ബെംഗളൂരു: സാങ്കേതിക വിദ്യയുടെ സഹായം കൊണ്ടാണ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയര്‍ നീട്ടി്ക്കിട്ടിയതെന്ന് മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥ്. മൈക്രോസോഫ്റ്റിന്റെ മെഷീന്‍ ലേണിങ് ആന്‍ഡ് ഡാറ്റ സയന്‍സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ശ്രീനാഥ്. ഇതാദ്യമായിട്ടാണ് മൈക്രോസോഫ്റ്റ് ഇങ്ങനെ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
Read Also: വെക്കെടാ വെടി.. മോദിയുടെ ദളിത് സ്‌നേഹത്തിന് ട്രോളോട് ട്രോള്‍.. കണ്ടാല്‍ സഹിക്കൂല!
സാങ്കേതിക വിദ്യ കാരണമാണ് തന്റെ കരിയര്‍ നീട്ടിക്കിട്ടിയതെന്ന് സച്ചിന്‍ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. സാങ്കേതിക വിദ്യയുടെ സഹായം കൊണ്ട് ഒരുപാട് തെറ്റുകള്‍ തിരുത്താന്‍ സച്ചിന് പറ്റി. ഇവയില്‍ കൂടുതലും ബാറ്റിംഗുമായി ബന്ധപ്പെട്ട തെറ്റുകളായിരുന്നു - ഐ സി സി മാച്ച് റഫറിയായ ശ്രീനാഥ് പറഞ്ഞു. 46കാരനായ ശ്രീനാഥിന് 67 ടെസ്റ്റുകളുടെയും 229 ഏകദിന മത്സരങ്ങളുടെയും മത്സരപരിചയമുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു കര്‍ണാടക സ്വദേശിയായ ജവഗല്‍ ശ്രീനാഥ്. ടെസ്റ്റില്‍ 236ഉം ഏകദിനത്തില്‍ 315ഉം വിക്കറ്റുകള്‍ വീഴ്ത്തി. 1991 ല്‍ കളി തുടങ്ങിയ ശ്രീനാഥ് 2003 ലെ ഏകദിന ലോകകപ്പോടെ കളി നിര്‍ത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്റെ പിഴവുകള്‍ മനസിലാക്കാനാും ബൗളിംഗ് ശൈലിയില്‍ മാറ്റം വരുത്താനും കഴിഞ്ഞിട്ടുണ്ട് എന്നും ശ്രീനാഥ് പറഞ്ഞു.
Read Also: മെക്‌സിറ്റ്: മാണിക്കുണ്ടൊരു ട്രോള്‍... യുഡിഎഫിനും ബിജെപിക്കും അണ്‍ലിമിറ്റഡ് ട്രോള്‍!
സാങ്കേതിക വിദ്യ വളരുന്നു എന്നത് കൊണ്ട് മാത്രം ക്രിക്കറ്റില്‍ പരിശീലകന്റെ പ്രാധാന്യം നഷ്ടപ്പെടില്ല. മറിച്ച് മികച്ച രീതിയില്‍ ഡിജിറ്റല്‍ ഡാറ്റ പരിശോധിക്കുകയും കൈകാര്യം ചെയ്യുന്നവനായിരിക്കും പുതിയ കാലത്തെ മികച്ച കോച്ച്. ശ്രീനാഥിന്റെ ഈ അഭിപ്രായം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും ആവര്‍ത്തിച്ചു. സാങ്കേതിക വിദ്യയ്ക്ക് തെറ്റ് കണ്ടുപിടിക്കാനേ കഴിയൂ, അത് തിരുത്തി പ്രാവര്‍ത്തികമാക്കേണ്ടത് താരങ്ങളാണ്.