപ്പറായി നറുക്കുവീണത്. ഇതിനെല്ലം കാരണം ഗംഭീര്‍ നല്‍കി വരുന്ന പിന്തുണ തന്നെയാണ്.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മൂന്നു ടി20കളുടെ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും സഞ്ജു കാര്യമായി സ്‌കോര്‍ ചെയ്യാതിരുന്നിട്ടും അദ്ദേഹത്തെ ഗംഭീര്‍ കൈവിട്ടില്ല. മലയാളി താരത്തിന്റെ കഴിവില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്ന ഗംഭീര്‍ അവസാന കളിയിലും അവസരം നല്‍കുകയായിരുന്നു. കന്നി ടി20 സെഞ്ച്വറി സെഞ്ച്വറിയുമായിട്ടാണ് കോച്ച് തന്നിലര്‍പ്പിച്ച വിശ്വാസത്തോടു സഞ്ജു പ്രതിതകരിച്ചത്.

INDIAN TEAM

ടെസ്റ്റ് അരങ്ങേറ്റവും കുഴപ്പത്തിലാവും

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെടുകയാണെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുകയെന്ന സഞ്ജു സാംസണിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍ക്കും. കാരണം രഞ്ജി ട്രോഫിയില്‍ കളിച്ച് റെഡ് ബോള്‍ ക്രിക്കറ്റിനായി തയ്യാറായി ഇരിക്കാനും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കപ്പെടുന്നുണ്ടെന്നും ഗംഭീര്‍ അറിയിച്ചതായി സഞ്ജു വെളിപ്പെടുത്തിയിരുന്നു.

ഇതുവരെയുള്ള ക്രിക്കറ്റ് കരിയറില്‍ ഇന്ത്യയുടെ മറ്റൊരു കോച്ചും അദ്ദേഹത്തിന് ഈ തരത്തില്‍ ടെസ്റ്റ് അരങ്ങേറ്റത്തെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വൈകാതെ ടെസ്റ്റ് ടീമിലേക്കു വിളി കാത്തിരിക്കുന്ന സഞ്ജുവിനു ഗംഭീറിന്റെ പുറത്താവല്‍ വലിയ തിരിച്ചടി തന്നെയായിരിക്കും. പിന്നീടെത്തുന്ന കോച്ചുമാര്‍ അദ്ദേഹത്തിനു ഈ തരത്തിലുള്ള പിന്തുണ നല്‍കാനുള്ള സാധ്യതയുമില്ല.

യുവതാരങ്ങള്‍ക്കും നെഞ്ചിടിപ്പ്

ഇന്ത്യന്‍ കോച്ച് സ്ഥാനത്തു നിന്നും ഗൗതം ഗംഭീര്‍ മാറിയാല്‍ അതു പുതിയ പല യുവതാരങ്ങള്‍ക്കും വലിയ ആഘാതം തന്നെയായിരിക്കും. കാരണം കഴിവുള്ള യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോഴും അവസരവും പിന്തുണയും നല്‍കിക്കൊണ്ടിരിക്കുന്ന പരിശീലകനാണ് അദ്ദേഹം.

ഗംഭീര്‍ കോച്ചായതിനു ശേഷം കൂടുതല്‍ യുവതാരങ്ങള്‍ക്കു അവസരം ലഭിച്ചുകൊണ്ടിരിക്കുന്നതും ഇതു ശരിവയ്ക്കുന്നു. റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, ഹര്‍ഷിത് റാണ തുടങ്ങിയവരെയെല്ലാം ഗംഭീര്‍ വളര്‍ത്തിയെടുത്തു കൊണ്ടിരിക്കുകയാണ്.

Story first published: Monday, November 4, 2024, 11:53 [IST]
Other articles published on Nov 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+