Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ സീറ്റ് ആര്‍ക്ക് കൊടുക്കും? സ്വപ്‌നം കണ്ട് ഇവര്‍, സഞ്ജുവടക്കം 2 മലയാളികളും!!

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റര്‍മാരിലൊരാളും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ടി20യില്‍ നിന്നും ഇതിനകം വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞ അദ്ദേഹം വൈകാതെ റെഡ് ബോള്‍ ഫോര്‍മാറ്റിനോടും ഗുഡ്‌ബൈ പറഞ്ഞേക്കും. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിളില്‍ ഒരുപക്ഷെ കോലിയെ ഇന്ത്യന്‍ ടീമില്‍ കാണുമോയെന്ന കാര്യവും സംശയമാണ്.

അതിനാല്‍ തന്നെ ടെസ്റ്റില്‍ കോലിയുടെ ബാറ്റിങ് പൊസിഷനായ നാലാം നമ്പര്‍ ആര്‍ക്കു നല്‍കുമെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. റെഡ് ബോള്‍ ക്രിക്കറ്റില്‍ തിളങ്ങാന്‍ ശേഷിയുള്ള മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ഒരാളെയാണ് ഈ റോളിലേക്കു ഇന്ത്യക്കു ആവശ്യം. ടെസ്റ്റില്‍ കോലിക്കു പകരം നാലാം നമ്പറില്‍ ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

സായ് സുദര്‍ശന്‍

തമിഴ്‌നാട്ടില്‍ നിന്നുള്ള യുവ ഇടംകൈയന്‍ ബാറ്ററായ സായ് സുദര്‍ശനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. ദേശീയ ടീമിനായി ഇതിനം ഏകദിനത്തിലും ടി20യിലും കളിച്ചുകഴിഞ്ഞ സായ് ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്.

ഏകദിനത്തില്‍ മൂന്നു മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കുകയും ചെയ്തു. കളുച്ച ഏക ടി20യിലാവട്ടെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഫസ്റ്റഫ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് സായിക്കുള്ളത്. 28 മല്‍സരങ്ങളില്‍ നിന്നും 41.44 ശരാശരിയില്‍ 1948 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

സഞ്ജു സാംസണ്‍

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണാണ് ടെസ്റ്റില്‍ ഇന്ത്യക്കു നാലാം നമ്പറില്‍ വളര്‍ത്തിയെടുക്കാവുന്ന രണ്ടാമത്തെ താരം. സായ് സുദര്‍ശനെപ്പോലെ അദ്ദേഹവും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമേ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ളൂ. ടെസ്റ്റിലെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് സഞ്ജു. റിഷഭ് പന്ത് ടെസ്റ്റിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ മാത്രമേ സഞ്ജു പ്രതീക്ഷിക്കേണ്ടതുള്ളൂ.

നാട്ടിലെ സ്ലോ പിച്ചുകളിലും വിദേശത്തെ പേസും ബൗണ്‍സുമുള്ള പിച്ചുകളിലും ഒരുപോലെ തിളങ്ങാന്‍ സഞ്ജുവിനു മിടുക്കുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിനായി ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. 65 മല്‍സരങ്ങളില്‍ സഞ്ജു ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 39.12 ശരാശരിയില്‍ 3834 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 11 സെഞ്ച്വറികളും 16 ഫിഫ്റ്റികളുമടക്കമാണിത്.

സര്‍ഫറാസ് ഖാന്‍

യുവതാരം സര്‍ഫറാസ് ഖാനാണ് ടെസ്റ്റില്‍ ഇന്ത്യക്കു നാലാം നമ്പറിലേക്കു വളര്‍ത്തിയെടുക്കാവുന്ന മൂന്നാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ റണ്‍മെഷീനായ അദ്ദേഹം ഈ വര്‍ഷമാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിച്ചു കഴിഞ്ഞെങ്കിലും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സര്‍ഫറാസിനായിട്ടില്ല. ബാറ്റിങിലെ സ്ഥിരതയില്ലായ്മയാണ് ഇതിനു കാരണം.

SARFARAZ KHAN

പക്ഷെ അദ്ദേഹം പലപ്പോഴും ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ഇതിനകം കളിച്ചത്. എന്നാല്‍ നാലാം നമ്പര്‍ സര്‍ഫറാസിനു കൂടുതല്‍ അനുയോജ്യമായ പൊസിഷനാണ്. ഇവിടെ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ താരം തിളങ്ങിയേക്കും. ആറു ടെസ്റ്റുകളില്‍ നിന്നും 371 റണ്‍സാണ് സര്‍ഫറാസ് ഇതിനകം നേടിയത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ദേവ്ദത്ത് പടിക്കല്‍

സഞ്ജു സാംസണിനെക്കൂടാതെ ഈ ലിസ്റ്റിലെ മറ്റൊരു മലയാളിയാണ് ദേവ്ദത്ത് പടിക്കല്‍. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടിയാണ് ഇടംകൈയന്‍ ബാറ്റര്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഇതിനകം ടെസ്റ്റിലും ടി20യിലും ദേവ്ദത്ത് കളിച്ചു കഴിഞ്ഞെങ്കിലും ടീമില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ല. രണ്ടു ടെസ്റ്റുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം താരം നേടിയത് 90 റണ്‍സാണ്.

കര്‍ണാടയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ദേവ്ദത്ത്. 41 മല്‍സരങ്ങളില്‍ നിന്നും 41.56 ശരാശരിയില്‍ 2702 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആറു സെഞ്ച്വറിയും 17 ഫിഫ്റ്റികളുമടക്കമാണിത്.

Story first published: Thursday, December 12, 2024, 12:58 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+