For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ എന്നെ ഭയപ്പെട്ടിരുന്നു, പക്ഷെ അത് തുറന്ന് പറഞ്ഞത് വലിയ മനസ്! റസാഖ് പറയുന്നു

കറാച്ചി: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി ഉള്‍പ്പെടെ പല വമ്പന്‍ റെക്കോഡുകളും സച്ചിന്റെ പേരിലാണുള്ളത്. സച്ചിന്റെ ബാറ്റിങ് മികവിനെ വെല്ലുവിളിച്ച ബൗളര്‍മാരെല്ലാം അദ്ദേഹത്തിന്റെ മികവിനുമുന്നില്‍ തലകുനിച്ച് മടങ്ങിയതാണ് കാണാനായത്. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ ഇതിഹാസ ബൗളര്‍മാരെല്ലാം സച്ചിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞിട്ടുണ്ട്.

ഇവരില്‍ പലര്‍ക്കും സച്ചിനെതിരേ ഭേദപ്പെട്ട ബൗളിങ് റെക്കോഡുമുണ്ട്. എന്നാല്‍ കണക്കുകള്‍ പ്രകാരം സച്ചിനെ വിറപ്പിച്ച അണ്ടര്‍റേറ്റഡ് ബൗളര്‍മാരിലൊരാളാണ് പാക് പേസര്‍ അബ്ദുല്‍ റസാഖ്. കരിയറില്‍ സച്ചിനെതിരേ വലിയ ആധിപത്യം റസാഖിന് അവകാശപ്പെടാം. ഏകദിനത്തില്‍ സച്ചിനെ ആറ് തവണ പുറത്താക്കാന്‍ റസാഖിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനൊത്ത അംഗീകാരം പലപ്പോഴും റസാഖിന് ലഭിച്ചിട്ടില്ല. പക്ഷെ കഴിഞ്ഞിടെ നേരിടാന്‍ പ്രയാസമുള്ള ബൗളറായി സച്ചിന്‍ റസാഖിന്റെ പേര് പറഞ്ഞിരുന്നു.

സച്ചിന്റെ വലിയ മനസുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നാണ് റസാഖ് പറയുന്നത്. 'നേരിട്ടതില്‍ പ്രയാസമുള്ള ബൗളര്‍മാരിലൊരാള്‍ അബ്ദുല്‍ റസാഖാണെന്ന് സച്ചിനൊരിക്കലും പറയേണ്ട ആവശ്യമില്ല. എന്റെ പേര് എന്തുകൊണ്ടാണ് സച്ചിന്‍ പറയാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. ഗ്ലെന്‍ മഗ്രാത്ത്, വസിം അക്രം, വഖാര്‍ യൂനിസ്, മുത്തയ്യ മുരളീധരന്‍, ചെയ്ന്‍ വോണ്‍ എന്നിവരെയൊന്നും പ്രയാസമുള്ള ബൗളറാണെന്ന് സച്ചിന്‍ പറഞ്ഞിട്ടില്ല. അത് അദ്ദേഹത്തിന്റെ മഹത്വമാണ് വെളിപ്പെടുത്തുന്നത്.

എന്നെക്കുറിച്ച് സച്ചിന്‍ ഇതാദ്യമായല്ല. ഇതിന് മുമ്പും മികച്ച ബൗളറെന്ന് പറഞ്ഞിട്ടുണ്ട്. കരുണയുള്ള താരമാണ് അദ്ദേഹം. സച്ചിനെപ്പോലൊരു ബാറ്റ്‌സ്മാനെ നിരന്തരം പുറത്താക്കുന്ന ബൗളറായിരുന്നെങ്കിലും അതിനെ കൂടുതല്‍ മഹത്വ വല്‍ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല'- റസാഖ് പറഞ്ഞു. പേസ് ഓള്‍റൗണ്ടറായിരുന്ന റസാഖ് അതിവേഗ പന്തുകള്‍ എറിഞ്ഞിരുന്നില്ല. എന്നാല്‍ കൃത്യമായി ലൈനും ലെങ്തും കാത്ത് പന്തെറിയാന്‍ റസാഖ് മിടുക്കനായിരുന്നു.

