Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വി-റുതുരാജ് ഓപ്പണിങ്, നായകന്‍ സഞ്ജു മൂന്നാമന്‍! കിവികളെ പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു

ചെന്നൈ: രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടി20 ടീം ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കവെ സഞ്ജു സാംസണ്‍ നയിക്കുന്ന ഇന്ത്യന്‍ എ ടീമും പോര്‍ക്കളത്തിലേക്ക്. സഞ്ജുവിവിനു കീഴില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡ് എ ടീമിനെയാണ് ഇന്ത്യ നേരിടുന്നത്.

വ്യാഴാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. രാവിലെ 10 മണിക്കാണ് കളിയാരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ അനൗദ്യോഗിക ഏകദിന പരമ്പരയിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടുന്നത്.

1

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. സമീപകാലത്തു അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമില്‍ സഞ്ജു ഉണ്ടാവുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം സംഘത്തില്‍ ഇല്ലായിരുന്നു. റിസര്‍വ് ലിസ്റ്റില്‍പ്പോലും സഞ്ജുവിന് ഇടം പിടിക്കാനായിില്ല.

2

ടി20 ലോകകപ്പ് ടീമില്‍ മാത്രമല്ല ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളിലും സഞ്ജു സാംസണ്‍ തഴയപ്പെട്ടു. ഇതോടെ തിരുവനന്തപുരം കാര്യവട്ടത്തു സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ നടക്കാനിരിക്കുന്ന ടി20യില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ കളിക്കാനുള്ള അവസരം കൂടിയാണ് അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടത്.
ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതിരേ സഞ്ജുവിന്റെ ഫാന്‍സ് തിരുവനന്തപുരത്തു നടക്കുന്ന കളിയില്‍ പ്രതിഷേധിക്കാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിസിസിഐയ്‌ക്കെതിരേ പ്രതിഷേധം കത്തുന്നതിനിടെയാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റനായി സഞ്ജുവിന്റെ പേര് ബിസിസിഐ പ്രഖ്യാപിച്ചത്.

T20 World Cup: ഇന്ത്യയുടെ പ്ലാനുകളെല്ലാം താറുമാറായി! ലോകകപ്പില്‍ തകരുമോ? ഇതാ കാരണങ്ങള്‍

3

ലോകകപ്പ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ നിരാശ ന്യൂസിലാന്‍ഡിനെതിരായ പരമ്പര നേട്ടത്തോടെ മായ്ക്കാനായിരിക്കും സഞ്ജു സാംസണിന്റെ ശ്രമം. ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും ഈ പരമ്പരയില്‍ സഞ്ജുവിനു മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. വളരെ ശക്തമായ ടീമിനെയാണ് പരമ്പരയില്‍ സഞ്ജുവിനു ലഭിച്ചിരിക്കുന്നത്.

4

സീനിയര്‍ ടീമിനായി കളിച്ച ചില മിന്നും താരങ്ങള്‍ എ ടീമിന്റെ ഭാഗമാണ്. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ, യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, ഐപിഎല്ലിലെ താരോദയമായ തിലക് വര്‍മ എന്നിവരെല്ലാം സംഘത്തിലുണ്ട്. ബൗളിങില്‍ പരിചയസമ്പന്നനായ സ്പിന്നര്‍ കുല്‍ദീപ് യാദവിനൊപ്പം ശര്‍ദ്ദുല്‍ ടാക്കൂര്‍, സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക്, സ്പിന്നര്‍ രാഹുല്‍ ചാഹര്‍ എന്നിവരെയും കാണാം.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, രാഹുല്‍ ത്രിപാഠി, രജത് പാട്ടിധര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ശര്‍ദ്ദുല്‍, ടാക്കൂര്‍, ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് സെന്‍.

Story first published: Tuesday, September 20, 2022, 18:52 [IST]
Other articles published on Sep 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+