For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'നല്ല കുട്ടിയാവാം'- ഐപിഎല്‍ കമന്ററി പാനലില്‍ ഉള്‍പ്പെടുത്തുമോ? അഭ്യര്‍ഥിച്ച് മഞ്ജരേക്കര്‍

സപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിനുള്ള കമന്ററി പാനലില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് പ്രശസ്ത കമന്റേറ്ററും ഇന്ത്യയുടെ മുന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍ ബിസിസിഐയോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ- ന്യൂസിലാന്‍ഡ് ലോകകപ്പ് സെമി ഫൈനലിലെ ചില പരാമര്‍ശങ്ങളെ തുടര്‍ന്ന് അദ്ദേഹം വിവാദത്തിലകപ്പെട്ടിരുന്നു. ഇതു കൂടാതെ 2019-20 സീസണിലെ മറ്റു ചില മല്‍സരങ്ങളിലെയും പരാമര്‍ശങ്ങളുടെ പേരില്‍ മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്നും ബിസിസിഐ സീസണിനു ശേഷം ഒഴിവാക്കുകയും ചെയ്തിരുന്നു.

1

ഇതേക്കുറിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്രിലും പിന്നീട് നടന്ന മല്‍സരങ്ങളില്‍ മഞ്ജരേക്കറുടെ അഭാവം പ്രകടമായിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന കളിയുടെ കമന്ററി പാനലില്‍ കാണാതിരുന്നതോടെയാണ് അദ്ദേഹത്തെ നീക്കിയതായി ഉറപ്പായത്. യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണിലൂടെ വീണ്ടും കമന്ററിയിലേക്കു മടങ്ങിയെത്താനാണ് ഇപ്പോള്‍ മഞ്ജരേക്കറുടെ ശ്രമം.

ഐപിഎല്‍ കമന്ററി സംഘത്തില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്നും ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ താന്‍ പാലിക്കുമെന്നും ഉറപ്പ് നല്‍കി ബിസിസിഐയ്ക്കു കത്തയച്ചിരിക്കുകയാണ് മഞ്ജരേക്കര്‍. ഇതു രണ്ടാം തവണയാണ് അദ്ദേഹം ബിസിസിഐയ്ക്കു ഇമെയില്‍ ചെയ്തിരിക്കുന്നതെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഭരണ സമിതിയിലെ ബഹുമാന്യരായ അംഗങ്ങളെ, നിങ്ങള്‍ക്കെല്ലാം സുഖമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമന്റേറ്ററെന്ന നിലയില്‍ തന്റെ പൊസിഷനെക്കുറിച്ച് വിശദീകരിക്കാനാണ് ഈ മെയില്‍ അയക്കുന്നത്. ഐപിഎല്ലിന്റെ തിയ്യതി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിസിസിഐ. ടിവി കമന്ററി പാനലിനെ വൈകാതെ തിരഞ്ഞെടുക്കും. നിങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തനിക്കു സന്തോഷമേയുള്ളൂ. നേരത്തേ ഇക്കാര്യത്തില്‍ ഒരു വ്യക്തത ഇല്ലായിരുന്നുവെന്നായിരുന്നുവെന്നും മഞ്ജരേക്കര്‍ ബിസിസിഐയ്ക്കു അയച്ച ഇമെയിലില്‍ കുറിച്ചു.

2019ലെ ലോകകപ്പിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ചതിന്റെ പേരില്‍ മഞ്ജരേക്കര്‍ പ്രതിക്കൂട്ടിലായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഇത്. വൈകാതെ ജഡേജ ഇതിനു ചുട്ട മറുപടിയും നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ- ബംഗ്ലാദേശ് ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ഹര്‍ഷ ഭോഗലെയുടെ കഴിവിനെ ചോദ്യം ചെയ്തതിന്റെ പേരിലും മഞ്ജരേക്കര്‍ വിവാദത്തിലായിരുന്നു.നേരത്തേ ഭോഗലെയെയും ബിസിസിഐ കമന്ററി പാനലില്‍ നിന്നും നീക്കിയിരുന്നു. 2016ലായിരുന്നു ഇത്. ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം പാനലില്‍ തിരികെയെത്തുകയായിരുന്നു. മഞ്ജരേക്കറുടെ അപേക്ഷ ബിസിസിഐ സ്വീകരിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Story first published: Friday, July 31, 2020, 12:54 [IST]
Other articles published on Jul 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+