'ഞാന്‍ അവന്റെ വലിയ ആരാധകന്‍', അപൂര്‍വ്വ താരം, ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് മഞ്ജരേക്കര്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യന്‍ ടീമിന്റെ തോല്‍വി ആരാധകരെ കടുത്ത നിരാശയിലാക്കുന്നതായിരുന്നു. തോല്‍വിയേക്കാളേറെ ഇന്ത്യന്‍ താരങ്ങളുടെ മത്സരത്തിലെ സമീപനമാണ് ആരാധകരെ സങ്കടപ്പെടുത്തിയത്. ആക്രമണോത്സകതയില്ലാത്ത നനഞ്ഞ പടക്കം പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. കെ എല്‍ രാഹുല്‍ ക്യാപ്റ്റനെന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമായി. ബൗളര്‍മാര്‍ക്ക് കൂട്ടുകെട്ട് പൊളിക്കാനോ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ സാധിച്ചില്ല.
ശിഖര്‍ ധവാന്‍, വിരാട് കോലി, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനം മാത്രമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാനായുള്ളത്. കെ എല്‍ രാഹുലിന്റെ നായകനെന്ന നിലയിലെ പദ്ധതികള്‍ക്കെതിരേ ഇതിനോടകം വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പ്രകടനം വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. രാഹുലിന്റെ ക്യാപ്റ്റന്‍സിയെ രൂക്ഷമായി വിമര്‍ശിച്ച സഞ്ജയ് താന്‍ ആരാധിക്കുന്ന ഇന്ത്യന്‍ താരമാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

അത് മറ്റാരുമല്ല, ഇന്ത്യന്‍ ആരാധകര്‍ ഗബ്ബാറെന്ന് വിളിച്ച് ആരാധിക്കുന്ന സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് സഞ്ജയ് താന്‍ ആരാധിക്കുന്ന താരമായി പറഞ്ഞത്. ഇടവേളക്ക് ശേഷം കളിക്കാനിറങ്ങിയ ധവാന്‍ 79 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. ധവാനെ തിരികെ ടീമിലേക്കെത്തിച്ചതില്‍ വിമര്‍ശനം ഉന്നയിച്ചവരുടെ മുഖത്തേറ്റ അടിയായിരുന്നു ധവാന്റെ അര്‍ധ സെഞ്ച്വറിയെന്ന് പറയാം. 2023ലെ ഏകദിന ലോകകപ്പില്‍ ഓപ്പണറാവാന്‍ മത്സരിക്കുന്നവരോടൊപ്പം താനുമുണ്ടെന്ന് ധവാന്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
' ഞാന്‍ എപ്പോഴും അവന്റെ വലിയ ആരാധകനാണ്. ശിഖര്‍ ധവാന്‍ അപൂര്‍വ്വ ശൈലിയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. 30ന് കഴിഞ്ഞവരില്‍ അവസാന മൂന്ന് നാല് വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരിലൊരാളാണ് ധവാന്‍. വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരിക്കുകയാണ്.

തകര്‍പ്പന്‍ ഇന്നിങ്‌സ് തന്നെയായിരുന്നു ഇതെന്നാണ് കരുതുന്നത്. മാര്‍ക്കോ ജാന്‍സനെ അവന്‍ നേരിട്ട രീതി വളരെ ഇഷ്ടമായി. സ്പിന്നര്‍മാരെയും നന്നായി നേരിടാന്‍ ധവാന് സാധിച്ചു. ഐപിഎല്ലിലും സ്ഥിരതയോടെ കളിക്കാന്‍ അവനാകുന്നു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തോളമായി അവന്റെ പ്രകടനം മെച്ചപ്പെട്ടിരിക്കുകയാണ്. ഡീപ്പില്‍ ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ അവന്‍ കളിച്ച ഷോട്ട് നോക്കുക. അതിമനോഹരം'-സഞ്ജയ് പറഞ്ഞു.
ശിഖര്‍ ധവാന്‍ സമീപകാലത്തായി ഓരോ മത്സരത്തിലും തന്റെ പ്രകടനം മെച്ചപ്പെടുത്തുകയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ പലരും പ്രയാസപ്പെട്ടപ്പോളും ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ധവാന് സാധിച്ചു. 84 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു ധവാന്റെ പ്രകടനം. ഇടവേളക്ക് ശേഷം മടങ്ങിവന്ന് ഇന്ത്യയുടെ ടോപ് സ്‌കോററാവാന്‍ ധവാന് സാധിച്ചുവെന്നതാണ് ശ്രദ്ധേയ കാര്യം. തന്റെ അനുഭവസമ്പത്തിനെ നന്നായി ബാറ്റിങ്ങില്‍ ഉപയോഗപ്പെടുത്താന്‍ ധവാന് സാധിക്കുന്നുണ്ട്. ഇത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റ് ചെയ്യുന്നു. മറ്റ് പല താരങ്ങള്‍ക്കും ഇല്ലാത്ത ഗുണമാണിത്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കഴിഞ്ഞ മൂന്ന് സീസണിലും ഗംഭീര ബാറ്റിങ്ങാണ് ധവാന്‍ നടത്തിയത്. 36ാം വയസിലും തന്റെ പ്രതിഭക്ക് കോട്ടം തട്ടാതെ അദ്ദേഹം മുന്നോട്ട് പോകുന്നു. നിലവില്‍ ധവാനെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്. ടെസ്റ്റിലും ടി20യിലും ധവാന്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ല ധവാന്‍. എന്നാല്‍ വിദേശ മൈതാനത്തടക്കം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഗബ്ബാറിന് സാധിച്ചിട്ടുണ്ട്.
രണ്ടാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യക്ക് ധവാന്‍ വലിയ പ്രതീക്ഷ നല്‍കുന്നു. ആദ്യ മത്സരം തോറ്റതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-ന് പിന്നിലാണ്. രണ്ടാം മത്സരത്തിലും തോറ്റാല്‍ പരമ്പര കൈവിടും. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് രണ്ടാം മത്സരം ജയിക്കേണ്ടതായുണ്ട്. ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടാല്‍ വലിയ നാണക്കേടായി അത് മാറുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications