Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുപ്പലിനു വിലക്ക്... ഇന്ത്യയില്‍ കാര്യമായി ബാധിക്കില്ല, കാരണം വ്യക്തമാക്കി മിച്ചെല്‍ സ്റ്റാര്‍ക്ക്

സിഡ്‌നി: ക്രിക്കറ്റ് പുനരാരംഭിച്ചാല്‍ കൊറോണവൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടു വരാന്‍ ഐസിസി തീരുമാനിച്ചിരുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് പന്ത് മിനുക്കാന്‍ ഇനി താരങ്ങള്‍ തുപ്പല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതായിരുന്നു. പന്തിന് കൂടുതല്‍ സ്വിങും മിനുസവും ലഭിക്കുന്നതിനായി ബൗളര്‍മാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന രീതിയാണിത്. ഐസിസിയുടെ പുതിയ നിയമം തിരിച്ചടിയാവുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ പ്രമുഖ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്.

starc

ബൗളര്‍മാര്‍ തുപ്പല്‍ ഉപയോഗിക്കുന്നത് വിലക്കാനുള്ള ഐസിസിയുടെ തീരുമാനം ഇന്ത്യയില്‍ നടക്കുന്ന മല്‍സരങ്ങളില്‍ കാര്യമായി ബാധിക്കില്ലെന്നു സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടു. ബാറ്റും ബോളും തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടാന്‍ പുതിയ നിയമം വഴിവയ്ക്കുമെന്ന് പേസര്‍ പറഞ്ഞു.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈ വിലക്ക് കാര്യമായ ചലനമുണ്ടാക്കില്ല. വളരെ ചൂടേറിയ കാലാവസ്ഥയായതിനാല്‍ തന്നെ ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഒരുപാട് വിയര്‍ക്കും. പന്ത് മിനുക്കാന്‍ ഈ വിയര്‍പ്പ് തന്നെ ഉപയോഗിക്കുകയും ചെയ്യാം. മറ്റൊരു കാര്യം ഇന്ത്യയിലെ പിച്ചും സാഹചര്യങ്ങളും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലേതു പപോലെ സ്വിങ് ബൗളിങിനെ അത്ര പിന്തുണയ്ക്കുന്നതല്ല എന്നതാണെന്നും സ്റ്റാര്‍ക്ക് ചൂണ്ടിക്കാട്ടി.

നിയമങ്ങളില്‍ ഐസിസി പരിഷ്‌കാരം വരുത്തിയതോടെ പിച്ച് തയ്യാറാക്കുന്ന ക്യുറേറ്റര്‍മാരും ചില മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കണമെന്ന് പേസര്‍ ആവശ്യപ്പെട്ടു. വിക്കറ്റുകളില്‍ ക്യുറേറ്റര്‍മാര്‍ കൂടുതല്‍ പുല്ല് വച്ച് പിടിപ്പിക്കുന്നതിനൊപ്പം പന്തിന് മിനുക്കം ലഭിക്കാന്‍ കൃത്രിമ സാധനങ്ങള്‍ ഉപയോഗിക്കാന്‍ ബൗളര്‍മാരെ അനുവദിക്കുകയും ചെയ്യണമെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു.

Story first published: Wednesday, May 27, 2020, 13:13 [IST]
Other articles published on May 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+