'തല ധോണി'യുടെ മകള്‍ സിവ ആദ്യമായി ചെന്നൈയില്‍
ചെന്നൈ: എം എസ് ധോണിയുടെ രണ്ടാമത്തെ വീടായ ചെന്നൈയില്‍ മകള്‍ സിവ ആദ്യമായി എത്തി. മഹിയുടെ ഭാര്യ സാക്ഷി ധോണിയാണ് സിവ ആദ്യമായി ചെന്നൈയില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ 20 ന് രാത്രി, എന്റെ പാവക്കുട്ടി എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ചിത്രം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലിട്ടത്.
സിവ ആദ്യമായി ചെന്നൈയിലെത്തുന്നു എന്നും സാക്ഷി മറ്റൊരു ചിത്രത്തില്‍ എഴുതി. സിവ ധോണിയുടെയും സാക്ഷിയുടെയും മടിയില്‍ കിടക്കുന്ന ചിത്രമായിരുന്നു ഇത്. സിവയുടേത് എന്ന പേരില്‍ ഒരു വീഡിയോ നേരത്തെ വൈറലായിരുന്നു. ധോണിക്കൊപ്പം ഒരു പെണ്‍കുട്ടിയാണ് ഇതില്‍ ഉണ്ടായിരുന്നത്. ഇത് ഞങ്ങളുടെ മകള്‍ സിവയല്ല എന്ന് സാക്ഷി തന്നെ ട്വിറ്ററിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കി.

ഇതാണെന്റെ ഡോള്‍
എന്റെ പാവക്കുട്ടി എന്ന അടിക്കുറിപ്പോടെ സാക്ഷി ധോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം. ആദ്യമായിട്ടാണ് സാക്ഷി സിവയുടെ മുഖം ഉള്‍പ്പെടുന്ന ചിത്രം ട്വിറ്ററിലിടുന്നത്.

അച്ഛനും അമ്മയ്ക്കുമൊപ്പം
അച്ഛന്‍ എം എസ് ധോണി, അമ്മ സാക്ഷി എന്നിവര്‍ക്കൊപ്പം കുഞ്ഞ് സിവ. ഐ പി എല്‍ കാണാന്‍ ആദ്യമായി ചെന്നൈയിലെത്തിയതാണ് സിവ.

ഇതാണ് ആദ്യത്തെ ചിത്രം
സിവയുടെതായി സാക്ഷി ധോണി ട്വിറ്ററിലിട്ട ആദ്യത്തെ ചിത്രം ഇതാണ്.

അച്ഛനൊപ്പം
റാഞ്ചിയിലെ വിമാനത്താവളത്തിലാണ് ധോണിക്കൊപ്പം സിവ ആദ്യമായി ആളുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

അച്ഛന്റെ മകള്‍
ലോകകപ്പ് മത്സരങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലായിരുന്ന ധോണി ജനിച്ച് ഒരു മാസം കഴിഞ്ഞാണ് സിവയെ ആദ്യമായി കണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications