Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അച്ഛനുവേണ്ടി ക്രിക്കറ്റ് താരമായി, ആഗ്രഹിച്ചത് മറ്റൊന്ന്! സഞ്ജുവിന്റെ അറിയാ കഥകളിതാ

കേരളത്തിന്റെ അഭിമാന താരമാണ് സഞ്ജു സാംസണ്‍. കേരളത്തില്‍ നിന്ന് സഞ്ജുവിനെപ്പോലെ ആരാധകരെ സൃഷ്ടിച്ച മറ്റൊരു കേരള ക്രിക്കറ്റ് താരവുമില്ലെന്ന് നിസംശയം പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സജീവമല്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയുമ്പോഴെല്ലാം വലിയ സൈബര്‍ ആക്രമണം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ ഉയരാറുണ്ട്.

വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന, ടി20 ടീമില്‍ ഇന്ത്യക്കൊപ്പം സഞ്ജു സാംസണും ഉണ്ടായേക്കും. ശാന്തനായെത്തി വിസ്മയിപ്പിച്ച് മടങ്ങുന്ന സഞ്ജുവിനെ നെഞ്ചേറ്റുന്ന വലിയൊരു ആരാധക സഹൂഹമുണ്ടെങ്കിലും ഇവരില്‍ പലര്‍ക്കും സഞ്ജു ക്രിക്കറ്റിലേക്കെത്തിയ വഴിയെക്കുറിച്ചോ അദ്ദേഹത്തിന്റെ ചില കൗതുക റെക്കോഡുകളെക്കുറിച്ചോ അറിയില്ല. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണിന്റെ സ്വപ്‌നം ക്രിക്കറ്റ് താരമാവുകയെന്നതായിരുന്നില്ല. ഐപിഎസ് ഓഫീസറാവുന്നത് വലിയ നേട്ടമായി കണ്ടിരുന്ന സഞ്ജു പിന്നീട് അച്ഛനുവേണ്ടിയാണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്. അച്ഛന്റെ ആഗ്രഹത്തിനൊപ്പം നിന്ന സഞ്ജുവിന് തെറ്റിയില്ല. ഇന്ന് ഇന്ത്യയാകെ അറിയപ്പെടുന്ന സൂപ്പര്‍ ക്രിക്കറ്റ് താരമായി വളരാന്‍ സഞ്ജുവിന് സാധിച്ചു. വഴിമാറി പോകേണ്ടിയിരുന്ന സഞ്ജു ക്രിക്കറ്റിലേക്കെത്തിപ്പെട്ടത് നിയോഗം തന്നെയാണ്.

ഐപിഎല്ലില്‍ കോടി പ്രതിഫലം വാങ്ങിയ പ്രായം കുറഞ്ഞ താരമെന്ന നേട്ടം സഞ്ജുവിന്റെ പേരിലാണ്. 19 വയസും 58 ദിവസം പ്രായം ഉള്ളപ്പോഴാണ് നാല് കോടി രൂപക്ക് സഞ്ജുവിനെ രാജസ്ഥാന്‍ വാങ്ങിയത്. 10 ലക്ഷം രൂപക്ക് കെകെആറിനായാണ് സഞ്ജു ആദ്യം കളിച്ചത്. പിന്നീടാണ് രാജസ്ഥാനിലേക്കെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ ഫിഫ്റ്റി നേടുന്ന പ്രായം കുറഞ്ഞ താരവും സഞ്ജുവാണ്. അരങ്ങേറ്റ മത്സരത്തില്‍ 54 റണ്‍സാണ് താരം നേടിയത്.

മുംബൈ ഇന്ത്യന്‍സിനെതിരേ 33 പന്തില്‍ 60 റണ്‍സും നേടി ടൂര്‍ണമെന്റില്‍ സഞ്ജു ഞെട്ടിച്ചിരുന്നു. സഞ്ജുവിന്റെ ക്രിക്കറ്റ് താരമെന്ന നിലയിലെ വളര്‍ച്ചക്ക് പിന്നില്‍ പിതാവ് സാംസണ്‍ വിശ്വനാഥാണ്. ഡല്‍ഹിയിലെ പോലിസ് കോണ്‍സ്റ്റബിളായിരുന്നു സാംസണ്‍. ഡല്‍ഹി അണ്ടര്‍ 13 ടീമില്‍ സഞ്ജുവിന് ഇടം ലഭിക്കാതെ വന്നതോടെ സഞ്ജുവിന്റെ കരിയര്‍ വളര്‍ത്താനാണ് അവര്‍ കേരളത്തിലേക്ക് താമസം മാറിയത്. അത് എന്തായാലും ഗുണം ചെയ്തു.

കേരളത്തിനായി അണ്ടര്‍ 13 കളിക്കാന്‍ സഞ്ജുവിന് സാധിച്ചുവെന്ന് മാത്രമല്ല അരങ്ങേറ്റ മത്സരത്തില്‍ സഞ്ജു സെഞ്ച്വറിയും നേടി. സൗത്ത് സോണിനായി കളിച്ച സഞ്ജു അഞ്ച് മത്സരത്തില്‍ നാലിലും സെഞ്ച്വറിയടിച്ചു. പല ആരാധകര്‍ക്കും അറിയാത്ത നേട്ടമാണിത്. ഈ പ്രകടനം സഞ്ജുവിന്റെ ക്രിക്കറ്റ് താരമെന്ന നിലയിലെ വളര്‍ച്ചക്ക് വലിയ ഊര്‍ജം നല്‍കി. 15ാം വയസില്‍ രഞ്ജി ട്രോഫി കളിക്കാനും സഞ്ജുവിന് അവസരം ലഭിച്ചു.

sanju samson

അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ഗോവക്കെതിരേ 138 പന്തില്‍ 200 റണ്‍സുമായി സഞ്ജു പുറത്താവാതെ നിന്നു. ഇതോടെ സഞ്ജുവിന് രഞ്ജി ട്രോഫിയിലേക്ക് വിളിയെത്തുകയായിരുന്നു. നിര്‍ണ്ണായക മത്സരങ്ങളില്‍ സഞ്ജുവിന് മികവില്ലെന്ന് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇവര്‍ക്കൊന്നും സഞ്ജുവിന്റെ ചരിത്രം അറിയില്ലെന്ന് തന്നെ പറയാം. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു.

87 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനം. ഈ പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്. 2014ലെ അണ്ടര്‍ 19 ലോകകപ്പില്‍ സഞ്ജു ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. ഫൈനലില്‍ പാകിസ്താനെതിരേ 64ന് 4 എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോള്‍ സഞ്ജു സാംസണ്‍ സര്‍ഫറാസ് ഖാനൊപ്പം ചേര്‍ന്ന് നടത്തിയ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചതും പാകിസ്താനെ തോല്‍പ്പിക്കാന്‍ സഹായിച്ചതും.

Story first published: Saturday, June 17, 2023, 15:26 [IST]
Other articles published on Jun 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+