For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ചാരിറ്റി മത്സരത്തിലും വാശി', അന്ന് സച്ചിന്‍ തന്നോട് പറഞ്ഞത് വെളിപ്പെടുത്തി സയീദ് അജ്മല്‍

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍മാരിലൊരാളാണ് സയീദ് അജ്മല്‍. ഗൂഗ്ലീയും ദൂസ്‌രയുമെല്ലാം നന്നായി വഴങ്ങുന്ന അജ്മല്‍ പാകിസ്താനുവേണ്ടി 35 ടെസ്റ്റില്‍ നിന്ന് 178 വിക്കറ്റും 113 ഏകദിനത്തില്‍ നിന്ന് 184 വിക്കറ്റും 64 ടി20യില്‍ നിന്ന് 85 വിക്കറ്റുമാണ് അജ്മല്‍ വീഴ്ത്തിയിട്ടുള്ളത്. ബൗളിങ് ആക്ഷന്റെ പേരില്‍ വിവാദം നേരിട്ടിട്ടുള്ള അജ്മല്‍ വിരമിക്കലിന് ശേഷം ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അത്ര സജീവമല്ല.

ഇപ്പോഴിതാ ഒരു ചാരിറ്റി മത്സരത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഉണ്ടായ രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അജ്മല്‍. ചാരിറ്റി മത്സരത്തിലും വാശി കയറി വീറോടെ പന്തെറിഞ്ഞപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നോട് പറഞ്ഞ കാര്യമെന്തെന്നാണ് സായീദ് അജ്മല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

sachinandsaeedajmal

'2014ല്‍ നടന്ന റെസ്റ്റ് ഓഫ് ദി വേള്‍ഡ് 11നും എംഎസിസിയും തമ്മിലുള്ള മത്സരം. അതൊരു സൗഹൃദ ചാരിറ്റി മത്സരമായിരുന്നു. കളത്തില്‍ താരങ്ങള്‍ എത്രത്തോളം സമയം നില്‍ക്കുന്നുവോ അത്രത്തോളം പണം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് പറഞ്ഞിരുന്നു. മത്സരം തുടങ്ങിയപ്പോള്‍ നാല് ഓവറില്‍ ഞാന്‍ നാല് വിക്കറ്റ് വീഴ്ത്തി. അപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്റെയടുത്ത് വന്നിട്ട് പറഞ്ഞു സയീദ് ഭായ്,നിങ്ങള്‍ ഈ മത്സരം ഇത്ര ഗൗരവകരമായി കളിക്കേണ്ട. ഇതൊരു ചാരിറ്റി മത്സരമാണ്.ജനങ്ങള്‍ക്ക് ഇനിടെയെത്തി ആഘോഷിക്കാനുള്ളതാണ്. 6.30ന് മുമ്പായി മത്സരം അവസാനിക്കരുത്'-അജ്മല്‍ പറഞ്ഞു.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു 'സാധാരണ പോലെ പന്തെറിയുക മാത്രമാണ് ചെയ്യുന്നത് പോസിറ്റീവായി കളിക്കാന്‍ പറയു'. അപ്പോള്‍ സച്ചിന്‍ പറഞ്ഞു നിന്നോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ ചാരിറ്റി മത്സരമാണ് പണം കണ്ടെത്തേണ്ടതായുണ്ട്. അതിനാല്‍ ഈ ക്രിക്കറ്റ് ആസ്വദിക്ക് കളിക്കൂ-അജ്മല്‍ കൂട്ടിച്ചേര്‍ത്തു. ലോക ക്രിക്കറ്റിലെ നിരവധി സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത മത്സരമായിരുന്നു ഇത്.

റെസ്റ്റ് ഓഫ് ദി വേള്‍ഡ് ടീമില്‍ ആദം ഗില്‍ക്രിസ്റ്റ്,വീരേന്ദര്‍ സെവാഗ്,കെവിന്‍ പീറ്റേഴ്‌സന്‍,യുവരാജ് സിങ്,ഷാഹിദ് അഫ്രീദി,ഷെയ്ന്‍ വോണ്‍ തുടങ്ങിയവര്‍ അണിനിരന്നപ്പോള്‍ എംഎസിസിക്കായി ബ്രയാന്‍ ലാറ,രാഹുല്‍ ദ്രാവിഡ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ കളിച്ചു. മത്സരത്തില്‍ എംസിസി ഏഴ് വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത റെസ്റ്റ് ഓഫ് ദി വേള്‍ഡ് യുവരാജ് സിങ്ങിന്റെ 132 റണ്‍സ് പ്രകടനത്തിന്റെ കരുത്തില്‍ ഏഴ് വിക്കറ്റിന് 293 എന്ന ടോട്ടല്‍ നേടിയപ്പോള്‍ ആരോണ്‍ ഫിഞ്ചിന്റെ 181 റണ്‍സ് മികവില്‍ 45.5 ഓവറില്‍ എംസിസി വിജയലക്ഷ്യം മറികടന്നു.

Story first published: Monday, May 24, 2021, 13:18 [IST]
Other articles published on May 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+