ഒടുവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ അതു സംഭവിച്ചു; 19 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ടീമിലെത്തി
ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ വരവറിയിച്ച സാം കറന് പിന്നാലെ സഹോദരന്‍ ടോം കറനും ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ചു. ഇതോടെ 19 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ഇംഗ്ലണ്ട് ദേശീയ ടീമിലെത്തുന്ന സഹോദരങ്ങളായി സാമും ടോമും. ശ്രീലങ്കയ്‌ക്കെതിരായ അഞ്ചാം ഏകദിന മത്സരത്തിനുള്ള ടീമിലാണ് സാമിനൊപ്പം ടോമിനേയും ടീം മാനേജ്‌മെന്റ് ഉള്‍പ്പെടുത്തിയത്.
ആദം ഹോളിയോക്കെയും ബെന്‍ ഹോളിയോക്കെയുമാണ് അവസാനമായി ഇംഗ്ലീഷ് ടീമില്‍ കളിച്ച സഹോദരങ്ങള്‍. 1999ല്‍ അവസാനമായി കളിച്ച ഇവര്‍ക്കുശേഷം വീണ്ടുമൊരു സഹോദരങ്ങള്‍ ടീമില്‍ കളിക്കവെ ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് പ്രതീക്ഷകളേറുകയാണ്. 1997ല്‍ ആഷസ് സീരിസിലായിരുന്നു ഹോളിയോക്കെ സഹോദരങ്ങള്‍ ഒരുമിച്ചത്. ഇവര്‍ പിന്നീട് ഏഴ് ഏകദിന മത്സരങ്ങളിലും ടീമിന്റെ ഭാഗമായി.

കറന്‍ സഹോദരന്മാര്‍ ചേര്‍ന്ന് ഇതിനകം തന്നെ ഇംഗ്ലണ്ടിനുവേണ്ടി 24 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍, ഇരുവര്‍ക്കും ഒരേസമയം ടീമില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സാമിനേക്കാള്‍ മുന്‍പ് ടോമാണ് ഇംഗ്ലണ്ടിനായി അരങ്ങേറിയത്. രണ്ടു ടെസ്റ്റു മത്സരങ്ങളിലും 10 ഏകദിന മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2ഉം ഏകദിനത്തില്‍ 16ഉം വിക്കറ്റുകളും സ്വന്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ്. ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങള്‍ കളിച്ച താരം ഏഴ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയ സാം കറനും ടീമില്‍ സ്ഥിരത നേടിക്കഴിഞ്ഞു. അഞ്ചു ടെസ്റ്റുകളില്‍നിന്നുമായി ഇതുവരെ 292 റണ്‍സും 13 വിക്കറ്റുകളും നേടിയിട്ടുണ്ട്.
പ്രീമിയര്‍ ലീഗ്: ഓസില്‍ മാസ്റ്റര്‍ക്ലാസ്...ലെസ്റ്ററിനെ കെട്ടുകെട്ടിച്ച് ആഴ്‌സനല്‍, മിന്നും ജയം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications