Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Sachin vs Kohli: ഇന്‍സ്വിങിനെതിരേ സച്ചിന് മുട്ടിടിച്ചു!! കോലി അങ്ങനെയല്ല, സച്ചിനെ പിന്നിലാക്കും

കറാച്ചി: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ആധുനിക ക്രിക്കറ്റിലേ കേമനുമായ ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള താരതമ്യം വര്‍ധിച്ചിട്ടുണ്ടെന്നു കാണാം. കോലിയുടെ അസാധാരണ ബാറ്റിങ് പ്രകടനം തന്നെയായിരുന്നു ഇതിനു കാരണം. ഒരിക്കലും തകരില്ലെന്നു കരുതപ്പെട്ടിരുന്ന സച്ചിന്റെ ചില റെക്കോര്‍ഡുകള്‍ കോലി പഴങ്കഥയാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സച്ചിന്‍, കോലി ഇവരില്‍ ആരാണ് ബെസ്‌റ്റെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായത്. സച്ചിന്റെ ഭൂരിഭാഗം റെക്കോര്‍ഡുകളും കോലി തിരുത്തുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താന്റെ മുന്‍ ഇതിഹാസ താരം സര്‍ഫ്രാസ് നവാസിനും സമാനമായ അഭിപ്രായം തന്നെയാണുള്ളത്.

kohli

ബാറ്റിങില്‍ സച്ചിന് ഒരു വീക്ക്‌നെസ് ഉണ്ടായിരുന്നതായും ഇതു കോലിക്ക് ഇല്ലെന്നും അദ്ദേഹം പറയുന്നു. വിരാട് കോലി മറ്റൊരാളുമായി താരതമ്യം പോലും ചെയ്യാന്‍ കഴിയാത്ത ബാറ്റ്‌സ്മാനാണ്. എല്ലാ തരത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കറെ അദ്ദേഹം പിന്നിലാക്കുക തന്നെ ചെയ്യും. ഇന്‍ സ്വിങിനെതിരേ കളിക്കുക സച്ചിന് എളുപ്പമായിരുന്ന. വളരെ ബുദ്ധിമുട്ടാണ് ഇന്‍സ്വിങ് ബൗളിങിനെതിരേ കളിച്ചിരുന്നത്. എന്നാല്‍ കോലിക്കു ഇത്തരത്തില്‍ വീക്ക്‌നെസുകളൊന്നുമില്ല. വളരെ ഒഴുക്കോടെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. കരിയറിന്റെ തുടക്കകാലത്ത് ഔട്ട്‌സ്വിങറുകള്‍ക്കു മുന്നില്‍ കോലിക്കു അടിതെറ്റിയിരുന്നു. പക്ഷെ ഇപ്പോള്‍ ഒരു വീക്ക്‌നെസും അദ്ദേഹത്തിനില്ലെന്നു അവിശ്വസനീയമായ ലെവലിലേക്കു താരം ഉയര്‍ന്നു കഴിഞ്ഞതായും സര്‍ഫ്രാസ് വിശദമാക്കി.

sachin

മുമ്പ് ഔട്ട് സ്വിങറുകള്‍ക്കു മുന്നില്‍, പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍ കോലി പതറുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ബാറ്റിങ് നിരീക്ഷിച്ചാല്‍ ഈ വീക്ക്‌നെസ് മറികടന്നതായി മനസ്സിലാക്കാന്‍ കഴിയും. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ കൂടുതല്‍ മികച്ച ബാറ്റ്‌സ്മാനായി കോലി മാറിക്കഴിഞ്ഞു. പുതിയ തലമുറയിലെ ഏറ്റവും കംപ്ലീറ്റ് ബാറ്റ്‌സ്മാനെന്നാണ് അദ്ദേഹം ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

അതേസമയം, സര്‍ഫ്രാസിന്റെ അഭിപ്രായമല്ല ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനുള്ളത്. ഏകദിനത്തിലേക്കു വന്നാല്‍ കോലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ സച്ചിനാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സച്ചിന്‍ കളിച്ചിരുന്ന കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങ് ഇപ്പോള്‍ കൂടുതല്‍ എളുപ്പമായി മാറിയതായും ഐസിസി നിയമത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ഇതിനു കാരണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. സച്ചിന്‍ കളിച്ചിരുന്ന സമയത്തു നാലു ഫീല്‍ഡര്‍മാരെ സര്‍ക്കിളിനകത്ത് അനുവദിച്ചിരുന്നു. ഇപ്പോള്‍ ഇതു മാറി. അഞ്ചു ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിന് പുറത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്. കോലി അസാധാരണ ബാറ്റിങ് തന്നെയാണ് കാഴ്ചവയ്ക്കുന്നത്. പക്ഷെ ഇപ്പോള്‍ ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വന്നു കഴിഞ്ഞു. ഇതു പുതിയ ബാറ്റ്സ്മാന്‍മാരെ ഏറെ സഹായിക്കുന്നുണ്ടെന്നും ഗംഭീര്‍ വിശദമാക്കി.

Story first published: Thursday, May 21, 2020, 16:46 [IST]
Other articles published on May 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+