For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രതിഭാശാലി, പക്ഷെ ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കായി കളിച്ചത് മണ്ടത്തരം, മഞ്ജരേക്കര്‍ പറയുന്നു

മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരിലൊരാളാണ് എബി ഡിവില്ലിയേഴ്സ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ ബാറ്റിങ് വെടിക്കെട്ടിനെ ഇഷ്ടമില്ലാത്തവര്‍ ആരും തന്നെയില്ലെന്ന് പറയാം. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പറത്താന്‍ കഴിവുള്ള ഡിവില്ലിയേഴ്സ് 360 ഗിഡ്രി ബാറ്റ്സ്മാനെന്നാണ് വിശേഷിപ്പിക്കുന്നത്. ഏത് വമ്പന്‍ ബൗളറുടേയും പേടി സ്വപ്നമാണ് ഡിവില്ലിയേഴ്സെന്ന് പറയാം.

ഇന്ത്യയിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് ഡിവില്ലിയേഴ്സ്. ഐപിഎല്ലിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഡിവില്ലിയേഴ്സിന് ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുമായും അടുത്ത ബന്ധമാണുള്ളത്. വിരാട് കോലിയും ഡിവില്ലിയേഴ്സും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. ഡിവില്ലിയേഴ്സിനെപ്പോലൊരു സൂപ്പര്‍ താരത്തെ കണ്ടിട്ടില്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ സഞ്ജയ് മഞ്ജരേക്കര്‍ ഡിവില്ലിയേഴ്സ് കാട്ടിയ ഏറ്റവും വലിയ മണ്ടത്തരം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ചതാണ് ഡിവില്ലിയേഴ്സ് കാട്ടിയ വലിയ മണ്ടത്തരമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. ഇതിന്റെ കാരണവും മഞ്ജരേക്കര്‍ പറയുന്നു.

ആര്‍സിബി ഡിവില്ലിയേഴ്സിനെ ഉപയോഗിച്ചില്ല

എബി ഡിവില്ലിയേഴ്സ് പ്രതിഭാശാലിയായ താരമാണ്. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ സാധിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് ഡിവില്ലിയേഴ്സ്. പൊതുവേ ഇത്തരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന പല താരങ്ങളും ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാറില്ല. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തനാണ് എബി ഡിവില്ലിയേഴ്സ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ ശോഭിക്കാന്‍ ഡിവില്ലിയേഴ്സിന് സാധിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഡിവില്ലിയേഴ്സിനെ വേണ്ടവിധം ആര്‍സിബി ഉപയോഗിച്ചില്ലെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.

'മത്സരം വിജയിപ്പിക്കാന്‍ അസാധ്യമായ മികവാണ് ഡിവില്ലിയേഴ്സിനുള്ളത്. ടെസ്റ്റിലടക്കം 50 ശരാശരിയുണ്ടെന്നതാണ് ഡിവില്ലിയേഴ്സിന്റെ മിടുക്ക് എത്രത്തോളമാണെന്നത് വ്യക്തമാക്കുന്നത്. എന്നാല്‍ ടി20യെക്കാള്‍ കൂടുതല്‍ ഇംപാക്ട് മറ്റ് രണ്ട് ഫോര്‍മാറ്റിലാണ് ഡിവില്ലിയേഴ്സ് സൃഷ്ടിച്ചതെന്നാണ് തോന്നുന്നത്. ഡിവില്ലിയേഴ്സിനെ ഐപിഎല്ലില്‍ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. അവന്റെ ശരിയായ കഴിവ് കാട്ടാനായിട്ടില്ല. ടോപ് ഓഡറില്‍ അധികം ബാറ്റ് ചെയ്യാന്‍ അവന് സാധിച്ചിട്ടില്ല.

പറയാന്‍ വിഷമമുണ്ടെങ്കിലും കളിച്ചത് തെറ്റായ ഫ്രാഞ്ചൈസിക്കു വേണ്ടിയായിരുന്നു. ആര്‍സിബി അല്ലാതെ മറ്റൊരു ടീമിലായിരുന്നെങ്കില്‍ ഡിവില്ലിയേഴ്സിന്റെ ഏറ്റവും ശക്തമായ മികവ് തന്നെ കാണാമായിരുന്നു' സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ab de villiers

ഡിവില്ലിയേഴ്സ് ആര്‍സിബിയുടെ ഹീറോ

എബി ഡിവില്ലിയേഴ്സ് ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. ആര്‍സിബിക്കൊപ്പം വിരാട് കോലിയുമായി ചേര്‍ന്ന് തകര്‍ക്കാന്‍ എളുപ്പമല്ലാത്ത പല റെക്കോഡുകളും ഡിവില്ലിയേഴ്സ് സൃഷ്ടിച്ചിരുന്നു. പല തവണ ആര്‍സിബിയുടെ ടോപ് ഓഡറില്‍ കസറാന്‍ ഡിവില്ലിയേഴ്സിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതലും മധ്യനിരയിലാണ് അദ്ദേഹം കളിച്ചത്. പലപ്പോഴും ഫിനിഷര്‍ റോളിലേക്ക് മാറ്റപ്പെട്ടതിനാല്‍ അധികം പന്തുകള്‍ നേരിടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല.

അവസരം ലഭിക്കുന്ന പന്തുകളില്‍ വലിയ സ്‌കോര്‍ നേടാന്‍ ഡിവില്ലിയേഴ്സിന് സാധിച്ചിരുന്നു. ടി20യിലെ ഡെത്തോവറുകളിലാണ് ഡിവില്ലിയേഴ്സ് കൂടുതല്‍ കസറിയിരുന്നത്. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്സിന്റെ ഫിനിഷിങ് മികവിലാണ് ആര്‍സിബി കൂടുതല്‍ വിശ്വാസം അര്‍പ്പിച്ചത്. ഡിവില്ലിയേഴ്സ് ടോപ് ഓഡറില്‍ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കോലിയും ഡിവില്ലിയേഴ്സും ചേര്‍ന്ന് സൃഷ്ടിച്ചതാണ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.

ഐപിഎല്ലിലെ ഡിവില്ലിയേഴ്സിന്റെ കണക്കുകള്‍

ഐപിഎല്ലില്‍ 184 മത്സരങ്ങളാണ് ഡിവില്ലിയേഴ്സ് കളിച്ചത്. 39 ശരാശരിയില്‍ 5162 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറികളും ഡിവില്ലിയേഴ്സിന്റെ പേരിലുണ്ട്. 251 സിക്സുകളുമായി ഐപിഎല്ലിലെ സിക്സര്‍ വേട്ടക്കാരില്‍ ഡിവില്ലിയേഴ്സ് അഞ്ചാം സ്ഥാനത്താണ്. 2011, 2016 ഫൈനല്‍ കളിച്ച ആര്‍സിബി ടീമില്‍ ഡിവില്ലിയേഴ്സും ഭാഗമായിരുന്നു.

Story first published: Tuesday, January 28, 2025, 14:16 [IST]
Other articles published on Jan 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+