Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെയില്‍ കളിച്ചത് പ്രകടന നിലവാരം ഉയര്‍ത്തി; ഇംഗ്ലണ്ട് യുവ പേസര്‍ സാം കറാന്‍

ലണ്ടന്‍: ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് ഇംഗ്ലണ്ടിന്റെ സാം കറാന്‍. ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും മികവ് കാട്ടാന്‍ കറാന് സാധിച്ചിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര കളിക്കുകയാണ് ഇംഗ്ലണ്ട്. ഒന്നാം ടി20യില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങാന്‍ സാം കറാന് സാധിച്ചിരുന്നു. ഇപ്പോഴിതാ ഐപിഎല്ലില്‍ കളിച്ചത് തന്റെ പ്രകടന മികവ് ഉയര്‍ത്തിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാം കറാന്‍.

സാം കറാന്‍

' ഐപിഎല്‍ വളരെയധികം ഞാന്‍ ആസ്വദിച്ചിരുന്നു. ഐപിഎല്ലിലെ അനുഭവങ്ങള്‍ കാര്യങ്ങളെ കൂടുതല്‍ പക്വതയോടെ കാണാന്‍ പഠിപ്പിച്ചു. സിഎസ്‌കെയ്‌ക്കൊപ്പം കളിച്ചുള്ള അനുഭവവും അവരുടെ പരിശീലക സംഘത്തിന്റെ ഉപദേശവും പ്രകടന മികവ് ഉയര്‍ത്തുന്നതിന് സഹായിച്ചു. ഇംഗ്ലണ്ടിനുവേണ്ടി സ്ഥിരതയോടെ കളിച്ച് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-സാം കറാന്‍ സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സാം കറാന്‍

ഇത്തവണത്തെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫില്‍ സ്ഥാനം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കറാന്റെ പ്രകടനം കൈയടി നേടി. 14 മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി സിഎസ്‌കെയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തായിരുന്നു സാം കറാന്‍. ബാറ്റിങ്ങിലും മികവ് കാട്ടുന്ന താരം 186 റണ്‍സാണ് നേടിയത്. 1 അര്‍ധ സെഞ്ച്വറിയും നേടിയ സാം 12 വീതം ഫോറും സിക്‌സും പറത്തി. നിലവിലെ ഇംഗ്ലണ്ട് ടീമിന്റെയും അഭിവാജ്യ ഘടകമാണ് സാം.

സാം കറാന്‍

അനായാസം പന്തില്‍ വ്യതിയാനം വരുത്താന്‍ സാധിക്കുന്നതാണ് സാം കറാനെ വ്യത്യസ്തനാക്കുന്നത്. ഇടം കൈയന്‍ പേസറെന്ന നിലയില്‍ ഇംഗ്ലണ്ട് നിരയില്‍ സ്ഥിര സാന്നിധ്യമാകാന്‍ സാമിന് സാധിക്കുന്നുണ്ട്. വരുന്ന സീസണില്‍ മെഗാ ലേലം നടന്നാല്‍ സിഎസ്‌കെ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരമാണ് സാം. അടുത്ത വര്‍ഷം ഇന്ത്യയിലാണ് ഐപിഎല്‍. ഒക്ടോബറില്‍ ഇന്ത്യയില്‍ത്തന്നെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതിനാല്‍ത്തന്നെ ഐപിഎല്ലില്‍ കളിക്കുന്നത് സാം കറാന് ദേശീയ ടീമില്‍ തിളങ്ങാനുള്ള അവസരവും ഒരുക്കുന്നു.

സാം കറാന്‍

22 വയസ് മാത്രമാണ് സാമിന് പ്രായം. അതിനാല്‍ത്തന്നെ വലിയ കരിയര്‍ അദ്ദേഹത്തിന് മുന്നിലുണ്ട്. ആന്‍ഡ്രൂ ഫ്‌ളിന്റോഫിനെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ ഓള്‍റൗണ്ടറായി മാറാനുള്ള മികവ് സാമിനുണ്ട്. 19 ടെസ്റ്റില്‍ നിന്ന് 728 റണ്‍സും 41 വിക്കറ്റും 5 ഏകദിനത്തില്‍ നിന്ന് 25 റണ്‍സും 5 വിക്കറ്റും 6 ടി20യില്‍ നിന്ന് 42 റണ്‍സും 9 വിക്കറ്റുമാണ് സാമിന്റെ പേരിലുള്ളത്. പരിമിത ഓവറില്‍ ഫിനിഷര്‍ റോളിലേക്ക് താരം വളര്‍ന്ന് കഴിഞ്ഞു. മോയിന്‍ അലിയുടെ സ്ഥാനത്ത് ഓള്‍റൗണ്ടറെന്ന നിലയില്‍ സ്ഥാനം പിടിക്കാനും സാമിന് സാധിക്കുന്നുണ്ട്. 23 ഐപിഎല്ലില്‍ നിന്നായി 281 റണ്‍സും 23 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിലൂടെയാണ് സാം ഐപിഎല്ലേക്ക് എത്തിയത്.

Story first published: Sunday, November 29, 2020, 16:02 [IST]
Other articles published on Nov 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+