ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഓരോ കാലഘട്ടത്തിലും ഇന്ത്യയുടെ നട്ടെല്ലായി ചില താരങ്ങള്‍ വളര്‍ന്നുവരാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പടിയിറങ്ങിയപ്പോള്‍ തല്‍സ്ഥാനത്തേക്ക് വിരാട് കോലിയെത്തി. കോലി പടിയിറങ്ങുമ്പോള്‍ ശുബ്മാന്‍ ഗില്‍ ആ സ്ഥാനത്തേക്ക് വളര്‍ന്നുവരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവോടെ ദേശീയ ടീമിലേക്കുള്ള ക്രിക്കറ്റ് താരങ്ങളുടെ ഒഴുക്ക് കൂടി. ഓരോ നായകന്മാര്‍ മാറി മാറി വരുമ്പോള്‍ ചില താരങ്ങളെ അതി പ്രതികൂലമായി ബാധിക്കാറുണ്ട്.
എംഎസ് ധോണി നായകനായിരുന്നപ്പോള്‍ പിന്തുണച്ച എല്ലാ താരങ്ങളേയും വിരാട് കോലി പിന്തുണച്ചിരുന്നില്ല. വിരാട് കോലിയുടെ ഇഷ്ട താരങ്ങളില്‍ എല്ലാവരേയും രോഹിത് ശര്‍മ പരിഗണിച്ചിട്ടില്ല. കാലഘട്ടത്തിനനുസരിച്ചും നായകന്മാര്‍ മാറുന്നതിനനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. വിരാട് കോലി നായകനായിരിക്കെ ചില പ്രമുഖ താരങ്ങളെ തഴഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ വിരാട് കോലി തഴഞ്ഞ പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ താരം അമിത് മിശ്രയാണ്. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമിലേക്കെത്തിയ സ്പിന്നറാണ് അമിത് മിശ്ര. മിന്നും ഫോമില്‍ കളിക്കവെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട താരമാണ് അമിത് മിശ്ര. അവസാനം കളിച്ച ഏകദിന പരമ്പരയിലെ താരമായിരുന്നു മിശ്ര. 2016ല്‍ ന്യൂസീലന്‍ഡിനെതിരേയാണ് അവസാനമായി അദ്ദേഹം ഏകദിനം കളിച്ചത്. ടീമിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ കാഴ്ചവെക്കാന്‍ മിശ്രക്കായി.
അഞ്ച് മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് അദ്ദേഹം നേടിയത്. ധോണിക്ക് കീഴിലായിരുന്നു ഈ പ്രകടനം. എന്നാല്‍ ധോണി മാറി കോലി നായകസ്ഥാനത്തേക്കെത്തിയതോടെ മിശ്രയെ തഴഞ്ഞു. 2017ന്റെ തുടക്കത്തിലാണ് കോലിയിലേക്ക് നായകസ്ഥാനം എത്തുന്നത്. പിന്നീട് ലെഗ് സ്പിന്നര്‍ക്ക് വലിയ അവസരം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. രണ്ടാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. ഇന്നത്തെ ടി20 ടീമിലെ നട്ടെല്ലാണ് സൂര്യകുമാര്‍.

വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്ന സൂര്യയെ എബി ഡിവില്ലിയേഴ്‌സിന്റെ പ്രതിഭയോടാണ് താരതമ്യപ്പെടുത്തുന്നത്. ഇന്ത്യയുടെ ടി20 നായകനായിപ്പോലും സൂര്യയെ ഇപ്പോള്‍ പരിഗണിക്കപ്പെടുന്നു. രോഹിത് ശര്‍മ നായകനായ ശേഷമാണ് സൂര്യകുമാര്‍ യാദവ് വളര്‍ന്നുവന്നത്. എന്നാല്‍ കോലി ക്യാപ്റ്റനായിരിക്കെ സൂര്യയെ പിന്തുണച്ചിരുന്നില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പവും മുംബൈ ഇന്ത്യന്‍സിനൊപ്പവും സൂര്യ മികവ് കാട്ടിയിട്ടുണ്ട്.
എന്നാല്‍ കോലി നായകനായിരിക്കെ സൂര്യക്ക് വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നതാണ് വസ്തുത. അല്ലായിരുന്നെങ്കില്‍ സൂര്യകുമാര്‍ നേരത്തെ ഇന്ത്യന്‍ ടീമിലേക്ക് എത്തുമായിരുന്നു. കോലി നായകനായിരിക്കെ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇതിലും മികച്ച കരിയര്‍ സ്വന്തമാക്കാന്‍ സൂര്യക്ക് സാധിക്കുമായിരുന്നു. മൂന്നാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് വേണ്ടത്ര പിന്തുണ കോലി നായകനായിരിക്കെ നല്‍കിയില്ല.
ഒരു മോശം പ്രകടനത്തിന്റെ പേരില്‍ പോലും അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍ക്കും യുവതാരങ്ങള്‍ക്കു ലഭിച്ച പിന്തുണയുടെ നാലിലൊന്ന് പോലും സഞ്ജുവിന് ലഭിച്ചില്ല. വിരാട് കോലി നായകനായിരിക്കെ സഞ്ജുവിനെ പൂര്‍ണ്ണമായും തഴയുകയാണ് ചെയ്തത്. മനീഷ് പാണ്ഡെയാണ് മറ്റൊരാള്‍. എംഎസ് ധോണി നായകനായിരിക്കെ മനീഷിന് വലിയ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ കോലി ക്യാപ്റ്റനായപ്പോള്‍ ഈ പിന്തുണ ലഭിച്ചില്ല. കോലിക്ക് കീഴില്‍ 3 മത്സരമാണ് മനീഷ് പാണ്ഡെക്ക് കളിക്കാനായത്.
ടോപ് ഓഡര്‍ താരമായ മനീഷ് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരമായിരുന്നു. എന്നാല്‍ വേണ്ടവിധം ഇന്ത്യ ഉപയോഗിക്കാത്ത താരമാണ് മനീഷ്. ഐപിഎല്ലില്‍ ആദ്യം സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡ് മനീഷിന്റെ പേരിലാണ്. ഇപ്പോള്‍ ഐപിഎല്ലില്‍ നിന്നും താരം തഴയപ്പെട്ടിരിക്കുകയാണ്. അടുത്ത സീസണില്‍ അവസരം ഉണ്ടാവുമോയെന്നത് കണ്ടറിയാം.