IPL: സിക്‌സറില്‍ വന്‍ കുതിപ്പ്, 2018, 20 ഒപ്പത്തിനൊപ്പം!- കണക്കുകള്‍ നോക്കാം
ഐപിഎല്ലിന്റെ കഴിഞ്ഞ 13 സീസണുകളിലെ ചരിത്രം നോക്കിയാല്‍ സിക്‌സറുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. ബൗളര്‍മാര്‍ക്കുമേല്‍ ഇപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം പുലര്‍ത്തുകയാണെന്നതിന്റെ തെളിവ് കൂടിയാണിത്. 2008ലെ പ്രഥമ സീസണ്‍ മുതലുള്ള ചരിത്രമെടുത്താല്‍ സിക്‌സറുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നു കാണാം.
ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു തുടക്കമാവുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ റണ്ണറപ്പുകളായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. 13 സീസണുകളെടുത്താല്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്നിട്ടുള്ളത് കഴിഞ്ഞ സീസണിലും 2018ലുമാണ്. അതു മാത്രമല്ല ഒരേ നമ്പര്‍ സിക്‌സറുകള്‍ തന്നെയാണ് ഈ രണ്ടു സീസണുകളിലും കാണാനായത്. ഓരോ സീസണുകളിലെയും സിക്‌സറുകള്‍ നമുക്കു പരിശോധിക്കാം.

കൂടുതല്‍ സിക്‌സറുകള്‍
872 സിക്‌സറുകളാണ് യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലും 2018ല്‍ ഇന്ത്യ വേദിയാ ടൂര്‍ണമെന്റിലും കണ്ടത്. സിക്‌സറിന്റെ ശരാശരിയാവട്ടെ 14.53 ആണ്. ഇത്രയും സിക്‌സറുകള്‍ പിറന്ന മറ്റൊരു സീസണ്‍ ഐപിഎല്ലിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ല. 800ന് മുകളില്‍ സിക്‌സറുകള്‍ പിറന്നതും ഈ രണ്ടു സീസണുകളില്‍ മാത്രമാണ്.

700ന് മുകളില്‍ സിക്‌സല്‍
700ന് മുകളില്‍ സിക്‌സറുകള്‍ ഐപിഎല്ലില്‍ നാലു തവണ കാണാനായിട്ടുണ്ട്. 784 സിക്‌സറുകളുമായി 2019ലെ സീസണിലാണ് ഇക്കൂട്ടത്തില്‍ മുന്നില്‍. 2012ല്‍ 727ഉം 2014ല്‍ഡ 714ഉം 2017ല്‍ 705ഉം സിക്‌സറുകള്‍ കാണാന്‍ കഴിഞ്ഞു.
സിക്‌സറില്‍ 600 ക്ലബ്ബിലെത്തിയ സീസണുകള്‍ അഞ്ചെണ്ണമായിരുന്നു. ഇവയില്‍ രണ്ടു സീസണികളില്‍ പിറന്നത് ഒരേ നമ്പര്‍ സിക്‌സറുകളായിരുന്നു. 692 സിക്‌സര്‍ (2015), 674 സിക്‌സര്‍ (2013), 638 സിക്‌സര്‍ (2016, 2011), 619 (2008) എന്നിവയായിരുന്നു ഇവ.

കുറവ് സിക്‌സറുകള്‍
ഐപിഎല്ലില്‍ ഏറ്റവും കുറച്ച് സിക്‌സറുകള്‍ കണ്ടത് 2009ലെ രണ്ടാം സീസണിലായിരുന്നു. വെറും 442 സിക്‌സറുകള്‍ മാത്രമേ ഈ സീസണിലുണ്ടായുള്ളൂ. ഈ സീസണ്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു സീസണിലും സിക്‌സറുകളുടെ എണ്ണം 500ല്‍ താഴെ പോയിട്ടില്ല.
600നു താഴെ സിക്‌സറുകളും ഒരു സീസണില്‍ താഴെ മാത്രമേ കണ്ടിട്ടുള്ളൂ. 2010ലെ ഐപിഎല്ലിലായിരുന്നു ഇത്. 582 സിക്‌സറുകളാണ് ഈ സീസണിലുണ്ടായിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications