For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാന്‍ മാത്രമല്ല കുറ്റക്കാരന്‍, തീരുമാനത്തില്‍ ഇവരും പങ്കാളികള്‍ — തുറന്നടിച്ച് സഞ്ജയ് ബാംഗര്‍

ദില്ലി: സഞ്ജയ് ബാംഗറിനെ മാത്രം വേണ്ടെന്നു വെയ്ക്കാന്‍ കാരണമെന്താണ്? ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ കുറ്റം മുഴുവന്‍ സഞ്ജയ് ബാംഗറിനായോ? സെലക്ടര്‍മാരുടെ അഭിപ്രായത്തില്‍ രവി ശാസ്ത്രിയും (മുഖ്യ പരിശീലകന്‍) ഭരത് അരുണും (ബൗളിങ് പരിശീലകന്‍) ആര്‍ ശ്രീധറും (ഫീല്‍ഡിങ് പരിശീലകന്‍) ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. മൂവര്‍ക്കും ഒരിക്കല്‍ക്കൂടി അവസരം നല്‍കാം. പക്ഷെ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബാംഗര്‍ നിരാശപ്പെടുത്തി.

ഇന്ത്യയുടെ നാലാം നമ്പർ ദൌർബല്യം

രണ്ടു വര്‍ഷം സമയം കിട്ടിയിട്ടും കൊള്ളാവുന്നൊരു നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ബാംഗറിനായില്ല. ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി എത്തുന്നതുവരെ രോഹിത്തും കോലിയുമായിരുന്നു ഇന്ത്യയുടെ തുറുപ്പുച്ചീട്ട്. നാലാം നമ്പറിലെ ദൗര്‍ബല്യം മറച്ചുപിടിക്കാന്‍ ഇവര്‍ക്കായി. പക്ഷെ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ മുന്‍നിര വീണതോടെ എല്ലാവരും അറിഞ്ഞു, ഇന്ത്യയ്ക്ക് കൊള്ളാവുന്നൊരു മധ്യനിരയില്ലെന്ന്.

നാലാം നമ്പറില്‍ വിജയ് ശങ്കറിനെയും കെഎല്‍ രാഹുലിനെയും റിഷഭ് പന്തിനെയും ടീം മാറി മാറി പരീക്ഷിച്ചു. പക്ഷെ ശ്രമം ഫലം കണ്ടില്ല.

ശ്രേയ്സിന് സാധ്യത

ഇപ്പോഴും നാലാം നമ്പര്‍ താരത്തിനായുള്ള അന്വേഷണത്തിലാണ് ടീം ഇന്ത്യ. വിന്‍ഡീസ് പര്യടനത്തില്‍ തിളങ്ങിയ ശ്രേയസ് അയ്യറിന് നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടാന്‍ സാധ്യതയേറെ. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെയും നായകന്‍ വിരാട് കോലിയുടെയും പുതിയ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറിന്റെയും പിന്തുണ ശ്രേയസിനുണ്ട്.

എന്തായാലും നാലാം നമ്പറില്‍ അനുയോജ്യനായ താരത്തെ കണ്ടെത്താനാവാത്തതിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ സഞ്ജയ് ബാംഗര്‍ ഒരുക്കമല്ല.

തീരമാനത്തിൽ ഇവരും കൈയ്യിട്ടു

നാലാം നമ്പറില്‍ ആരിറങ്ങണമെന്ന കാര്യം ബാറ്റിങ് പരിശീലകന്‍ ഒറ്റയ്ക്കല്ല നിശ്ചയിക്കാറ്. രവി ശാസ്ത്രിയും ആര്‍ ശ്രീധറും ഭരത് അരുണും അടങ്ങുന്ന പരിശീലക സംഘം ഈ തീരുമനത്തില്‍ ഇടപെടാറുണ്ട്. ഇവര്‍ക്ക് പുറമെ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും വരെ നാലാം നമ്പര്‍ താരം ആരാവണമെന്ന കാര്യത്തില്‍ കൈയ്യിടാറുണ്ടെന്ന് സഞ്ജയ് ബാംഗര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

ഇനി ഐപിഎല്ലിലേക്ക്?

പ്രകടനം, ആരോഗ്യക്ഷമത, ഇടംകയ്യനാണോ, ബൗള്‍ ചെയ്യാന്‍ കഴിയുമോ തുടങ്ങിയ മാനദണ്ഡങ്ങളെല്ലാം നാലാം നമ്പര്‍ താരത്തില്‍ പരിഗണിക്കപ്പെടുമെന്ന് ബാംഗര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇന്ത്യയ്ക്ക് പുറത്തുള്ള ടീമുകളെ പരിശീലിപ്പിക്കാന്‍ ഇപ്പോള്‍ മുതിരില്ലെന്ന് ബാംഗര്‍ വ്യക്തമാക്കി. ഇതേസമയം, അടുത്ത ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബാറ്റിങ് പരിശീലകനായിരിക്കും സഞ്ജയ് ബാംഗറെന്ന് സൂചനയുണ്ട്.

'മാന്യത വാങ്ങാന്‍ കിട്ടില്ല', സ്മിത്തിനെതിരെ ആരാധകരുടെ രോഷം

കോലിയുടെ നിർദ്ദേശം

2017 -ല്‍ യുവരാജ് സിങ് ടീമില്‍ നിന്നും പുറത്തായ ശേഷമാണ് ഈ ചുമതല ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമുണ്ടായത്. അജിങ്ക്യ രഹാനെയെയും അമ്പാട്ടി റായുഡുവിനെയും തല്‍സ്ഥാനത്തേക്ക് നായകന്‍ വിരാട് കോലി നിര്‍ദ്ദേശിച്ചു. പക്ഷെ ലോകകപ്പ് സംഘത്തില്‍ കയറിക്കൂടാന്‍ ഇരു താരങ്ങള്‍ക്കുമായില്ല.

പിണക്കമില്ല, പക്ഷെ അഭിപ്രായ വ്യത്യാസങ്ങളുണ്ട് — പുതിയ വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

പന്ത് നിരാശപ്പെടുത്തി

ശേഷമാണ് കെഎല്‍ രാഹുലിനെ നാലാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം. എന്നാല്‍ പ്രതീക്ഷിച്ച ഫലം ഈ നീക്കം കൊണ്ടുണ്ടായില്ല. ഇതിനിടയ്ക്ക് ശിഖര്‍ ധവാന് പരുക്കേറ്റ സാഹചര്യത്തില്‍ ഇന്ത്യയുടെ ഓപ്പണറായി താരം. ശേഷം വിജയ് ശങ്കറായി ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍. പക്ഷെ ഇംഗ്ലണ്ടില്‍ പ്രതിഭാ തെളിയിക്കുന്നതില്‍ താരം പരാജയപ്പെട്ടു. പിന്നെ റിഷഭ് പന്തു വന്നു ഈ ചുമതലയിലേക്ക്. പക്ഷെ ഉദ്ദേശിച്ച പ്രകടനവും പക്വതയും പന്തും നടത്തിയില്ല. വിന്‍ഡീസ് പര്യടനത്തില്‍ നാലാം നമ്പര്‍ റോളില്‍ പന്ത് തുടര്‍ന്നെങ്കിലും ഫലം നിരാശയാണ്.

Story first published: Wednesday, September 11, 2019, 16:35 [IST]
Other articles published on Sep 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+