Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു വീണ്ടും ഓപ്പണറാവും!! ടി20 നായകനാവേണ്ടത് ഗില്ലല്ല, ബെസ്റ്റ് ആരെന്നു പറഞ്ഞ് ഉത്തപ്പ

ഇന്ത്യന്‍ ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ പദവിക്കു തൊട്ടരികിലെത്തി നില്‍ക്കുകയാണ് യുവ സൂപ്പര്‍ താരം. ടെസ്റ്റ് ക്രിക്കറ്റിനു പിന്നാലെ ഇപ്പോള്‍ ഏകദിന ടീമിന്റെയും നായകനായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ സൂര്യകുമാര്‍ യാദവില്‍ നിന്നും ടി20 ടീമിന്റെയും കടിഞ്ഞാണ്‍ ഗില്‍ ഏറ്റെടുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ ടി20യില്‍ സ്വന്തം സ്ഥാനം പോലും ഇനിയും ഉറപ്പിച്ചിട്ടില്ലാത്ത ഗില്ലിനെ അടുത്ത ക്യാപ്റ്റനാക്കരുതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. പകരം ഐപിഎല്ലിലടക്കം പല ടീമുകള്‍ക്കുമൊപ്പം നേതൃമികവ് തെളിയിച്ച താരത്തെയാണ് അദ്ദേഹം ടി20 നായകസ്ഥാനത്തേക്കു നിര്‍ദേശിക്കുന്നത്.

SHREYAS IYER

ക്യാപ്റ്റനായി ശ്രേയസ് മതി

സ്റ്റാര്‍ ബാറ്ററും ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരെയാണ് ഇന്ത്യയുടെ പുതിയ നായകനാക്കണ്ടതെന്നാണ് റോബിന്‍ ഉത്തപ്പ ആവശ്യപ്പെടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകളെ റണ്ണറപ്പുമാക്കിയിട്ടുണ്ട്.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ശുഭ്മന്‍ ഗില്ലിനെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്്റ്റനായി കൊണ്ടു വരാനുള്ള നീക്കത്തെ ഉത്തപ്പ എതിര്‍ത്തത്. ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഗില്ലിനു നായകസ്ഥാനം ലഭിച്ചു കഴിഞ്ഞു. ടെസ്റ്റില്‍ അദ്ദേഹ വളരെ നല്ലൊരു തിരഞ്ഞെടുപ്പാണെന്നു ഞാന്‍ കരുതുന്നു. ഗില്‍ അതു നമുക്കു കാണിച്ചു തരികയും ചെയ്തിട്ടുള്ളതാണ്.

ഏകദിന ക്രിക്കറ്റ് നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ നമ്പര്‍ മികച്ചതാണ്. കഴിവ് പരിഗണിക്കുമ്പോള്‍ അതു ഇനിയും മെച്ചപ്പെടാനും സാധ്യതയുണ്ട്. പക്ഷെ ടി20യില്‍ ക്യാപ്റ്റനായി ശ്രേയസ് അയ്യരിലേക്കു ഇന്ത്യ നോക്കാനിടയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ടി20യില്‍ ശുഭ്മന്‍ ഇനിയും തന്റെ സ്ഥാനം നേടിയെടുക്കുകയും വേണമെന്നും ഉത്തപ്പ വ്യക്തമാക്കി.

ടി20 ഓപ്പണിങ്

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഒരു ഓപ്പണിങ് സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും ശുഭ്മന്‍ ഗില്ലിനു അതു തന്റെ പേരില്‍ ഉറപ്പിക്കാന്‍ ഇനിയുമായിട്ടില്ലെന്നും റോബിന്‍ ഉത്തപ്പ പറയുന്നു. കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്ലാണ് ഓപ്പണറായി കളിച്ചത്.

മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം ഏഴിന്നിങ്‌സുകളില്‍ അഭിഷേക് 314 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ 150 റണ്‍സ് പോലും തികയ്ക്കാന്‍ ഗില്ലിനായില്ല. മാത്രമല്ല ഒരു ഫിഫ്റ്റി പോലും അദ്ദേഹം നേടിയതുമില്ല. ഗില്ലിന്റെ ഓപ്പണിങ് സ്ഥാനം സേഫലല്ലെന്നും സഞ്ജു സാംസണിനോ, യശല്വി ജയ്‌സ്വാളിനോ അതു കൈക്കലാക്കാന്‍ സാധിക്കുമെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.

SANJU SAMSON

ഏഷ്യാ കപ്പ് ഹീറോയിസത്തോടെ അഭിഷേക് ഒരു ഓപ്പണിങ് സ്ഥാനം തന്റെ പേരില്‍ ഭദ്രമാക്കിയെന്നാണ് ഉത്തപ്പയുടെ അഭിപ്രായം. രണ്ടാം ഓപ്പണറായി ആര്‍ക്കു വേണമെങ്കിലും എത്താന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

ടി20യില്‍ രണ്ടാം ഓപ്പണര്‍ സ്ഥാനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. എന്റെ അഭിപ്രായത്തില്‍ യശസ്വി ജയ്‌സ്വാള്‍ ഈ റോളിലേക്കു വരാന്‍ കഴിയുന്നയാളാണ്. കൂടാതെ സഞ്ജു സാംസണിനും തീര്‍ച്ചയായും വിടേക്കു എത്താന്‍ സാധിക്കുമെന്നും ഉത്തപ്പ വ്യക്തമാക്കി.

ഏഷ്യാ കപ്പിനു മുമ്പ് തുടര്‍ച്ചയായി 12 ടി20കളില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് സഞ്ജു- അഭിഷേക് ഓപ്പണിങ് ജോടിയാണ്. ഈ സഖ്യം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. മൂന്നു തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഓപ്പണറായ ശേഷം സഞ്ജു അടിച്ചെടുത്തത്.

പക്ഷെ ഏഷ്യാ കപ്പില്‍ തികച്ചും അപ്രതീക്ഷിതമായി ഗില്ലിനെ ടി20 ടീമിലേക്കു തിരികെ വിളിച്ച ഇന്ത്യ വൈസ് ക്യാപ്റ്റന്‍സിയും ഏല്‍പ്പിക്കുകയായിരുന്നു. ഇതോടെ സഞ്ജുവിനു ഓപ്പണിങില്‍ നിന്നും മധ്യനിരയിലേക്കു മാറേണ്ടിയും വന്നു.

Story first published: Tuesday, October 7, 2025, 17:46 [IST]
Other articles published on Oct 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+