8 പേരെ ഇന്ത്യ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!, നിരാശപ്പെടുത്തിയ പേസ് ഓള്‍റൗണ്ടര്‍മാരിതാ

പേസ് ഓള്‍റൗണ്ടര്‍മാര്‍ ഏത് ടീമിന്റെയും അഭിവാജ്യ ഘടകമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ പേസ് ഓള്‍റൗണ്ടര്‍മാര്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ എല്ലാ ഫോര്‍മാറ്റിലും പേസ് ഓള്‍റൗണ്ടര്‍മാര്‍ ടീമിലെ നിര്‍ണ്ണായക ഘടകങ്ങളാണെന്ന് പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്.
ഹര്‍ദിക് പാണ്ഡ്യയെന്ന ഒറ്റ പേരില്‍ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍മാരുടെ നിര ഒതുങ്ങുന്നു. മികച്ച ബാക്കപ്പ് പേസ് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കൊപ്പമില്ലെന്ന് പറയാം. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇന്ത്യ പലരേയും പരീക്ഷിച്ചെങ്കിലും ആരും തന്നെ ക്ലിക്കായില്ലെന്നതാണ് വസ്തുത. ഇത്തരത്തില്‍ ഇന്ത്യ പരീക്ഷിച്ച് ഫ്‌ളോപ്പോയ പേസ് ഓള്‍റൗണ്ടര്‍മാരെക്കുറിച്ചറിയാം.

സ്റ്റുവര്‍ട്ട് ബിന്നി
ഐപിഎല്ലിലൂടെ മികവ് കാട്ടിയെത്തിയ താരമാണ് പേസ് ഓള്‍റൗണ്ടറായ സ്റ്റുവര്‍ട്ട് ബിന്നി. മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയുടെ മകനായ സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചെങ്കിലും വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടു. ഏകദിനത്തിലെ ഇന്ത്യക്കാരന്റെ മികച്ച ബൗളിങ് പ്രകടനമായ നാല് റണ്‍സിന് 6 വിക്കറ്റ് എന്ന നേട്ടം സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലാണ്. എന്നാല്‍ സ്ഥിരതയോടെ ടീമിന്റെ നട്ടെല്ലായി മാറാന്‍ ബിന്നിക്കായില്ല. 6 ടെസ്റ്റില്‍ നിന്ന് 194 റണ്‍സും 3 വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 230 റണ്‍സും 439 റണ്‍സും 3 ടി20യില്‍ നിന്ന് 35 റണ്‍സും 1 വിക്കറ്റുമാണ് സ്റ്റുവര്‍ട്ട് ബിന്നി നേടിയത്.
Also Read : T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

സഞ്ജയ് ബംഗാര്‍
ഇന്ത്യ പരീക്ഷിച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സഞ്ജയ് ബംഗാര്‍. അന്താരാഷ്ട്ര കരിയറില്‍വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയ താരങ്ങളിലൊരാളാണ് സഞ്ജയ്. 12 ടെസ്റ്റും 15 ഏകദിനവും മാത്രമാണ് താരം കളിച്ചത്. ടീമില്‍ സീറ്റുറപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജയ്ക്കായിട്ടില്ല. വിരമിച്ച ശേഷം ഇന്ത്യയുടെ ബാറ്റിങ് പരിശീലകനെന്ന നിലയില്‍ സഞ്ജയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

രിതീന്ദര്‍ സിങ് സോധി
ഇന്ത്യ പരീക്ഷിച്ച മറ്റൊരു പേസ് ഓള്‍റൗണ്ടറാണ് രീതീന്ദര്‍ സിങ് സോധി. ഇന്ത്യക്കായി 22 ഏകദിനം കളിച്ച് 280 റണ്‍സും മൂന്ന് വിക്കറ്റും മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇതോടെ ടീമിലെ സ്ഥാനം തെറിച്ചു. പ്രതിഭാശാലിയായ താരമെന്ന നിലയില്‍ വലിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും അതിനനുസരിച്ചുള്ള കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സോധിക്ക് സാധിച്ചില്ല. ഇതോടെ പ്രതീക്ഷിച്ചതിലും മുമ്പെ സോധിയുടെ കരിയര്‍ അവസാനിച്ചു.

ജോഗീന്ദര്‍ ശര്‍മ
2007ലെ ടി20 ലോകകപ്പിലൂടെ ഇന്ത്യയുടെ ഹീറോയായി മാറിയ താരമാണ് ജോഗീന്ദര്‍ ശര്‍മ. ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് ജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ജോഗീന്ദറിനായില്ല. കുറച്ച് ഐപിഎല്‍ മത്സരങ്ങളും കളിച്ച ശേഷം ജോഗീന്ദറിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു. ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അദ്ദേഹം ജോലി ചെയ്ത് വരികെയാണ്.

അഭിഷേക് നായര്‍
മുംബൈക്കാരനായ അഭിഷേക് നായരേയും ഇന്ത്യ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ പരീക്ഷിച്ചതാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നടത്തിയ പ്രകടനവുമാണ് അദ്ദേഹത്തിനെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചത്. എന്നാല്‍ ഈ മികവ് ദേശീയ ജഴ്‌സിയില്‍ കാട്ടാന്‍ അഭിഷേകിനായില്ല. നിലവില്‍ രഞ്ജി ട്രോഫിയില്‍ പരിശീലകനാണ് അഭിഷേക് നായര്‍.
Also Read : T20 World Cup 2022 : പരിക്ക് ബാധിക്കില്ല, ഇന്ത്യ തന്നെ കപ്പടിക്കും!, കാരണം പറഞ്ഞ് സഹീര്‍

റിഷി ധവാന്‍
ഇന്ത്യ പരീക്ഷിച്ച മറ്റൊരു പേസ് ഓള്‍റൗണ്ടറാണ് റിഷി ധവാന്‍. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടിയിട്ടുള്ള റിഷിക്ക് ഇന്ത്യക്കൊപ്പം അധികം അവസരം ലഭിച്ചിട്ടില്ല. അതിന് മുമ്പ് തന്നെ ഇന്ത്യ തഴഞ്ഞ താരമാണ് റിഷി ധവാന്‍. സമീപകാലത്ത് നടത്തിയ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് റിഷി ധവാന്‍ തിരിച്ചെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇനിയൊരു മടങ്ങിവരവും പ്രയാസം.

വിജയ് ശങ്കര്‍ - ശിവം ദുബെ
ഈ പട്ടികയിലെ അവസാന രണ്ട് സ്ഥാനക്കാരാണ് വിജയ് ശങ്കറും ശിവം ദുബെയും. 2019ലെ ഏകദിന ലോകകപ്പില്‍ ത്രീ ഡയമന്‍ഷന്‍ താരമെന്ന നിലയില്‍ ഇന്ത്യ പരീക്ഷിച്ച താരമാണ് വിജയ് ശങ്കര്‍. എന്നാല്‍ താരത്തിന് മികവ് കാട്ടാനായില്ല. വമ്പനടിക്കാരനായ ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ എന്ന വിശേഷണത്തോടെയെത്തിയ ദുബെയും നിരാശപ്പെടുത്തി. രണ്ട് പേരും ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് കരുതാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications