ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടുകളിലൊന്നയി മാറിയ താരമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മ. ഡെത്ത് ഓവറുകളിലെ ഗംഭീര പ്രകടനങ്ങളാണ് അദ്ദേഹത്തെ ടീമിന്റെ നിര്‍ണായക താരമാക്കി മാറ്റിയയത്. എന്നാല്‍ ഒരു സമയത്തു ഐപിഎല്‍ ലേലത്തില്‍ അണ്‍സോള്‍ഡായിരുന്ന താരമാണ് സന്ദീപെന്നത് പലര്‍ക്കും ഓര്‍മ കാണില്ല.
റോയല്‍സിലേക്കുള്ള വരവ് അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു. എന്നാല്‍ ഇതിനു സന്ദീപ് ഏറ്റവും കടപ്പെട്ടിരിക്കുന്നത് മുന്‍ ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനോടാണ്. ബൗളറെന്ന നിലയില്‍ സന്ദീപിനെ ഏറ്റവും നന്നായി ഉപയോഗിച്ച നായകനാണ് അദ്ദേഹം.

ബൗളിങില്‍ അദ്ദേഹത്തിന്റെ മിടുക്ക് തിരിച്ചറിഞ്ഞ് അതിനു അനുസരിച്ച് സഞ്ജു ഗെയിം പ്ലാനും തയ്യാറാക്കുകയായിരുന്നു. സന്ദീപിനെ സംബന്ധിച്ചും ഏറെ ്പ്രിയപ്പെട്ട ക്യാപ്റ്റനും കൂടിയാണ് മലയാളി താരം. ഒരു വ്യക്തിയെന്ന നിലയില്‍ സഞ്ജുവില്‍ ഏറ്റവുമധികം ഇഷ്ടുമുള്ളതും കണ്ടു പഠിക്കുകയും ചെയ്തിട്ടുള്ള കാര്യത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് സന്ദീപ്.
സഞ്ജുവില്‍ ഇഷ്ടമെന്ത്?
ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണില്‍ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു ഗുണത്തെക്കുറിച്ച് സന്ദീപ് ശര്‍മ വെളിപ്പെടുത്തിയത്. വളരെയധികം വിശ്വസ്തനായ ക്യാപ്്റ്റനും വ്യക്തിയുമാണ സഞ്ജുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
സഞ്ജു സാംസണില്‍ വ്യക്തിയെന്ന നിലയില്‍ എനിക്കു ഒരു കാര്യം ഏറെ ഇഷ്ടമാണ്. ഞാനും അദ്ദേഹത്തില്‍ നിന്നാണ് അക്കാര്യം പഠിച്ചെടുത്തത്. ഏതെങ്കിലുമൊരു വ്യക്തിയുമായുള്ള സ്വകാര്യ സംഭാഷണം സഞ്ജു ഒരിക്കലും മറ്റൊരാളുമായി സംസാരിക്കില്ല.
ഒരു ഉദാഹരണമെടടുത്താല്‍ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റുമായി അദ്ദേഹം എന്തെങ്കിലുമൊരു കാര്യം ചര്‍ച്ച ചെയ്താല്‍, അല്ലെങ്കില്‍ ഞാനുമായി എന്തെങ്കിലും കാര്യം സംസാരിച്ചാല്‍ അതു മറ്റൊരാളുമായി സഞ്ജു പങ്കുവയ്ക്കില്ല. ഈ കാരണത്താലാണ് അദ്ദേഹം മികച്ച ക്യാപ്റ്റനായി മാറിയത്. ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഇതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്.
ടീം ക്യാപ്റ്റനായപ്പോള്‍ ഒരുപാട് കളിക്കാര്‍ സഞ്ജുവിന്റെ കീഴിലുണ്ടാവും, അവരെല്ലാം പല കാര്യങ്ങളും വ്യക്തിപരമായി അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്യും. ഒരു കളിക്കാരന്‍ തന്നോടു പറഞ്ഞിട്ടുള്ള കാര്യം ടീമിലെ മറ്റൊരു താരവുമായി പങ്കുവയ്ക്കുകയാണെങ്കില്‍ അയാള്‍ ഒരിക്കലും നല്ല ക്യാപ്റ്റനാവില്ല.
അങ്ങനെയൊരാള്‍ക്കു ഒരിക്കലും മികച്ച നായകനാവാനും കഴിയില്ല. പക്ഷെ സഞ്ജു ഒരിക്കലും അങ്ങനെയല്ല. അദ്ദേഹത്തിന്റെ ഈ സ്വഭാവഗുണം എനിക്കേറെ ഇഷ്ടവുമാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

സന്ദീപിന്റെ കരിയര്‍
ഐപിഎല്ലിന്റെ അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ സന്ദീപ് ശര്‍മയെ കാണാം. പക്ഷെ സഞ്ജു സാംസണ്‍ ഇനി ടീമിനൊപ്പം കാണില്ല. കഴിഞ്ഞ ട്രേഡ് വിന്‍ഡോയില്‍ അദ്ദേഹം റോയല്‍സ് വിട്ട് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയൊരു ക്യാപ്റ്റന് കീഴിലാവും 32 കാരനായ സന്ദീപ് ഇനിയിറങ്ങുക.
2023 മുതല്‍ റോയല്‍സിനൊപ്പം അദ്ദേഹമുണ്ട്. അന്നു മുതല്‍ തുടര്‍ച്ചയായി മൂന്നു സീസണുകള്‍ സഞ്ജുവിനു കീഴില്‍ സന്ദീപ് കളിക്കുകയും ചെയ്തു. 2023ല്‍ റോയല്‍സിനായി 12 മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി.
24ലാവട്ടെ 11 കളിയില്‍ നിന്നും 13 വിക്കറ്റുകളും സന്ദീപ് തന്റെ പേരിലേക്കു ചേര്‍ത്തിരുന്നു. എന്നാല്‍ പരിക്കുകള്‍ കാരണം അവസാന സീസണില്‍ അദ്ദേഹം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. 10 കളിയില്‍ പേസര്‍ക്കു നേടാനാടയത് ഒമ്പതു വിക്കറ്റുകളാണ്.