ഐപിഎല്ലില്‍ പേര് വെട്ടിയ മഞ്ജരേക്കര്‍ വീണ്ടുമെത്തുന്നു- ഇന്ത്യ x ഓസീസ് പരമ്പരയില്‍ കളി പറയും
യുഎഇയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ പ്രശസ്ത അംപയര്‍ സഞ്ജയ് മഞ്ജരേക്കറുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വീണ്ടും കമന്ററി ബോക്‌സിലേക്കു അദ്ദേഹം മടങ്ങിയെത്താന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. വരാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കമന്ററി പാനലില്‍ മഞ്ജരേക്കറുമുണ്ടാവുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐഎസിസി ടൂര്‍ണമെന്റുകളിലടക്കം ഇന്ത്യയുടെ പരമ്പരകളിലെല്ലാം ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാല്‍ ചില വിവാദപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നു മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്നും ഈ വര്‍ഷം മാര്‍ച്ചോടെ ബിസിസിഐ പുറത്താക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരുന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കു മുമ്പായിരുന്നു ഇത്. ഐപിഎല്ലിന്റെ കമന്ററി പാനലില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് മഞ്ജരേക്കര്‍ ബിസിസിഐയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ബിസിസിഐ ഇതു തള്ളുകയായിരുന്നു. ഇപ്പോള്‍ മഞ്ജരേക്കറെ വീണ്ടും കമന്ററി സംഘത്തിലേക്കു തിരിച്ചുവിൡക്കാന്‍ ബിസിസിഐ തയ്യാറെടുക്കുന്നതായാണ് വിവരം.
സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്കിനാണ് ഇന്ത്യ- ഓസ്ട്രലിയ പരമ്പരയുടെ സംപ്രേക്ഷണാവകാശം. സുനില്‍ ഗവാസ്‌കര്‍, ഹര്‍ഷ ഭോഗലെ എന്നിവര്‍ക്കൊപ്പം മഞ്ജരേക്കറിനെയും വിദഗ്ധ പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം ഓസ്‌ട്രേലിയയുടെ മുന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്, ഗ്ലെന്‍ മഗ്രാത്ത്, ആന്‍ഡ്രു സൈമണ്ട്‌സ് എന്നിവരെയും പാനലിലേക്കു സോണി നെറ്റ്‌വര്‍ക്ക് സമീപിച്ചിട്ടുണ്ട്. ഹിന്ദി കമന്ററിക്കായി ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെയും ചാനല്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഓസ്‌ട്രേലിയയില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം തുടങ്ങുന്നത്. മൂന്നു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. പിന്നാലെ മൂന്നു ടി20കളിലും ഇരുടീമും ഏറ്റുമുട്ടും. അതിനു ശേഷമായിരിക്കും നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുക. നവംബര്‍ 27, 29, തിയ്യതികളില്‍ സിഡ്‌നിയിലായിരിക്കും ആദ്യ രണ്ടു ഏകദിനങ്ങള്‍. മൂന്നാം ഏകദിനവും ആദ്യത്തെ ടി20യും ഓവലിലായിരിക്കും. ഡിസംബര്‍ ഒന്നിനും നാലിനുമാണ് മല്‍സരങ്ങള്‍. 2021 ജനുവരി 19 വരെ നീളുന്നതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications