വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലും പന്തും എന്തിന്? പകരം ഒരാള്‍ വരണം... ക്രുനാലിനെ കളിപ്പിക്കാന്‍ കാരണമുണ്ടെന്ന് മഞ്ജരേക്കര്‍

രാഹുലും പന്തും നിരാശാജനകമായ പ്രകടനമാണ് ടി20 പരമ്പരയില്‍ നടത്തിയത്

By Manu
ക്രുനാലിനെ കളിപ്പിക്കാന്‍ കാരണമുണ്ടെന്ന് മഞ്ജരേക്കര്‍ | Oneindia Malayalam

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പര ഒരു ഘട്ടത്തില്‍ ഇന്ത്യ കൈവിട്ടേക്കുമെന്ന് ആരാധകര്‍ ഭയപ്പെട്ടിരുന്നു. മഴയും ഓസീസിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാമത്തെ മല്‍സരത്തില്‍ മികച്ച ജയം നേടി പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ ടീം ഇന്ത്യക്കു കഴിഞ്ഞു.

ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി ഓസ്‌ട്രേലിയയില്‍ കാണില്ല... ഇവര്‍ക്കിത് അവസാന ഊഴം, നിരയില്‍ പ്രമുഖര്‍ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി ഓസ്‌ട്രേലിയയില്‍ കാണില്ല... ഇവര്‍ക്കിത് അവസാന ഊഴം, നിരയില്‍ പ്രമുഖര്‍

ഐസിസി ടി20 റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി കുല്‍ദീപും ശിഖര്‍ ധവാനും ഐസിസി ടി20 റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി കുല്‍ദീപും ശിഖര്‍ ധവാനും

പരമ്പര നഷ്ടമായില്ലെങ്കിലും ഇന്ത്യന്‍ നിരയിലെ ചില താരങ്ങളുടെ പ്രകടനം തീര്‍ച്ചയായും ടീമിന് തലവേദനയാണ്. ലോകേഷ് രാഹുലും അടുത്തിടെ ടീമിലെത്തിയ റിഷഭ് പന്തുമാണ് പ്രതീക്ഷയ്‌ക്കൊത്തുയരുന്നതില്‍ പരാജയപ്പെട്ടത്. ഇരുതാരങ്ങള്‍ക്കുമെതിരേ ഇപ്പോള്‍ മുന്‍ ദേശീയ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തു വന്നിരിക്കുകയാണ്.

വീക്ക്‌നെസ് മറച്ചുവയ്ക്കാന്‍

ബാറ്റിങില്‍ രാഹുലും പന്തും തുടര്‍ച്ചയായി ഫ്‌ളോപ്പായതിനെ തുടര്‍ന്നു തങ്ങളുടെ വീക്കനെസ് മറച്ചുവയ്ക്കാനാണ് ഓള്‍റൗണ്ടറായ ക്രുനാല്‍ പാണ്ഡ്യയെ പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഇന്ത്യ കളിപ്പിച്ചതെന്നു മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍, പന്ത് എന്നിവരിലൊരാളെ മാറ്റിനിര്‍ത്തി പകരം സ്്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ കരുത്തരാവുമായിരുന്നുവെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

രാഹുലും പന്തും പ്രതിരോധത്തില്‍

രാഹുലും പന്തും പ്രതിരോധത്തില്‍

സമീപകാലത്തെ മോശം പ്രകടനങ്ങള്‍ രാഹുലിന്റെയും പന്തിന്റെയും ടീമിലെ സ്ഥാനങ്ങള്‍ക്കു ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ടു പേര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ രണ്ടു പേരും മോശം ഷോട്ടുകള്‍ കളിച്ചാണ് പലപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

30 റണ്‍സ് പോലും തികച്ചില്ല

30 റണ്‍സ് പോലും തികച്ചില്ല

ഓസീസിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഈ രണ്ടു ഇന്നിങ്‌സുകളില്‍ നിന്നുമായി 30 റണ്‍സ് പോലും തികയ്ക്കാന്‍ രാഹുലിനും പന്തിനുമായിരുന്നില്ല. രാഹുല്‍ രണ്ടിന്നിങ്‌സുകളിലായു 27ഉം പന്ത് 20ഉം റണ്‍സാണ് നേടിയത്. നിര്‍ണായകമായ അവസാന മല്‍സരത്തില്‍ പന്ത് ഗോള്‍ഡന്‍ ഡെക്കായാണ് ക്രീസ് വിട്ടത്.
ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാലു റണ്‍സിന് തോറ്റ ആദ്യ കളിയില്‍ ഇന്ത്യ വിജയപ്രതീക്ഷയില്‍ നില്‍ക്കവെയാണ് മോശം ഷോട്ട് കളിച്ച് പന്ത് പുറത്തായത്. ഇതു കളിയില്‍ വഴിത്തിരാവുകയും ചെയ്തു. അന്ന് താരത്തിന്റെ ഷോട്ട് സെലക്ഷനെ പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇരുവരും മികച്ച താരങ്ങള്‍

ഇരുവരും മികച്ച താരങ്ങള്‍

വളരെയേറെ പ്രതിഭയുള്ള താരങ്ങള്‍ തന്നെയാണ് രാഹുലും പന്തും. എന്നാല്‍ തങ്ങളുടെ കഴിവിന്റെ പരമാവധി ടീമിനായി നല്‍കാന്‍ ഇരുവര്‍ക്കും സാധിക്കുന്നില്ലെന്നതാണ് പ്രധാന പോരായ്മ. ഇനി നടക്കാനിരിക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമിലും രാഹുലും പന്തുമുണ്ട്. ടി20യിലെ വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇരുവരും അടുത്ത പരമ്പരകളില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Tuesday, November 27, 2018, 9:40 [IST]
Other articles published on Nov 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X