Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് ഇത്രയും സിക്‌സറോ? മാന്ത്രിക സംഖ്യ പിന്നിട്ടു! ഫസ്റ്റ് ക്ലാസിലും ഈ നേട്ടത്തിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു തന്നെ വേണ്ടെങ്കിലും മറ്റുള്ളവര്‍ക്കൊപ്പം ബാറ്റിങില്‍ വലിയ നേട്ടങ്ങളുമായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി കളിക്കവെ വലിയൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. സിക്‌സറിലാണ് സഞ്ജു വമ്പന്‍ നേട്ടം കുറിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ അദ്ദേഹം സിക്‌സറുകളുടെ എണ്ണത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

115 ഇന്നിങ്‌സുകളാണ് 100 സിക്‌സറുകള്‍ തികയ്ക്കാന്‍ സഞ്ജുവിനു വേണ്ടി വന്നത്. ഇത്രയും മല്‍സരങ്ങളില്‍ നിന്നും 90.06 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹത്തിന്റെ സമ്പാദ്യം 3210 റണ്‍സാണ്. 100 സിക്‌സറുകള്‍ക്കൊപ്പം 274 ബൗണ്ടറികളും സഞ്ജു കണ്ടെത്തിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 19 ഫിഫ്റ്റികളുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 212 റണ്‍സുമാണ്.

SANJU SAMSON

ടി20 ക്രിക്കറ്റില്‍ (ഐപിഎല്ലുള്‍പ്പെടെ) സഞ്ജു നേരത്തേ തന്നെ സിക്‌സറില്‍ ഡബിള്‍ സെഞ്ച്വറി തികച്ചിട്ടുണ്ട്. 245 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 274 സിക്‌സറുകളാണ്. 501 ബൗണ്ടറികളും താരം നേടിയിട്ടുണ്ട്. 133.31 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 6190 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും 40 ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

അധികം വൈകാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സിക്‌സറില്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് തികയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സഞ്ജു. ഇതിനായി അദ്ദേഹത്തിനു വേണ്ടത് 19 സിക്‌സറുകള്‍ മാത്രമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 96 ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 10 സെഞ്ച്വറികളും 15 ഫിഫ്റ്റികളുമടക്കം 3446 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. 81 സിക്‌സറുകള്‍ പറത്തിയ സഞ്ജു 397 ബൗണ്ടറികളുമടിച്ചു.

ആലൂരില്‍ പുതുച്ചേരിക്കെതിരേ കഴിഞ്ഞ ദിവസം നടന്ന വിജയ് ഹസാരെ ട്രോഫിയിലെ ആറാം റൗണ്ട് മല്‍സരത്തിലായിരുന്നു സഞ്ജു 100 സിക്‌സസറുകളെന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. കേരളം ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ ആറാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ചവയ്ക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ 97 സിക്‌സറുകളായിരുന്നു ലിസ്റ്റ് എ ക്രിക്കറ്റില്‍ സഞ്ജുവിന്റെ സമ്പാദ്യം.

SANJU SAMSON

മൂന്നു സിക്‌സറുകള്‍ പായിച്ച് അദ്ദേഹം 100 എന്ന മാന്ത്രിക സംഖ്യ പൂര്‍ത്തിയാക്കുകയും ചെയ്തു. 13 ബോളില്‍ പുറത്താവാതെ 35 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. നാലു ഫോറുകളും മൂന്നു സിക്‌സറുകളുമടക്കമായിരുന്നു ഇത്. 269.23 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റും കേരള ക്യാപ്റ്റനുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ചു ഇന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 136 റണ്‍സും നേടിയിട്ടുണ്ട്.

അതേസമയം, ഒരു ഇടവേളയ്ക്കു ശേഷം ഈ മാസം ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു. ഈ മാസം ആരംഭിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. മൂന്നു മല്‍സരങ്ങളുടേതാണ് പരമ്പര.

Story first published: Monday, December 4, 2023, 18:15 [IST]
Other articles published on Dec 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+