അതുകൊണ്ട് തന്നെ പല തവണ സച്ചിനെ പ്രയാസപ്പെടുത്താനും റസാഖിന് സാധിച്ചിട്ടുണ്ട്. സച്ചിനെ നിരവധി തവണ പുറത്താക്കിയതില്‍ ഇഷ്ട വിക്കറ്റേതാണെന്നും റസാഖ് തുറന്ന് പറഞ്ഞിരിക്കുകയാണ്. 2006ലെ ഇന്ത്യ-പാക് ടെസ്റ്റിലെ സച്ചിന്റെ വിക്കറ്റ് നേട്ടത്തെയാണ് റസാഖ് മികച്ചതെന്ന് വിശേഷിപ്പിച്ചത്. 'സച്ചിന്‍ ബാറ്റുചെയ്തപ്പോള്‍ മുഹമ്മദ് ആസിഫ്, മുഹമ്മദ് സമി ഞാന്‍ എന്നിവരാണ് പന്തെറിഞ്ഞത്.

sachin tendulkar

അവരെല്ലാവരുടെയും ഓവര്‍ പൂര്‍ത്തിയാക്കുകയും ആ ദിവസം അവസാനിക്കാന്‍ രണ്ടോവര്‍ മാത്രം ബാക്കിയാവുകയും ചെയ്ത സമയം. യൂനിസ് ഖാനായിരുന്നു ക്യാപ്റ്റന്‍. എന്നോട് പന്തെറിയാന്‍ ആവശ്യപ്പെട്ടു. യൂനിസ് എന്താലോചിച്ചിട്ടാണ് സച്ചിനെതിരേ പന്തെറിയാന്‍ എന്നെ ചുമതലപ്പെടുത്തിയതെന്ന് ഞാന്‍ ആലോചിച്ചു. പന്തെറിയാന്‍ തുടങ്ങിയപ്പോള്‍ സച്ചിനാണല്ലോ ക്രീസിലെന്ന സത്യം തിരിച്ചറിഞ്ഞു.

എന്നാല്‍ എന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിക്കുകയും കൃത്യമായി പന്ത് പിച്ച് ചെയ്യിക്കുകയും ചെയ്തതോടെ സച്ചിന്‍ ക്ലീന്‍ബൗള്‍ഡായി. എന്റെ ആദ്യത്തെ ഓവറില്‍ത്തന്നെ സച്ചിന്‍ പുറത്തായി എന്നതാണ് സന്തോഷം നല്‍കുന്ന കാര്യം'-റസാഖ് പറഞ്ഞു. പാകിസ്താനായി 343 മത്സരം കളിച്ച് 409 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ പ്രമുഖരുടെ പേരുകള്‍ക്കിടയില്‍ ഒതുക്കപ്പെട്ടവനായി റസാഖ് മാറി.

മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് സച്ചിനെ വിറപ്പിക്കാന്‍ റസാഖിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സച്ചിനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീയാണ്. 14 തവണയാണ് ലീ സച്ചിനെ മടക്കിയത്. മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവര്‍ 13 തവണയും ഷോണ്‍ പൊള്ളോക്കും ചാമിന്ദ വാസും ഒമ്പത് തവണയും സച്ചിനെ പുറത്താക്കിയിട്ടുണ്ട്. സച്ചിനെതിരേ മികച്ച റെക്കോഡുള്ള ബൗളര്‍മാര്‍ പോലും ബഹുമാനിക്കുന്ന ബാറ്റ്‌സ്മാനായിരുന്നു സച്ചിനെന്ന് പറയാം.

Story first published: Friday, June 16, 2023, 9:31 [IST]
Other articles published on Jun 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+