For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു സാംസണ്‍ വരണം, ജയ്‌സ്വാള്‍ ഓപ്പണര്‍; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. അടുത്ത വര്‍ഷം പാകിസ്താനിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ പോകുന്നത്. പാകിസ്താനിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യക്കായി വേദി മാറ്റുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള തയ്യാറെടുപ്പുകളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചും ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മ കളിക്കുന്ന അവസാനത്തെ ഐസിസി പരിമിത ഓവര്‍ ടൂര്‍ണമെന്റായി ചാമ്പ്യന്‍സ് ട്രോഫി മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കിരീടം നേടേണ്ടതായുണ്ട്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം നടക്കുന്ന ആദ്യത്തെ ഐസിസി ട്രോഫിയാണിത്. അതുകൊണ്ടുതന്നെ ഗംഭീറിനും ഇത് അഭിമാന പോരാട്ടമാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തോറ്റ ഇന്ത്യ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ടീമിനെ പരിശോധിക്കാം. നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്ലുമായിരിക്കും. ഇന്ത്യയുടെ അടുത്ത നായകനായി ശുബ്മാന്‍ ഗില്ലിനെ വളര്‍ത്താനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് കൂടുതല്‍ താല്‍പര്യം. എന്നാല്‍ ഓപ്പണര്‍ റോളില്‍ യശ്വസി ജയ്‌സ്വാളിനേയും പരിഗണിക്കണം. ഇന്ത്യക്ക് ഇടത്, വലത് ഓപ്പണിങ് കൂട്ടുകെട്ട് ലഭിക്കാന്‍ രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാള്‍ വരേണ്ടതായുണ്ട്.

വെടിക്കെട്ട് ഓപ്പണറായ ജയ്‌സ്വാള്‍ ഇതിനോടകം ടി20യിലെ പ്രധാന ഓപ്പണറാണ്. ടെസ്റ്റിലും ജയ്‌സ്വാള്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഏകദിനത്തിലും അദ്ദേഹം ഓപ്പണര്‍ റോളിലേക്കെത്തുമെന്ന് ഉറപ്പാണ്. വിരാട് കോലി ടീമിന്റെ നട്ടെല്ലായി ഉണ്ടാകുമെന്ന് ഉറപ്പ്. ഐസിസി ടൂര്‍ണമെന്റുകളിലെ കോലിയുടെ പ്രകടന മികവ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ചാമ്പ്യന്‍സ് ട്രോഫിയിലും കോലിക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടാവും.

rohit sharma gautam gambhir

മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി വേണം. നിലവില്‍ ഗംഭീര്‍ ഹാര്‍ദിക്കിനെ തഴഞ്ഞിരിക്കുകയാണ്. എന്നാല്‍ ഐസിസി ട്രോഫിയില്‍ മാച്ച് വിന്നറായിട്ടുള്ള താരമാണ് ഹാര്‍ദിക്. താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. വിക്കറ്റ് കീപ്പറായി റിഷഭ് പന്താണ് വേണ്ടത്. ഇടം കൈയന്‍ വിക്കറ്റ് കീപ്പറായ റിഷഭിന് മുഖ്യ കീപ്പര്‍ സ്ഥാനം ലഭിക്കും. സഞ്ജു സാംസണ്‍ രണ്ടാം വിക്കറ്റ് കീപ്പറായി വേണം.

ദക്ഷിണാഫ്രിക്കയിലടക്കം ഏകദിന സെഞ്ച്വറി നേടിയ സഞ്ജു ഏകദിനത്തില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സമീപകാലത്തായി കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ടീമില്‍ ഇടം നല്‍കേണ്ടതായുണ്ട്. പേസ് നിരയില്‍ ജസ്പ്രീത് ബുംറ നയിക്കുമ്പോള്‍ ഒപ്പം മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണയും വേണം. ഹര്‍ഷിത് റാണ വളര്‍ന്നുവരാന്‍ കെല്‍പ്പുള്ള യുവ പേസറാണ്. അതുകൊണ്ടുതന്നെ ഹര്‍ഷിതിനെ പിന്തുണക്കണം.

സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവിനൊപ്പം രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരും വേണം. വാഷിങ്ടണ്‍ സുന്ദര്‍ വേണ്ട. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നീ രണ്ട് പ്രമുഖരും ഏകദിന ടീമില്‍ വേണ്ട. ഗംഭീറിന്റെ ഇഷ്ട താരങ്ങളാണെങ്കിലും ഇവരെ തഴയുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക.

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍ (vc), വിരാട് കോലി, സഞ്ജു സാംസണ്‍, റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാള്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്‌നോയി, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ

Story first published: Friday, August 9, 2024, 17:34 [IST]
Other articles published on Aug 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+