
ലോകകപ്പിലും ആഷസിലും കൂക്കുവിളികളും അധിക്ഷേപങ്ങളും താരം ഏറെ കേള്‍ക്കുകയുണ്ടായി. പക്ഷെ, ഇതിനെല്ലാം സ്മിത്ത് ബാറ്റുകൊണ്ട് മറുപടി നല്‍കി; വിമര്‍ശനങ്ങളുടെ മുനയൊടിച്ചു. എന്നാല്‍ നാലാം ആഷസ് ടെസ്റ്റ് ജയിച്ചതിന് ശേഷം സ്മിത്തും കൂട്ടരും നടത്തിയ ആഘോഷം ഒരിക്കല്‍ക്കൂടി ഇംഗ്ലീഷ് ആരാധകരുടെ രോഷത്തിന് ഇടവരുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് താരം ജാക്ക് ലീച്ചിനെ അനുകരിച്ച് ഗ്രൗണ്ടില്‍ കണ്ണട ധരിച്ച് ആഘോഷം നടത്തിയ സ്മിത്തിന് നേരെയാണ് പ്രതിഷേധം മുഴുവന്‍.

മുന്‍പ് ജാക്ക് ലീച്ചിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ഹെഡിങ്‌ലി ടെസ്റ്റ് ജയം ഗ്രൗണ്ടില്‍ പുനരാവിഷ്‌കരിച്ചിരുന്നു. അവസാന വിക്കറ്റില്‍ ബെന്‍ സ്റ്റോക്ക്‌സും ജാക്ക് ലീച്ചും ഒത്തുചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ഉദ്വേഗഭരിതമായ ഒരു വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്. 76 റണ്‍സ് കൂട്ടുകെട്ടില്‍ നിര്‍ണായകമായ ഒരു റണ്‍സായിരുന്നു ജാക്ക് ലീച്ചിന്റെ സംഭാവന. ഈ രംഗമാണ് മത്സരശേഷം ഹെഡിങ്‌ലിയില്‍ ജാക്ക് ലീച്ച് പുനരാവിഷ്‌കരിച്ചത്.

ഓള്‍ഡ് ട്രാഫോര്‍ഡിലെ ജയത്തിന് ശേഷം സ്റ്റീവ് സ്മിത്ത് ജാക്ക് ലീച്ചിനെ പരിഹസിച്ചെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെയും ആരാധകരുടെയും ആരോപണം. ആഘോഷങ്ങള്‍ക്കിടെ ജാക്ക് ലീച്ചിനെ അനുകരിച്ച് ബാറ്റു ചെയ്യുന്നതായി സ്മിത്ത് അഭിനയിച്ചെന്ന് ഇവര്‍ പറയുന്നു. ജാക്ക് ലീച്ച് ധരിക്കുന്നത് പോലുള്ള കണ്ണട ധരിച്ച് സ്മിത്ത് പ്രത്യക്ഷപ്പെട്ടതും ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്. കളിയിലെ മാന്യത സ്മിത്ത് നഷ്ടപ്പെടുത്തിയെന്ന് ഇംഗ്ലീഷ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

താരത്തിന്റെ പഴയകാലം ചരിത്രം ഓര്‍പ്പെടുത്തിയും വിമര്‍ശകര്‍ രംഗത്തുണ്ട്. എന്തായാലും വ്യാഴാഴ്ച്ച ഓവലില്‍ അവസാന ആഷസ് മത്സരം ആരംഭിക്കാനിരിക്കെ ഇരു ടീമുകളും കളത്തില്‍ കൂടുതല്‍ വാശിയും വീറും കാണിക്കുമെന്ന കാര്യമുറപ്പാണ്. ഐതിഹാസിക ബാറ്റിങ് പ്രകടനമാണ് ആഷസില്‍ സ്റ്റീവ് സ്മിത്ത് ഇതുവരെ നടത്തിയത്.
അക്കാര്യം മാത്രം ഇനിയും പറയരുത്.. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് അപേക്ഷിച്ച് ഷക്കീബ്

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്ന് ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായി സ്മിത്ത് ഉയരാന്‍ കാരണവുമിതുതന്നെ. മൂന്നാം മത്സരം പരുക്കുമൂലം നഷ്ടപ്പെട്ടെങ്കിലും പരമ്പരയില്‍ 134.2 ബാറ്റിങ് ശരാശരിയില്‍ 671 റണ്‍സ് താരം സമ്പാദിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും (സ്റ്റീവ് സ്മിത്ത്) ഏറ്റവും മികച്ച ബൗളറും (പാറ്റ് കമ്മിന്‍സ്) ഓസ്‌ട്രേലിയയുടെ പക്കലാണെന്ന് ഓള്‍ഡ് ട്രാഫോര്‍ഡ് ജയത്തിന് ശേഷം പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കര്‍ പറയുകയുണ്ടായി.


Click it and Unblock the Notifications











