For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ രാജി, പ്രശ്‌നം രാഹുല്‍ ദ്രാവിഡ്, പൊരുത്തപ്പെടാനാവുന്നില്ല- സല്‍മാന്‍ ബട്ട് പറയുന്നു

കോലിയുടെ രാജിക്ക് പിന്നാലെ ഏറ്റവും വിമര്‍ശനം നേരിട്ടതും കോലിയുടെ തീരുമാനത്തിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെട്ടതും സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയാണ്

1

കറാച്ചി: ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം വിരാട് കോലി രാജിവെച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ കോലി നായകസ്ഥാനം രാജിവെച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന നിലയില്‍ അത്യുന്നതങ്ങളില്‍ നില്‍ക്കെയാണ് കോലി നായകസ്ഥാനം ഒഴിഞ്ഞതെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.

കോലിയുടെ രാജിക്ക് പിന്നാലെ ഏറ്റവും വിമര്‍ശനം നേരിട്ടതും കോലിയുടെ തീരുമാനത്തിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെട്ടതും സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയാണ്. അവസാന ടി20 ലോകകപ്പിന് മുമ്പ് തന്നെ ഗാംഗുലി-കോലി അഭിപ്രായ ഭിന്നത തുടങ്ങിയിരുന്നു. ടി20 ലോകകപ്പിന് ശേഷം കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതും പിന്നാലെ ഏകദിന നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതുമെല്ലാം വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ടെസ്റ്റിലെ നായകസ്ഥാനം കോലി ഒഴിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

1

ഇപ്പോഴിതാ വിരാട് കോലിയെ നായകസ്ഥാനം ഒഴിയാനുള്ള തീരുമാനത്തിലേക്കെത്തിച്ചത് രാഹുല്‍ ദ്രാവിഡുമായി ഒത്തുപോകാനുള്ള പ്രയാസമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. രണ്ട് പേരുടെയും ശൈലികളും രീതികളും വിഭിന്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'യോജിച്ച് പോകാന്‍ സാധിക്കാത്തതിന്റെ ഒരു പ്രശ്‌നം അവിടെയുണ്ട്. രാഹുല്‍ ദ്രാവിഡ് എപ്പോഴും ശാന്തതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന താരമാണ്.

വിരാട് കോലി ആക്രമണോത്സകത കൂടിയ താരവും. കോലിയും രവി ശാസ്ത്രിയും തമ്മിലുള്ള കൂട്ടുകെട്ട് വലിയ ഹിറ്റായിരുന്നു. അതിനുള്ള കാരണം രണ്ട് പേരുടെയും സ്വഭാവം ഏറെക്കുറെ ഒരുപോലെയായിരുന്നു. സൗരവ് ഗാംഗുലി ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിലെ എല്ലാവരും കോലിക്ക് ആശംസ നേരുകയാണ് ചെയ്തത്. അതിനര്‍ത്ഥം അവന്‍ ഈ ജോലിയില്‍ വളരെ മികച്ചവനായിരുന്നുവെന്നാണ്. അതുകൊണ്ടാണ് അവനെക്കുറിച്ച് ഇത്രയും നഷ്ടബോധം ഉണ്ടാകുന്നത്'- സല്‍മാന്‍ ബട്ട് പറഞ്ഞു.

2

സല്‍മാന്റെ വിലയിരുത്തല്‍ ഏറെക്കുറെ ശരിയാണെന്ന് പറയാം. അനില്‍ കുംബ്ലെയെപ്പോലെ കര്‍ക്കശക്കാരനായ പരിശീലകനോടൊപ്പം മുന്നോട്ട് പോകാന്‍ സാധിക്കാത്തതുകൊണ്ടാണ് അന്ന് കോലിയുടെ ഇടപെടലിനെത്തുടര്‍ന്ന് പാതിവഴിയില്‍ കുംബ്ലെ പടിയിറങ്ങിയത്. പിന്നീടെത്തിയ രവി ശാസ്ത്രി വളരെ സ്വാതന്ത്ര്യം നല്‍കുന്ന പരിശീലകനായിരുന്നു. വിരാട് കോലിക്ക് എല്ലാ സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചതോടെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കോലിക്കായി.

എന്നാല്‍ രവിയുടെ പടിയിറക്കത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകനായത്. അച്ചടക്കത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത ദ്രാവിഡിന്റെ നയങ്ങള്‍ കോലിയോട് ചേര്‍ന്നുപോകുന്നതല്ലെന്നുറപ്പ്. കര്‍ക്കശക്കാരനായ പരിശീലകനാണ് ദ്രാവിഡ്. അതുകൊണ്ട് തന്നെ കോലിക്ക് വലിയ താല്‍പര്യം അദ്ദേഹത്തോട് ഉണ്ടാകില്ല. എന്നാല്‍ കുംബ്ലെയെ പുറത്താക്കിയതുപോലെ എളുപ്പത്തില്‍ ദ്രാവിഡിനെ പുറത്താക്കാനാവില്ല. അതിന് ശ്രമിച്ചാല്‍ കോലിക്ക് കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരും. അതുകൊണ്ടാവണം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുന്നതിന് മുമ്പ് കോലി സ്വയം പിന്‍വാങ്ങിയത്.

3

ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ആരാവണമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായവും സല്‍മാന്‍ പങ്കുവെച്ചു. 'രോഹിത് ശര്‍മക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് കൂടുതല്‍ ആളുകളും കെ എല്‍ രാഹുലിനെ പിന്തുണക്കുന്നത്. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന ഒരു നായകനെ ലഭിച്ചിട്ട് കാര്യമില്ല. പരിക്ക് മാറ്റിനിര്‍ത്തിയാല്‍ രോഹിത് ഇതിനോടകം തെളിയിച്ച നായകനാണ്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയുടെ ആരാധകനല്ല ഞാന്‍. എന്നാല്‍ രോഹിത്തിന് ഇടക്കിടെ പരിക്കേല്‍ക്കുന്നതിനാല്‍ അവന്റെ ഫിറ്റ്‌നസ് ചര്‍ച്ചാവിഷയം ആക്കേണ്ടതാണ്. എങ്കിലും രോഹിത്തിനെ നായകനാക്കി യുവതാരത്തെ വൈസ് ക്യാപ്റ്റനാക്കുന്നതാവും കൂടുതല്‍ അനുയോജ്യം'- സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

നിലവിലെ വിവരം അനുസരിച്ച് രോഹിത് ശര്‍മയെത്തന്നെയാവും ഇന്ത്യ ടെസ്റ്റ് നായകനാക്കുക. രോഹിത് പരിക്കില്‍ നിന്ന് മോചിതനായി ഈ മാസം അവസാനത്തോടെ തിരിച്ചെത്തിയേക്കും. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. എന്തായാലും കോലിയുടെ പകരക്കാരനായെത്തുന്ന നായകന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.

Story first published: Tuesday, January 18, 2022, 10:35 [IST]
Other articles published on Jan 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+