For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം പ്രഖ്യാപിക്കും മുമ്പ് സഞ്ജുവുമായി ബിസിസിഐ സംസാരിച്ചതെന്ത്? എല്ലാം പുറത്തുവന്നു!!

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വലിയ ചര്‍ച്ചയായി മാറവെ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ടീം പ്രഖ്യാപനത്തിനു മുമ്പ് സഞ്ജുവുമായി ബിസിസിഐ സംസാരിച്ചതായും എന്തൊക്കെ കാര്യങ്ങളാണ് ഇതിലുണ്ടായിരുന്നതെന്നുമാണ് 'ലീക്കായിരിക്കുന്നത്'.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. റിഷഭ് പന്തിനെ മുഖ്യ വിക്കറ്റ് കീപ്പറും കെഎല്‍ രാഹുലിനെ ബാക്കപ്പുമായിട്ടാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.

ചാംപ്യന്‍സ് ട്രോഫിയില്‍ മാത്രമല്ല ഇംഗ്ലണ്ടുമായി അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനായി അദ്ദേഹം കളിച്ചിരുന്നില്ല. ഇതു തന്നെയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നും താരം തഴയപ്പെടാനുള്ള മുഖ്യ കാരണമെന്നാണ് വ്യക്തമായിരിക്കുന്നത്.

SANJU SAMSON

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നുള്ള പിന്‍മാറ്റം

ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിലപാടാണ് ബിസിസിഐയ്ക്കുള്ളത്. നേരത്തേയും അവര്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നതിന്റെ പേരില്‍ ബിസിസിഐ ശക്തമായ നടപടി സ്വീകരിച്ചിരുന്നു.

ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഇരുവരും ഒഴിവാക്കപ്പെട്ടിരുന്നു, ഇഷാന്‍ അതിനു ശേഷം ദേശീയ ടീമിനായി ഒരു മല്‍സരം പോലും കളിക്കുകയും ചെയ്തിട്ടില്ല. ശ്രേയസാവട്ടെ ഒരു ഏകദിന പരമ്പരയിലേക്കു മാത്രമേ കഴിഞ്ഞ വര്‍ഷം പരിഗണിക്കപ്പെടുകയും ചെയ്തിട്ടുള്ളൂ.

ദേശീയ ടീമിനൊപ്പം മല്‍സരങ്ങളിലാത്ത മുഴുവന്‍ ഇന്ത്യന്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ തീര്‍ച്ചയായും കളിക്കണമെന്നാണ് ബിസിസിഐ ആവര്‍ത്തിച്ച് പറയുന്നത്. ഇതിനിടെയാണ് വിജയ് ഹസാരെ ട്രോഫിയില്‍ ഒരു മല്‍സരം പോലും സഞ്ജു കളിക്കാതിരുന്നത്. എന്നാല്‍ ഇതു യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവായിരുന്നില്ല. മറിച്ച് കേരളാ ടീമില്‍ നിന്നും സഞ്ജു തഴയപ്പെടുകയായിരുന്നു.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

കേരളാ ടീം പ്രഖ്യാപനത്തിനു മുന്നോടിയായി നടന്നിട്ടുള്ള ക്യാംപില്‍ നിന്നും കാരണമറിയിക്കാതെ സഞ്ജു വിട്ടുനിന്നതായും ഈ കാരണത്താലാണ് ടീമില്‍ എടുക്കാതിരുന്നതെന്നുമാണ് കെസിഎയുടെ വിശദീകരണം.

പക്ഷെ ക്യാംപിനു താന്‍ ഉണ്ടാവില്ലെന്നും പിന്നീട് ടീം പ്രഖ്യാപനത്തിനു മുമ്പ് വിജയ് ഹസാരെയില്‍ കളിക്കാന്‍ തയ്യാറാണെന്നും അറിയിച്ച് സഞ്ജു കെസിഎയ്ക്കു ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ ക്യാംപില്‍ പങ്കെടുത്തില്ല എന്ന ഒറ്റക്കാരണത്താല്‍ അവര്‍ ഇതൊന്നും പരിഗണിച്ചില്ല.

ബിസിസിഐ ചോദിച്ചതെന്ത്?

വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതുമായി ബന്ധപ്പെട്ട് സഞ്ജു സാംസണ്‍ നല്‍കിയ വിശദീകരണത്തില്‍ ബിസിസിഐയ്ക്കു അതൃപ്തിയുണ്ടെന്നും അലസമായ സമീപനമാണ് താരം ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നുമാണ് അവരുടെ വിലയിരുത്തല്‍.

രോഹിത് ജുഗ്ലാനെന്ന മാധ്യമപ്രവര്‍ത്തകനാണ് ബിസിസിഐയും സഞ്ജുവും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. റെവ്‌സ്‌പോര്‍ട്‌സ് (Revsportz) എന്ന ചാനലിലെ മാധ്യപ്രവര്‍ത്തകനാണ് അദ്ദേഹം, നേരത്തേ സീ ന്യൂസ്, ആജ് തക്ക് , ഇന്ത്യ ന്യൂസ് എന്നിവയിലെല്ലാം അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

SANJU SAMSON

വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതുമായി ബന്ധപ്പെട്ട് സഞ്ജുവിന്റെ മാത്രമല്ല കേരളാ ക്രിക്കറ്റ് അസോസിയേഷന്റെയും വിശദീകരണം ബിസിസിഐ തേടിയിരുന്നുവെന്നാണ് രോഹിത് ജുഗ്ലാന്‍ പറയുന്നത്. വിജയ് ഹസാരെയില്‍ എന്തു കൊണ്ട് കളിച്ചില്ലെന്നായിരുന്നു സഞ്ജുവിനോടുള്ള ബിസിസിസഐയുടെ ആദ്യ ചോദ്യം. ക്യാംപിനെത്തിയില്ലെങ്കില്‍ ടീമിനായും കളിപ്പിക്കില്ലെന്നാണ് കെസിഎ പറഞ്ഞതെന്നായിരുന്നു ഇതിനു താരത്തിന്റെ മറുപടി.

കെസിഎ അങ്ങനെ പറയുന്നുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ എന്തു കൊണ്ട് ക്യാംപില്‍ പോയില്ല? അലസമായിട്ടാണ് നിങ്ങള്‍ കാര്യങ്ങളെ കണ്ടതെന്നല്ലേ ഇതിനര്‍ഥമെന്നും സഞ്ജുവിനോടു ബിസിസിഐ ചോദിച്ചു. ഞാന്‍ നേരത്തേയും ക്യാംപില്‍ പോയിരുന്നില്ല. പക്ഷെ എന്നെ അന്നു ടീമിലുള്‍പ്പെടുത്തിയിരുന്നു. ഇത്തവണയും ഇതു പോലെ ടീമിലെടുക്കുമെന്നാണ് കരുതിയതെന്നും സഞ്ജു മറുപടി നല്‍കുകയായിരുന്നു എന്നാണ് രോഹിത് ജുഗ്ലാന്‍ എക്‌സിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

സഞ്ജുവിന്റെ ഈ വിശദീകരണം ബിസിസിഐയ്ക്കു വളരെ അലസമായ സമീപനമായിട്ടാണ് തോന്നിയതെന്നു അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായും അദ്ദേഹം പറയുന്നു. ഈ കാരണത്താലാണ് ചാംപ്യന്‍സ് ട്രോഫിയിലേക്കു അദ്ദേഹത്തെ പരിഗണിക്കേണ്ടൈന്ന കടുത്ത തീരുമാനം ബോര്‍ഡ് സ്വീകരിച്ചതെന്നും ജുഗ്ലാന്‍ വിശദീകരിക്കുന്നു.

Story first published: Wednesday, January 22, 2025, 6:35 [IST]
Other articles published on Jan 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+