Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി നിര്‍ത്തിയാല്‍ മൂന്നാം നമ്പര്‍ ആര്‍ക്ക്? 2027ലെ ലോകകപ്പിന് ഇവരെ വളര്‍ത്തൂ, മൂന്നു പേര്‍!

ഓസ്‌ട്രേലിയക്കെതിരേ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണുകളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഈ പരമ്പര കഴിഞ്ഞാല്‍ ഇരുവരോടും കളി നിര്‍ത്താന്‍ ബിസിസിഐ തന്നെ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. കാരണം 2027ലെ അടുത്ത ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിന്റെ ഭാഗമായി രോഹിത്തിനെയും കോലിയെയും ബിസിസിഐ പരിഗണിക്കുന്നില്ല.

ഇവര്‍ക്കു പകരം ശുഭ്മന്‍ ഗില്ലിനെ നായകനാക്കി ഒരു യുവ ടീമിനെ വാര്‍ത്തെടുക്കാനാണ് പ്ലാന്‍. ഇതിന്റെ ഭാഗമായിട്ടാണ് രണ്ടു പേരെയും ഏകദിനത്തില്‍ നിന്നും നിര്‍ബന്ധിച്ച് കളി നിര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ലോകകപ്പ് ലക്ഷ്യമിട്ട് കോലിയുടെ പകരക്കാരനായി മൂന്നാം നമ്പറില്‍ ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

SAI SUDHARSAN

സായ് സുദര്‍ശന്‍

യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനാണ് വിരാട് കോലിയുടെ മൂന്നാം നമ്പറില്‍ കളിക്കാന്‍ ശേഷിയുള്ള ഒരു താരം. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിലൂടെ ടെസ്റ്റിലും അരങ്ങേറിയ അദ്ദേഹം ഇതിനകം മൂന്നു ഫോര്‍മാറ്റിലും കളിച്ചു കഴിഞ്ഞു. ബാറ്റിങില്‍ പുലര്‍ത്തുന്ന സ്ഥിരതയാണ് സായിയെ സ്‌പെഷ്യലാക്കി മാറ്റുന്നത്.

കോലിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യാനിഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. ക്രീസിലെത്തിയ ഉടന്‍ തന്നെ ആഞ്ഞടിക്കാന്‍ സായ് തുനിയാറില്ല. പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ശേഷം വലിയ സ്‌കോറുകള്‍ കുറിക്കുന്നതിലാണ് സായ് ശ്രദ്ധിക്കാറുള്ളത്. അദ്ദേഹത്തിന്റെ ഈ ബാറ്റിങ് ശൈലി ഏകദിനത്തിനു ഏറെ യോജിച്ചതുമാണ്.

2023ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലൂടെയാണ് ഏകദിനത്തില്‍ സായ് അരങ്ങേറിയത്. മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ഫിഫ്ഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ച അദ്ദേഹം 127 റണ്‍സും നേടിയിട്ടുണ്ട്. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും പിന്നീടൊരിക്കലും സായിക്കു ഇന്ത്യക്കായി ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ലെന്നതാണ് കൗതുകകരമായ കാര്യം.

തിലക് വര്‍മ

ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയാണ് വിരാട് കോലിക്കു പകരം മൂന്നാം നമ്പറില്‍ വളര്‍ത്തിയെടുക്കാവുന്ന രണ്ടാമത്തെ താരം. ടി20യില്‍ ടീമിലെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറിക്കഴിഞ്ഞു. ഇനി ഏകദിനത്തിലും തിലകിനെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.

ടി20യില്‍ മൂന്നാം നമ്പറിലാണ് അവസാനത്തെ ചില ടി20 പരമ്പരകളില്‍ അദ്ദേഹം കളിച്ചത്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടു ടി20 സെഞ്ച്വറികളും തിലക് തന്റെ പേരില്‍ കുറിച്ചിരുന്നു. ഏകദിനത്തില്‍ ആങ്കറായും അതു പോലെ തന്നെ അഗ്രസീവായും കളിക്കാന്‍ ശേഷിയുളള താരമാണ് അദ്ദേഹം.

സായ് സുദര്‍ശനേക്കാള്‍ മികച്ച പവര്‍ ഹിറ്ററും കൂടിയാണ് തിലക്. ഇംഗ്ലണ്ടിലെ കൗണ്ടി ടൂര്‍ണമെന്റായ വണ്‍ഡേ കപ്പില്‍ തന്റെ ഫ്രാഞ്ചൈസിക്കായി മൂന്നാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നത്. ഒരു ഫിഫ്റ്റിയടക്കം ഈ പൊസിഷനില്‍ തിലക് നേടുകയും ചെയ്തു.

RIYAN PARAG

റിയാന്‍ പരാഗ്

വലംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള ബാറ്ററെന്നാണ് 23കാരന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സായ് സുദര്‍ശന്‍, തിലക് വര്‍മ എന്നിവരേക്കാള്‍ കൂടതല്‍ അഗ്രസീവായി ബാറ്റ് ചെയ്യാനിഷ്ടപ്പെടുന്നയാളാണ് പരാഗ്. നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ ഗൗതം ഗംഭീറിന്റെ ശരീരഭാഷയും ബാറ്റിങ്‌ശൈലിയുമായെല്ലാം അദ്ദേഹത്തിനു ചില സാമ്യതകളുമുണ്ട്.

ബാറ്റിങിനൊപ്പം ടീമിനു ആവശ്യമെങ്കില്‍ മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യാനും വിക്കറ്റുകളെടുക്കാനുനെല്ലാം പരാഗിനു സാധിക്കുകയും ചെയ്യും. ഇന്ത്യക്കു വേണ്ടി ഒരു ഏകദിനത്തില്‍ പരാഗ് കളിച്ചു കഴിഞ്ഞു. അതില്‍ ബാറ്റിങിലേക്കാള്‍ ബൗളിങിലാണ് മൂന്നു വിക്കറ്റുകളുമായി അദ്ദേഹം കസറിയത്.

Story first published: Sunday, August 10, 2025, 17:23 [IST]
Other articles published on Aug 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+