Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളിക്കാന്‍ മിടുക്കന്മാര്‍, പക്ഷെ പഠിക്കാന്‍ മടി! ഭാര്യമാരെക്കാള്‍ വിദ്യാഭ്യാസം കുറവുള്ള താരങ്ങള്‍

ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുവേ വിദ്യാഭ്യാസം കുറവായിരിക്കും. ചെറുപ്പം മുതല്‍ ക്രിക്കറ്റിലേക്ക് പൂര്‍ണ്ണ ശ്രദ്ധ നല്‍കിയാലേ താരങ്ങള്‍ക്ക് വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ പൊതുവേ ക്രിക്കറ്റ് താരങ്ങളെല്ലാം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നിലായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോഴും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ചുരുക്കം ചില താരങ്ങളെയേ കാണാനാവൂ. കൂടുതല്‍ താരങ്ങളും പ്ലസ് ടുവില്‍ താഴെ വിദ്യാഭ്യാസം ഉള്ളവരായിരിക്കും.

രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ തുടങ്ങിയ ചുരുക്കം ചില താരങ്ങള്‍ മാത്രമാണ് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയത്. ഇന്ത്യയുടെ പല ക്രിക്കറ്റ് താരങ്ങളും വിദ്യാഭ്യാസത്തില്‍ ഭാര്യമാരെക്കാള്‍ പിന്നിലാണ്. ഇത്തരത്തിലുള്ള സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം എംഎസ് ധോണിയാണ്. ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമാണ് ധോണി. മൂന്ന് ഐസിസി ട്രോഫികളാണ് ധോണി ഇന്ത്യയുടെ അലമാരയിലെത്തിച്ചത്. ധോണി കൊമേഴ്‌സില്‍ ബിരുദം നേടിയിട്ടുണ്ട്.

എന്നാല്‍ ഭാര്യ സാക്ഷി ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചയാളാണ്. ധോണിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഹോട്ടലില്‍ ജോലി ചെയ്തിട്ടുമുണ്ട്. ധോണിയെ വിവാഹം കഴിച്ച ശേഷമാണ് ജോലി ഉപേക്ഷിച്ചത്. ഇപ്പോള്‍ ധോണിയുടെ ബിസിനസ് നോക്കി നടത്തുന്നത് സാക്ഷിയാണ്. ഇന്ത്യയുടെ നിലവിലെ നായകനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത് ശര്‍മ. രോഹിത്തിന്റെ വിദ്യഭ്യാസം പ്ലസ് ടുവാണ്. അതിന് ശേഷം പൂര്‍ണ്ണമായും ക്രിക്കറ്റിലേക്ക് തിരിയുകയായിരുന്നു.

എന്നാല്‍ രോഹിത്തിന്റെ ഭാര്യയായ റിതിക സജ്‌ദേഹ് ബിസിനസ് മാനേജ്‌മെന്റ് പഠിച്ചയാളാണ്. രോഹിത്തിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് സ്‌പോര്‍ട്‌സ് മാനേജറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ രോഹിത്തിന്റെ മാനേജറായും റിതികയാണുള്ളത്. ഹിറ്റ്മാന്റെ ബിസിനസുകള്‍ക്ക് മേല്‍നോട്ടം നടത്തുന്നതും റിതികയാണ്. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌നയും വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. ബികോം ബിരുദം നേടാന്‍ റെയ്‌നക്കായിരുന്നു.

virat kohli, anushka sharma

ക്രിക്കറ്റിനിടെയിലും അടിസ്ഥാന വിദ്യാഭ്യാസം നേടിയെടുക്കാന്‍ റെയ്‌നക്കായിരുന്നു. റെയ്‌നയുടെ ഭാര്യ പ്രിയങ്ക ചൗധരി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. റെയ്‌നയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ബാങ്കിലും സോഷ്യല്‍ വര്‍ക്കറായും ജോലി നോക്കിയിരുന്നു. ആസ്തിയുടെ കാര്യത്തിലും റെയ്‌നയുടെ ഭാര്യ മുന്‍നിരയിലുണ്ട്. ഇന്ത്യയുടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ മുന്‍ ഭാര്യയാണ് ആയിഷ മുഖര്‍ജി. ധവാന്‍ പ്ലസ് ടു വരെ മാത്രമാണ് പഠിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ആയിഷ ബിരുദാനന്തര ബിരുദം നേടിയ ആളാണ്.

ധവാന്‍ ആയിഷയുടെ രണ്ടാം ഭര്‍ത്താവാണ്. ഏറെ നാളത്തെ ദാമ്പത്യത്തിന് കഴിഞ്ഞിടെയാണ് ഇരുവരും വിരാമമിട്ടത്. ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയുടെ ഭാര്യ ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ അനുഷ്‌ക ശര്‍മയാണ്. 2017ലായിരുന്നു ഇരുവരുടേയും വിവാഹം. കോലി ക്രിക്കറ്റിലേക്ക് പൂര്‍ണ്ണ ശ്രദ്ധ നല്‍കിയതോടെ പ്ലസ് ടു വരെയാണ് പോയത്. എന്നാല്‍ അനുഷ്‌കയ്ക്ക് ബിരുദമുണ്ട്.

ബോളിവുഡില്‍ അനുഷ്‌ക തിളങ്ങി നിന്ന സമയത്താണ് വിരാട് കോലിയുമായുള്ള വിവാഹം നടക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു മകളുണ്ട്. വിവാഹത്തിന് ശേഷം അനുഷ്‌ക അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കോലിയുടെ ബിസിനസ് നോക്കി നടത്തുന്നത് അനുഷ്‌കയാണ്. അതേ സമയം ആര്‍ അശ്വിന്‍, വിവിഎസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം പഠനത്തിനും പ്രാധാന്യം നല്‍കി. ഇന്ത്യയുടെ നിലവിലെ മുഖ്യ പരിശീലകനായ ദ്രാവിഡ് എംബിഎ വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണ്.

ഇപ്പോഴുള്ള ഇന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും പ്ലസ് ടു മാത്രമാണ് വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ പഠിച്ച് നേടുന്നതിലും വലിയ സാമ്പത്തിക ശേഷിയും ജീവിത സാഹചര്യവുമാണ് ഇന്നത്തെ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ളത്.

Story first published: Thursday, August 17, 2023, 17:21 [IST]
Other articles published on Aug 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+