മുംബൈ: ടി20 ലോകകപ്പിന്റെ ആവേശം ഒരുവശത്ത് നടക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ പരിശീലകനെത്തേടിയുള്ള ഓട്ടത്തിലാണ്. ഗൗതം ഗംഭീര്‍, ഡബ്ല്യുവി രാമന്‍ തുടങ്ങി പല പേരുകളും ഈ റോളിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗംഭീര്‍ അടുത്ത പരിശീലകനായി എത്താനാണ് സാധ്യത കൂടുതല്‍. ഗംഭീറിനെ പരിമിത ഓവര്‍ പരിശീലകനാക്കി രാമനെ ടെസ്റ്റ് പരിശീലകനാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് വിവരം.
ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായാല്‍ പരിമിത ഓവറില്‍ വലിയ പൊളിച്ചെഴുത്ത് നടത്തുമെന്നുറപ്പാണ്. ടി20 ടീമില്‍ ഗംഭീര്‍ പരിശീലകനായാല്‍ ചിലരുടെ ചീട്ട് കീറുകയും ചിലരെ ടീമിലേക്ക് തിരികെ എത്തിക്കുകയും ചെയ്യാന്‍ സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഗംഭീര്‍ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാവുമെന്ന് പരിശോധിക്കാം. ചില പ്രമുഖരെ ഗംഭീര്‍ ടി20യില്‍ നിന്ന് തഴയുമെന്ന കാര്യം ഉറപ്പാണ്. വിരാട് കോലിയാണ് ഇതിലൊരാള്‍.
ഗംഭീറും കോലിയും നേരത്തെ തന്നെ നല്ല ബന്ധത്തിലല്ല. അതുകൊണ്ടുതന്നെ ഗംഭീര്‍ വന്നാല്‍ കോലിയുടെ ടി20 കരിയര്‍ അവസാനിപ്പിക്കും. കോലിയുടെ ടി20 സ്‌ട്രൈക്ക് റേറ്റ് മോശമാണ്. ഒരു വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന് പുറത്തിരുന്ന കോലി ടി20 ലോകകപ്പിലൂടെയാണ് ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ കോലിക്കായിട്ടില്ല. ടി20 ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനവും മോശമാണ്.
അതുകൊണ്ടുതന്നെ ഗംഭീര്‍ വന്നാല്‍ കോലിയെ തഴയുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ രോഹിത് ശര്‍മക്ക് അല്‍പ്പം കൂടി നാള്‍ തുടരാനായേക്കും. ഗംഭീറിന്റെ ഇഷ്ട താരങ്ങളിലൊരാളാണ് രോഹിത്. ഇക്കാര്യം ഗംഭീര്‍ നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇത് പരിഗണിക്കുമ്പോള്‍ രോഹിത്തിന് ടി20യില്‍ തുടരാനായേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം രോഹിത്തിന്റേതാവും. നിലവിലെ സാഹചര്യത്തില്‍ രോഹിത് തുടരാനാണ് സാധ്യത കൂടുതല്‍.

സഞ്ജു സാംസണിനെ ഗംഭീര്‍ പിന്തുണച്ചേക്കില്ല. നേരത്തെ തന്നെ സഞ്ജുവിന്റെ പ്രകടനത്തെ അധികം പ്രശംസിക്കുന്ന രീതി ഗംഭീറിനില്ലായിരുന്നു. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയെ പല തവണ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. വലിയ ഷോട്ട് കളിക്കുന്നു എന്നതിലുപരിയായി മത്സരത്തിന്റെ ഗതി മനസിലാക്കി കളിക്കാന്‍ സഞ്ജുവിന് കഴിവില്ലെന്ന അഭിപ്രായക്കാരനാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ ഗംഭീര്‍ സഞ്ജുവിനെ ടീമില്‍ പിന്തുണക്കാന്‍ സാധ്യത കുറവാണ്.
രവീന്ദ്ര ജഡേജയേയും ഗംഭീര്‍ ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും. സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജയെ ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ പിന്തുണച്ച് ടി20യില്‍ നിന്ന് ഒഴിവാക്കാനാവും ഗംഭീറിന്റെ നീക്കം. ജഡേജയുടെ ടി20യിലെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ ലോകകപ്പിന് ശേഷം ജഡേജ ടി20 ഫോര്‍മാറ്റില്‍ നിന്നും വഴിമാറാനാണ് സാധ്യത കൂടുതല്‍. ഗംഭീര്‍ വരുന്നതോടെ ചില താരങ്ങള്‍ക്ക് കൂടുതല്‍ അവസരം പ്രതീക്ഷിക്കാം.
ശിവം ദുബെയേയും ഗംഭീര്‍ ഒഴിവാക്കിയേക്കും. മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഹീറോയാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ മികവ് കാണാനാവുന്നില്ല. അതുകൊണ്ടുതന്നെ ദുബെയെ ഗംഭീര്‍ ഒഴിവാക്കാനാണ് സാധ്യത. എന്നാല്‍ വെങ്കടേഷ് അയ്യരെ ഗംഭീര്‍ തിരികെ ടീമിലേക്കെത്തിച്ചേക്കും. ഒരു സമയത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി ഇന്ത്യ വളര്‍ത്താന്‍ ശ്രമിച്ച താരമാണ് വെങ്കടേഷ് അയ്യര്‍.
എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെ വന്നതോടെ തഴയപ്പെട്ടു. ഗംഭീര്‍ വെങ്കടേഷിനെ തിരികെ വിളിക്കാനാണ് സാധ്യത. ശ്രേയസ് അയ്യരെ ഇന്ത്യ നിലവില്‍ പൂര്‍ണ്ണമായും ഒതുക്കിയിരിക്കുകയാണ്. എന്നാല്‍ ഗംഭീറിലൂടെ ശ്രേയസ് തിരികെ എത്താന്‍ സാധ്യത കൂടുതലാണ്. ടി20യില്‍ വിരാട് കോലിയുടെ റോള്‍ ഏറ്റെടുക്കാന്‍ ശ്രേയസിന് സാധിച്ചേക്കും. എന്തായാലും ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം പ്രതീക്ഷിക്കാം.