Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാട്രിക് നേടിയ സാം കറനൊപ്പം ഭാംഗ്ര നൃത്തം; താരത്തെ കെട്ടിപ്പിടിച്ച് വിടാതെ പ്രീതി സിന്റ

ഭാംഗ്രയുമായി പ്രീതിയും കറനും | Oneindia Malayalam

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ പതിനാലാം മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 14 റണ്‍സിന്റെ അവിശ്വസനീയ ജയം ആഘോഷിച്ച കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന് ക്ലബ്ബ് ഉടമ പ്രീതി സിന്റയുടെ അഭിനന്ദനം. മത്സരത്തിന്റെ തുടക്കം മുതല്‍ സ്റ്റേഡിയത്തില്‍ തന്റെ ടീമിനെ പ്രോത്സാഹിപ്പിച്ച പ്രീതിക്ക് അവസാന ഓവറുകളില്‍ നേടിയ ജയം ആവേശമായി.

ഒരവസരത്തില്‍ അനാസായം ജയത്തിലേക്ക് നീങ്ങുകയായിരുന്ന ഡല്‍ഹിയെ അവസാന ഓവറുകള്‍ ഗംഭീര ബൗളിങ് പ്രകടനത്തോടെ പഞ്ചാബ് എറിഞ്ഞിടുകയായിരുന്നു. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.2 ഓവറില്‍ 152 റണ്‍സിന് പുറത്തായപ്പോള്‍ പഞ്ചാബിന് 14 റണ്‍സിന്റെ നാടകീയ ജയം സ്വന്തമായി. ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ നേടിയ സാം കറന്‍ ശ്രദ്ധേയനാവുകയും ചെയ്തു.

ഭാംഗ്രയുമായി പ്രീതിയും കറനും

ഭാംഗ്രയുമായി പ്രീതിയും കറനും

മത്സരം കഴിഞ്ഞയുടന്‍ മൈതാനത്തിറങ്ങിയ പ്രീതി സിന്റ ടീം അംഗങ്ങളെയെല്ലാം പ്രത്യേകമായി അഭിനന്ദിച്ചു. ഇതിനിടെ സാം കറനൊപ്പം പ്രീതി ഭാംഗ്ര നൃത്തച്ചുവടുകളും വെച്ചു. താരത്തെ വിടാതെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കാനും പ്രീതി മടിച്ചില്ല. ഐപിഎല്ലിന്റെ എല്ലാ സീസണുകളിലും കളിയുടെ ആവേശമേറ്റെടുത്ത് സ്റ്റേഡിയത്തിലും മൈതാനത്തും പ്രീതി എത്താറുണ്ട്.

ഗോസിപ്പ് കോളങ്ങളിലെ സാന്നിധ്യം

ഗോസിപ്പ് കോളങ്ങളിലെ സാന്നിധ്യം

കളിക്കാരുമായി ആത്മബന്ധം സ്ഥാപിക്കുന്ന ബോളിവുഡ് താരം ഗോസിപ്പ് കോളങ്ങളില്‍ സ്ഥാനം പിടിക്കുന്നതും പതിവാണ്. യുവരാജ് സിങ് അടക്കമുള്ള കിങ്‌സ് ഇലവന്‍ കളിക്കാരുമായി ചേര്‍ത്ത് പ്രീതിക്കെതിരെ പ്രണയഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. ഇത്തവണയും താരം പതിവുതെറ്റിച്ചില്ല. ഐപിഎല്‍ പാര്‍ട്ടികളിലെ ആഘോഷങ്ങളില്‍ മറ്റു ബോളിവുഡ് നടിമാരും സ്ഥിര സാന്നിധ്യമാണ്.

വരവറിയിച്ച് സാം കറന്‍

വരവറിയിച്ച് സാം കറന്‍

ഐപിഎല്ലിലെ പുതുമുഖമാണ് ഇംഗ്ലണ്ട് താരമായ സാം കറന്‍. ആദ്യ മൂന്നു മത്സരങ്ങള്‍കൊണ്ടുതന്നെ ഐപിഎല്ലുമായി ഇഴുകിച്ചേരാന്‍ കറന് കഴിഞ്ഞെന്നത് ഭാംഗ്ര നൃത്തത്തിലൂടെ വെളിവാകുന്നു. ഹാട്രിക്കിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് മത്സരശേഷം കറന്‍ പറഞ്ഞത്. മുഹമ്മദ് ഷമിയുടെ ഓവറുകള്‍ തനിക്ക് സമ്മര്‍ദ്ദമില്ലാതെ എറിയാന്‍ സഹായകരമായെന്നും താരം പറഞ്ഞു.

Story first published: Tuesday, April 2, 2019, 12:11 [IST]
Other articles published on Apr 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+