Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സനത് ജയസൂര്യ 'മരണത്തില്‍' ഞെട്ടി ആര്‍ അശ്വിന്‍

ചെന്നൈ: സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജവാര്‍ത്തയിലൂടെ സെലിബ്രിറ്റികളെ 'കൊലപ്പെടുത്തുന്നത്' പതിവായിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഈ പാതകത്തിന് ഇരയായിരിക്കുന്നത് ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയാണ്. ജയസൂര്യയെ കുറിച്ചുള്ള വാര്‍ത്ത ശരിയാണോ എന്ന ചോദ്യവുമായി ആര്‍ അശ്വിന്‍ ട്വിറ്ററിലെത്തിയപ്പോഴാണ് ഇക്കാര്യം കൂടുതല്‍ പേര്‍ അറിയുന്നത്.

sanathjayasuriya-rashwin

തനിക്ക് വാട്‌സ്ആപ്പില്‍ ലഭിച്ച വാര്‍ത്തയാണിതെന്നും എന്നാല്‍ ട്വിറ്ററില്‍ അതേക്കുറിച്ച് യാതൊന്നും കാണാന്‍ കഴിയുന്നില്ലെന്നും അശ്വിന്‍ പറഞ്ഞു. ഹോണ്ട സിവിക് കാറിടിച്ച് ആശുപത്രിയിലായ ഒരാള്‍ മരിച്ചെന്നും, അത് ജയസൂര്യയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നുമാണ് വാര്‍ത്ത. വാര്‍ത്ത അശ്വിന്‍ ഏറെക്കുറെ വിശ്വസിച്ചതായി ട്വിറ്ററില്‍ സൂചിപ്പിക്കുന്നുണ്ട്.

കാനഡയില്‍ വെച്ചായിരുന്നു സംഭവം നടന്നതെന്ന് പറയുന്നു. കാനഡയിലെ ശ്രീലങ്കന്‍ എംബസ്സി ഇക്കാര്യം സ്ഥിരീകരിച്ചെന്നും വാര്‍ത്തയിലുണ്ട്. പരമാവധി ആളുകളെ വിശ്വസിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്ത മെനഞ്ഞെടുത്തതെന്ന് വ്യക്തം. എന്നാല്‍, ഇത്തരമൊരു വാര്‍ത്തയ്‌ക്കെതിരെ ജയസൂര്യതന്നെ രംഗത്തെത്തിയിട്ടുണ്ട്. താന്‍ സമീപകാലത്തൊന്നും കാനഡയില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും ശ്രീലങ്കയില്‍ സുഖമായിരിക്കുകയാണെന്നും താരം പറഞ്ഞു. ദയവായി ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും ജയസൂര്യ പറഞ്ഞു.

Story first published: Tuesday, May 28, 2019, 9:31 [IST]
Other articles published on May 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+