സെലിബ്രിറ്റികളെ ജീവിത പങ്കാളികളാക്കിയതിനു ശേഷം ജീവിതനിലവാരം തന്നെ അടിമുടി മാറിയ പലരെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ക്രിക്കറ്റിലേക്കു വന്നാല്‍ അവിടെയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. വമ്പന്‍ ക്രിക്കറ്റര്‍മാരുമായുള്ള വിവാഹ ശേഷം ചിലരുടെ തലവര തന്നെ മാറിയിട്ടുള്ളതായി കാണാം. അത്തരത്തിലൊരാളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിയുടെ ഭാര്യ സാക്ഷി.
ഇന്നു സാക്ഷി ക്രിക്കറ്റ് പ്രേമികള്‍ക്കും പ്രിയങ്കരിയാണ്. മല്‍സരവേദികളിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്നതിനാല്‍ തന്നെ സാക്ഷിയെ അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ഇത്തരമൊരു സെലിബ്രിറ്റി ജീവിതം സാക്ഷിക്കു ലഭിക്കാനുള്ള കാരണം ധോണിയെ വിവാഹം ചെയ്തു എന്നതു കൊണ്ടു മാത്രമാണ്.

സാക്ഷി സിങ് റാവത്തെന്ന യഥാര്‍ഥ പേരുള്ള അവര്‍ നേരത്തേ വളരെ സാധാരണ രീതിയിലുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്. അസമിലെ ഗുവാഹത്തിയിലാണ് 1988 നവംബര്‍ 19നു സാക്ഷി ജനിച്ചത്. ഒരു ഇടത്തരം കുടുംബമായിരുന്നു അവരുടേത്.
ധോണിയുടെ ജന്‍മനാടായ റാഞ്ചിയിലുള്ള ജവഹര്‍ വിദ്യാമന്ദിറിലായിരുന്നു സാക്ഷിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഔറംഗബാദിലെ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സാക്ഷി ബിരുദവുമെടുത്തു. അതിനു ശേഷം കൊല്‍ത്തയിലുള്ള താജ് ബംഗാള്‍ ഹോട്ടലില്‍ ട്രെയിനിയായി ജോലിക്കു ചേര്‍ന്നത്.
ഈ സമയത്താണ് 2007 ഡിസംബറില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര മല്‍സരവുമായി ബന്ധപ്പെട്ട് ധോണിയുള്‍പ്പെട്ട ഇന്ത്യന്‍ ടീം ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടലില്‍ വച്ച് ധോണിയെ സാക്ഷി പരിചയപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നു ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട് അതു പ്രണയത്തിലേക്കു വഴി മാറുകയും ചെയ്തു.
പക്ഷെ ഈ പ്രണയം ഒരിക്കലും പുറംലോകമറിയാതെ രഹസ്യമാക്കി വയ്ക്കാന്‍ ഇവര്‍ക്കു സാധിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2010ല്‍ സാക്ഷിയെ ധോണി വിവാഹം കഴിക്കുകയും ചെയ്തു. ഡെറാഡൂണില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നിലവില്‍ വളരെ നന്നായി കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന ഇവര്‍ക്കു സിവയെന്ന ഒരു മകളാണുള്ളത്.

കൊല്‍ക്കത്തയിലെ ഹോട്ടലില്‍ മാത്രമല്ല മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടലില്‍ ഫ്രണ്ട് ഓഫീസിലും സാക്ഷി ട്രെയ്‌നിയായി ജോലി ചെയ്തിരുന്നു. ധോണിയുമായുള്ള വിവാഹത്തിനു ശേഷം ചെന്നൈ കേന്ദ്രീകരിച്ചുള്ള ദി ലീല പാലസെന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സീനിയര്‍ മാനേജരായും അവര്‍ പ്രവര്‍ത്തിച്ചു.
2020ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. അതിനു ശേഷം സാക്ഷിക്കും സിവയ്ക്കുമൊപ്പം കൂടുതല്‍ സമയവും അദ്ദേഹം റാഞ്ചിയിലുള്ള ആഡംബര ഫാംഹൗസിലാണ് ചെലവഴിക്കാറുള്ളത്. ഹോട്ടല്‍ മാനേജ്‌മെന്റാണ് പഠിച്ചതെങ്കിലും ഈ മേഖലയോടു പൂര്‍ണമായും ഗുഡ്‌ബൈ പറഞ്ഞ സാക്ഷി ഇപ്പോള്‍ മുഴുവന്‍ സമയ സിനിമാ നിര്‍മാതാവ് കൂടിയായി മാറിയിരിക്കുകയാണ്.
ധോണി എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡെന്ന പേരില്‍ ഒരു സിനിമാ നിര്‍മാണ കമ്പനിക്കു ധോണിയും സാക്ഷിയും ചേര്‍ന്നു തുടക്കമിട്ടിരുന്നു. ഈ കമ്പനിയുടെ മാനേജിങ് ഡയക്ടര്‍ സാക്ഷിയാണ്. ഈ നിര്‍മാണ കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ സിനിമായ എല്‍ജിഎം (ലെറ്റ്‌സ് ഗെറ്റ് മാരീഡ്) തിയേറ്ററുകളിലെത്തിക്കഴിഞ്ഞു.
സിനിമാ നിര്‍മാതാവ് മാത്രമല്ല സാക്ഷി. പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി രൂപം കൊടുത്തിരിക്കുന്ന ധോണി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ട്രിസ്റ്റിയും കൂടിയാണ് അവര്‍. സാക്ഷിയുടെ ആസ്തിയിലേക്കു വരികയാണെങ്കില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 50 കോടിയോളം രൂപയുടെ ആസ്തി അവര്‍ക്കുണ്ട്. ധോണിയുടെ ആസ്തിയാവട്ടെ 1050 കോടിയോളം രൂപയുമാണ്.