Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എക്കാലത്തെയും മികച്ചവനെന്ന് അശ്വിനെ വിളിക്കാനാവില്ല, കാരണമുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കര്‍

മുംബൈ: മുന്‍ ഇന്ത്യന്‍ താരവും വിവാദ കമന്റേറ്ററുമാണ് സഞ്ജയ് മഞ്ജരേക്കര്‍. കമന്ററി പറയവെ രവീന്ദ്ര ജഡേജയെ വ്യക്തിപരമായി വിമര്‍ശിച്ചതിന്റെ പേരില്‍ കമന്ററി പാനലില്‍ നിന്ന് പുറത്താക്കപ്പെട്ട സഞ്ജയ് പിന്നീട് നിരന്തരം മാപ്പ് അപേക്ഷയിലൂടെ തിരിച്ചെത്തിയെങ്കിലും പഴയപോലെ അവസരം ലഭിക്കാറില്ല. എങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രിക്കറ്റ് നിരീക്ഷണങ്ങളുമായി അദ്ദേഹം ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്.

ഇപ്പോഴിതാ ഇന്ത്യന്‍ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെക്കുറിച്ച് സഞ്ജയ് നടത്തിയ അഭിപ്രായപ്രകടനവും ചര്‍ച്ചയായിരിക്കുകയാണ്. എക്കാലത്തെയും മികച്ചവനെന്ന് അശ്വിനെ വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് തുടങ്ങിയ മൈതാനങ്ങളിലെ അശ്വിന് മികച്ച റെക്കോഡുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

'അശ്വിനെ ആളുകള്‍ എക്കാലത്തെയും മികച്ചവനെന്ന് വിശേഷിപ്പിക്കുന്നതിനോട് എനിക്ക് കുറച്ച് പ്രശ്‌നമുണ്ട്. അതില്‍ പ്രധാന പ്രശ്‌നം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ പ്രകടനമാണ്.ഇവിടെ ഒരു അഞ്ച് വിക്കറ്റ് പ്രകടനം പോലും അശ്വിന്റെ പേരിലില്ല. അവസാന വര്‍ഷങ്ങളില്‍ നിന്നെല്ലാം ഇന്ത്യന്‍ പിച്ചുകളിലാണ് അശ്വിന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുന്നതെന്ന് വ്യക്തം. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഒരേ പിച്ചില്‍ അശ്വിനെക്കാളും വിക്കറ്റ് നേടാന്‍ അക്ഷറിനായി. അതുകൊണ്ടൊക്കെയാണ് അശ്വിനെ എക്കാലത്തെയും മികച്ചവനെന്ന് വിശേഷിപ്പിക്കാന്‍ എനിക്ക് പ്രയാസം'-സഞ്ജയ് പറഞ്ഞു.

ashwin-manjrekar

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പരയില്‍ അശ്വിന്‍ നാല് മത്സരത്തില്‍ നിന്ന് 32 വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് അക്ഷര്‍ വീഴ്ത്തിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 35ലധികം വിക്കറ്റും സെഞ്ച്വറിയും നേടിയിട്ടുള്ള ഒരേ ഒരു ബൗളര്‍ അശ്വിനാണ്. അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയില്‍ ഗംഭീര പ്രകടനമായിരുന്നു അശ്വിന്‍ കാഴ്ചവെച്ചത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ അശ്വിനായി.

അശ്വിന്‍ അരങ്ങേറിയ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റ് അദ്ദേഹത്തിന്റെ പേരിലാണ്. മൂന്ന് ഫോര്‍മാറ്റിലുമായി 611 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് അശ്വിന് അവസരമുള്ളത്.ജെയിംസ് ആന്‍ഡേഴ്‌സന്‍(559), സ്റ്റുവര്‍ട്ട് ബ്രോഡ് (547), ടിം സൗത്തി (514), ട്രന്റ് ബോള്‍ട്ട് (496) എന്നിവരാണ് അശ്വിന്റെ താഴെയുള്ള മറ്റുള്ളവര്‍.

34കാരനായ അശ്വിന്‍ 78 ടെസ്റ്റില്‍ നിന്ന് 409 വിക്കറ്റാണ് വീഴ്ത്തിയത്. 30 അഞ്ച് വിക്കറ്റ് പ്രകടനവും ഏഴ് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 52 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് അദ്ദേഹം.

Story first published: Sunday, June 6, 2021, 10:40 [IST]
Other articles published on Jun 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+