For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ അവന്‍ തന്നെ... തന്റെ നാട്ടുകാരന്‍, കോലിയെ പിന്തുണച്ച് ദാദ

സാഹയെയാണ് ഗാംഗുലി പുകഴ്ത്തിയത്

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹയെ വാനോളം പ്രശംശിച്ച് മുന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നാണ് സാഹയെ ദാദ വിശേഷിപ്പിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സാഹയാണ് ലോകത്തിലെ ഏറ്റവും കേമനെന്നു അഭിപ്രായപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത് സാഹയാണ്. യുവതാരം റിഷഭ് പന്തിനെ പിന്തള്ളിയാണ് ബംഗാളില്‍ നിന്നുള്ള സാഹ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചത്.

അവന്‍ ഞങ്ങളുടെ കുട്ടി

അവന്‍ ഞങ്ങളുടെ കുട്ടി

പന്ത്, സാഹ ഇവരില്‍ ആരെയാണ് നിങ്ങള്‍ പരിഗണിക്കുകയെന്ന ചോദ്യത്തിനാണ് സാഹയാണ് ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നു ഗാംഗുലി പുകഴ്ത്തിയത്.
അവന്‍ ഞങ്ങളുടെ കുട്ടിയാണ്. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും അവനാണ്. റിഷഭ് വളരെ നല്ല വിക്കറ്റ് കീപ്പറാണ്. ഇനി ദീര്‍ഘകാലത്തേക്കു ഇവരില്‍ ആരെയാണ് തനിക്കു ടീമില്‍ വേണ്ടതെന്നു ഇനി തീരുമാനമെടുക്കേണ്ടത് കോലിയാണെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

മായങ്കിനെ ഉറപ്പിക്കാന്‍ വരട്ടെ

മായങ്കിനെ ഉറപ്പിക്കാന്‍ വരട്ടെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ കരിയറിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി നേടിയെങ്കിലും ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ സ്ഥാനമുറപ്പിച്ചെന്ന അഭിപ്രായം ഗാംഗുലിക്ക് ഇല്ല. വളരെ പെട്ടെന്ന് ഒരു കാര്യത്തില്‍ തീരുമാനമെടുക്കുന്നതാണ് നമ്മുടെ പ്രശ്‌നം. ഒരു സെഞ്ച്വറി നേടുമ്പോഴേക്കും അവനാണ് സ്ഥിരം ഓപ്പണറെന്നു നമ്മള്‍ തീരുമാനിക്കും. എന്നാല്‍ ചില പരാജയങ്ങള്‍ ഈ തീരമാനം മാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ദാദ ആവശ്യപ്പെട്ടു.

വെയ്റ്റ് ആന്‍റ് സീ

വെയ്റ്റ് ആന്‍റ് സീ

ഏതു യുവതാരം മികച്ച പ്രകടനം നടത്തിയാലും അത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചു ശുഭസൂചനയാണ്. ഓസ്‌ട്രേലിയയില്‍ നല്ല പ്രകടനമാണ് മായങ്ക് കാഴ്ചവച്ചത്. വെസ്റ്റ് ഇന്‍ഡീസില്‍ താരം അല്‍പ്പം പതറുകയും ചെയ്തു. എന്നാല്‍ നാട്ടിലെ ആദ്യ ടെസ്റ്റില്‍ തന്നെ മായങ്ക് ഡബിള്‍ സെഞ്ച്വറി നേടിയിരിക്കുന്നു. ഇനി ഒരു വര്‍ഷമോ, അതില്‍ കൂടുതലോ അവന്‍ കളിക്കട്ടെ. അതിനു ശേഷമാവണം അവന്‍ എത്ര മികച്ചവനാണെന്ന് തീരുമാനിക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

രോഹിത്തിന്റെ പ്രകടനം

രോഹിത്തിന്റെ പ്രകടനം

ടെസ്റ്റില്‍ സെഞ്ച്വറിയുമായി ഓപ്പണറായുള്ള തുടക്കം ഗംഭീരമാക്കിയ രോഹിത് ശര്‍മയെ ഗാംഗുലി പ്രശംസിച്ചു. മായങ്കിനെപ്പോലെ തന്നെ രോഹിതും ഓപ്പണിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തേണ്ടതുണ്ട്. ഓപ്പണറായി ഒരു ടെസ്റ്റില്‍ മാത്രമേ അവന്‍ കളിച്ചിട്ടുള്ളൂ. മികച്ച താരമാണ് രോഹിത്. ഇനിയും മികച്ച ഫോമില്‍ രോഹിത്തിന് കളിക്കാന്‍ സാധിക്കട്ടെ. കാരണം രോഹിത്തിന്റെ ഫോം ഇന്ത്യന്‍ ബാറ്റിങിനെ കൂടുതല്‍ ശക്തമാക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

Story first published: Saturday, October 5, 2019, 12:08 [IST]
Other articles published on Oct 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+