നീ ബൗള്‍ ചെയ്യുന്നോ, ഭിഷ യാജിക്കുന്നോ? അന്നു മുഖത്തടിച്ചതു പോലെ അക്തറിനോടു വീരു ചോദിച്ചു!
ഒരുകാലത്ത് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു ഇന്ത്യയുടെ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും പാകിസ്താന്‍ ബൗളിങ് വിസ്മയം ശുഐബ് അക്തറും തമ്മിലുള്ള കൊമ്പുകോര്‍ക്കലുകള്‍. ഒരു ആക്ഷന്‍ സിനിമ പോലെ ത്രില്ലടിപ്പിക്കുന്നതായിരുന്നു ഇവര്‍ ഗ്രൗണ്ടില്‍ മുഖാമുഖം വന്നപ്പോഴുമുള്ള മുഹൂര്‍ത്തങ്ങള്‍. അടിയും തിരിച്ചടിയുമെല്ലാം നമുക്ക് ഇവരുടെ കൊമ്പുകോര്‍ക്കലില്‍ കാണാമായിരുന്നു.
തീപാറിക്കുന്ന ബോളുകള്‍ കൊണ്ടു മാത്രമല്ല സ്ലെഡ്ജിങിലൂടെയും എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിച്ച് പുറത്താന്‍ മിടുക്കനായിരുന്നു അക്തര്‍. അത്തരമൊരു സംഭവത്തെക്കുറിച്ചും അന്നു സെവാഗില്‍ നിന്നും അക്തറിനു നേരിട്ട സ്ലെഡ്ജിങിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

മുള്‍ത്താനിലെ ഡബിള്‍ സെഞ്ച്വറി
ഇന്ത്യയും പാകിസ്താനും തമ്മില്‍ 2003-04ല്‍ പാകിസ്താനിലെ മുള്‍ത്താനില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു സംഭവം. അന്നു പാക് ബൗളര്‍മാര്‍ക്കുമേല്‍ സംഹാര താണ്ഡവമാടിയ വീരുവിനെയാണ് ലോകം കണ്ടത്. ബൗളര്‍മാരെ കശാപ്പ് ചെയ്ത് അദ്ദേഹം ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചെടുത്തിരുന്നു.
ഇന്ത്യക്കായി ഒന്നാമിന്നിങ്‌സില്‍ വെറും 375 ബോളില്‍ 39 ബൗണ്ടറികളും ആറു സിക്‌സറുമടക്കം വീരു വാരിക്കൂട്ടിയത് 309 റണ്‍സായിരുന്നു. ഈ മല്‍സരത്തില്‍ തല്ലുവാങ്ങിയ ബൗളര്‍മാരില്‍ അക്തറുമുണ്ടായിരുന്നു. 32 ഓവറില്‍ നാലു മെയ്ഡനുകളടക്കം 119 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിന് ഒരു വിക്കറ്റ് പോലും കിട്ടിയില്ല.

അക്തറിന്റെ ചോദ്യം
അക്തര്‍ ബൗണ്‍സറുകളെറിഞ്ഞ് സെവാഗിനെ പുള്‍ ഷോട്ട് കളിപ്പിച്ച് പുറത്താക്കാന്‍ ശ്രമങ്ങള്‍ നടത്തി നോക്കിയെങ്കിലും അതില്‍ വിജയിച്ചില്ല. തുടര്‍ന്നായിരുന്നു ബൗള്‍ ചെയ്യവെ വീരുവിന് അടുത്തേക്ക് വന്ന് അക്തര്‍ ഇങ്ങനെ പറഞ്ഞത്- നിങ്ങള്‍ 200 റണ്‍സ് തികച്ചു കഴിഞ്ഞു. ഞാന്‍ ഒരുപാട് ബൗണ്‍സറുകളെറിഞ്ഞു, ഒന്നെങ്കിലും പുള്‍ ഷോട്ട് കളിക്കൂ.
ശാന്തമായി അക്തറിനെ നോക്കി വീരു നല്‍കിയ മറുപടി നിങ്ങള്‍ ബൗളിങ് ചെയ്യുകയാണോ, അതോ ഭിക്ഷ യാജിക്കുകയാണോ എന്നായിരുന്നുവെന്നു മഞ്ജരേക്കര്‍ വെളിപ്പെടുത്തി.

ഒരേയൊരു വീരു
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍മാനെന്നായിരുന്നു വീരു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെപ്പോലും ടി20യായി കണ്ടിരുന്ന അദ്ദേഹം ബൗളര്‍മാര്‍ക്കു പുല്ലുവിലയായിരുന്നു നല്‍കിയത്. അതുകൊണ്ടു തന്നെ അക്കാലത്തു ലോക ക്രിക്കറ്റിലെ ബൗളര്‍മാരുടെയെല്ലാം പേടിസ്വപ്‌നം കൂടിയായിരുന്നു വീരു.
മുള്‍ത്താനില്‍ മാത്രമല്ല ടെസ്റ്റ് കരിയറില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചിട്ടുണ്ട്. അതു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു. 2008ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വീരു 319 റണ്‍സ് അടിച്ചെടുത്തത്. നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിടവാങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications