Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും രാഹുലും ചാമ്പ്യന്‍സ് ട്രോഫിക്കുണ്ടാകില്ല, വമ്പന്‍ അഴിച്ചുപണിക്ക് ഇന്ത്യ- റിഷഭ് തുടരും

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തോറ്റത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ നാണക്കേടായിരിക്കുകയാണ്. 27 വര്‍ഷത്തിന് ശേഷം ശ്രീലങ്കയോട് പരമ്പര കൈവിട്ട ഇന്ത്യക്ക് തിരിച്ചുവരവ് നടത്താന്‍ വലിയ അഴിച്ചുപണികള്‍ തന്നെ വേണ്ടിവരും. പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷം കളിച്ച ആദ്യത്തെ ടി20 പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചെങ്കിലും ഏകദിന പരമ്പര കൈവിട്ടതോടെ ചാമ്പ്യന്‍സ് ട്രോഫിയാണ് വലിയ ചോദ്യമായി ഉയരുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ മൂന്ന് ഏകദിന മത്സരം മാത്രമാണ് കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പര ഇനി നടക്കാനുള്ളത്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് മികവ് തെളിയിക്കാന്‍ ഇന്ത്യയുടെ യുവ താരങ്ങള്‍ക്ക് മുന്നില്‍ അധികം അവസരമില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് സാധ്യത കുറവാണ്. ഇപ്പോഴിതാ രോഹിത് ശര്‍മയും ഗൗതം ഗംഭീറും ചേര്‍ന്ന് ചില വമ്പന്‍ മാറ്റങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്നാണ് വിവരം.

ഏകദിന ടീമില്‍ നിന്ന് കെ എല്‍ രാഹുലിനെ തഴഞ്ഞേക്കുമെന്നാണ് വിവരം. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ഉണ്ടായേക്കില്ല. ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായാണ് സീനിയര്‍ താരം കെ എല്‍ രാഹുലിനെ പരിഗണിക്കുന്നത്. എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയില്‍ രാഹുല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ മൂന്നാം മത്സരത്തില്‍ നിന്ന് രാഹുലിനെ തഴയുകയും ചെയ്തിരുന്നു. രാഹുലിനെ മധ്യനിരയിലാണ് കളിപ്പിക്കുന്നത്.

പ്രതീക്ഷക്കൊത്തുയരാന്‍ രാഹുലിന് സാധിക്കുന്നില്ല. സഞ്ജു സാംസണേയും ഇന്ത്യ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ സഞ്ജുവിനെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് മത്സരത്തിലും താരം ഡെക്കായി. ഏകദിന പരമ്പരയില്‍ അവസരം നല്‍കിയുമില്ല. ചാമ്പ്യന്‍സ് ട്രോഫിയിലും സഞ്ജുവിന് ഇടം നല്‍കിയേക്കില്ലെന്നാണ് വിവരം. റിഷഭ് പന്ത് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി തുടരും.

sanju samson

കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരെ തഴഞ്ഞ് പകരം ഇഷാന്‍ കിഷനെ ഏകദിന ടീമിലേക്ക് വളര്‍ത്താനാണ് ഇന്ത്യയുടെ പദ്ധതി. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ പിന്നീട് ബിസിസി ഐയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇഷാന്‍ പൂര്‍ണ്ണമായും തഴയപ്പെടുകയായിരുന്നു. ഇഷാന്‍ കിഷന്‍ വരുന്ന ദുലീപ് ട്രോഫി കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. മികവ് തെളിയിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും.

ഏകദിനത്തിലും ടി20യിലും ഇഷാന് കൂടുതല്‍ അവസരം നല്‍കാനാണ് ഗംഭീറിനും രോഹിത്തിനും താല്‍പര്യം. രാഹുലിനെ ടെസ്റ്റില്‍ ഭാവി നായകനാക്കാനുള്ള പദ്ധതികളും ഇന്ത്യക്കുണ്ട്. റിഷഭ് പന്ത് മാത്രമാവും ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ഏക വിക്കറ്റ് കീപ്പര്‍. മറ്റുള്ളവര്‍ക്കെല്ലാം മാറി മാറി ഫോമിന്റെ അടിസ്ഥാനത്തില്‍ അവസരം നല്‍കാനാണ് ഗംഭീറും രോഹിത്തും സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലേക്ക് ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങും ഉണ്ടായേക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം മുഹമ്മദ് ഷമിയും തിരിച്ചെത്തിയേക്കും. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള ഷമി തിരിച്ചുവരാനുള്ള കഠിന പ്രയത്‌നത്തിലാണ്. സ്പിന്‍ നിരയിലേക്ക് രവി ബിഷ്‌നോയിയെ വളര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കവും ഇന്ത്യ നടത്തുന്നുണ്ട്. ശ്രേയസ് അയ്യരേയും ഏകദിന ടീമില്‍ നിന്ന് തഴഞ്ഞേക്കും.

വെങ്കടേഷ് അയ്യരെ ഓള്‍റൗണ്ടര്‍ റോളില്‍ ഗംഭീര്‍ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പന്തെറിയാന്‍ സാധിക്കുന്ന കൂടുതല്‍ ബാറ്റ്‌സ്മാന്‍മാര്‍ ടീമില്‍ വേണമെന്നാണ് ഗംഭീറും രോഹിത്തും ആവശ്യപ്പെടുന്നത്. ഇതിന് അനുസരിച്ചുള്ള മാറ്റം ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, August 11, 2024, 10:46 [IST]
Other articles published on Aug 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+