For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ഓസീസ് ടെസ്റ്റ് ചരിത്രത്തിലെ റണ്‍വേട്ടക്കാര്‍ ആരൊക്കെ? തലപ്പത്ത് സച്ചിന്‍ തന്നെ

ഇന്ത്യയുടെ മൂന്നു പേര്‍ ടോപ്പ് ഫൈവിലുണ്ട്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വീണ്ടുമൊരു ടെസ്റ്റ് പരമ്പര കൂടി ഈ മാസം തുടങ്ങാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ത്രില്ലിലാണ്. 17ന് അഡ്‌ലെയ്ഡിലാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഇരുടീമുകളും പോരടിക്കുന്നത്. നാലു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പര. നിലവിലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ അവകാശികള്‍ കൂടിയാണ് ഇന്ത്യ. 2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ ഓസീസിനെ 2-1ന് ഞെട്ടിച്ചായിരുന്നു ഇന്ത്യ ജേതാക്കളായത്.

ഇതുവരെ നടന്ന ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (3630 റണ്‍സ്)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (3630 റണ്‍സ്)

ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ ലിസ്റ്റില്‍ തലപ്പത്ത് നില്‍ക്കുന്നത്. 3630 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 55 ശരാശരിയില്‍ 11 സെഞ്ച്വറികളടക്കമാണിത്. ഇരുടീമുകളും തമ്മിലുള്ള ടെസ്റ്റ് മല്‍സരങ്ങളുടെ ചരിത്രം നോക്കിയാല്‍ 3000ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഒരേയൊരു താരവും സച്ചിന്‍ തന്നെയാണ്.
2004ല്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ പുറത്താവാതെ നേടിയ 241 റണ്‍സാണ് കംഗാരുപ്പടയ്‌ക്കെതിരേ സച്ചിന്റെ ഏറ്റവും മികച്ച പ്രകടനം. 2013ല്‍ നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഓസീസിനെ തൂത്തുവാരിയ ടീമിലും സച്ചിനുണ്ടായിരുന്നു.

റിക്കി പോണ്ടിങ് (2555)

റിക്കി പോണ്ടിങ് (2555)

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങാണ് സച്ചിനു പിന്നില്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്ത്. 29 ടെസ്റ്റുകളില്‍ നിന്നും പോണ്ടിങ് 2555 റണ്‍സെടുത്തിട്ടുണ്ട്. 54.36 ശരാശരിയില്‍ എട്ടു സെഞ്ച്വറികളും അദ്ദേഹം ഇന്ത്യക്കെതിരേ സ്‌കോര്‍ ചെയ്തു.
2003ല്‍ നടന്ന ടെസ്റ്റില്‍ നേടിയ 257 റണ്‍സാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ പോണ്ടിങിന്റെ ഉയര്‍ന്ന സ്‌കോര്‍. ബോക്‌സിങ് ഡേ ടെസ്റ്റിലായിരുന്നു ഇത്. ഈ മല്‍സരത്തില്‍ ഇന്ത്യയെ ഓസീസ് തകര്‍ത്തുവിടുകയും ചെയ്തിരുന്നു. അതേസമയം, ക്യാപ്റ്റന്‍സിയിലേക്കു വന്നാല്‍ ഇന്ത്യക്കെതിരേ പോണ്ടിങിന്റെ റെക്കോര്‍ഡ് മോശമാണ്. 11 ടെസ്റ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായിട്ടുള്ളൂ.

വിവിഎസ് ലക്ഷ്മണ്‍ (2434)

വിവിഎസ് ലക്ഷ്മണ്‍ (2434)

ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യയുടെ വിവിഎസ് ലക്ഷ്മണ്‍ 2434 റണ്‍സോടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. 49.67 ശരാശരിയില്‍ ഓസീസിനെതിരേ ആറു സെഞ്ച്വറികളും 12 ഫിഫ്റ്റികളും അദ്ദേഹം നേടി.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഫോളോഓണ്‍ ചെയ്യപ്പെട്ട ശേഷം ഇന്ത്യ ചരിത്ര വിജയം നേടിയ ടെസ്റ്റില്‍ നേടിയ 281 റണ്‍സാണ് ലക്ഷ്മണിന്റെ കരിയര്‍ ബെസ്റ്റ്. ടെസ്റ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഓസീസിനെതിരേ കരിയറില്‍ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ ലക്ഷ്മണിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. നാലു ടെസ്റ്റുകളില്‍ നിന്നും 155 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ.

രാഹുല്‍ ദ്രാവിഡ് (2143)

രാഹുല്‍ ദ്രാവിഡ് (2143)

ഇന്ത്യയുടെ മറ്റൊരു ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ആരാധകര്‍ വന്‍മതിലെന്നു വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ള രാഹുല്‍ ദ്രാവിഡ് ലിസ്റ്റില്‍ നാലാമതുണ്ട്. 39.68 ശരാശരിയില്‍ 2143 റണ്‍സാണ് ഓസീസിനെതിരേ ദ്രാവിഡ് നേടിയത്.
ലക്ഷ്മണിനൊപ്പം കൊല്‍ക്കത്തയില്‍ ഇന്ത്യ ചരിത്രവിജയം നേടിയ ടെസ്റ്റില്‍ ദ്രാവിഡും ഉജ്ജ്വല ഇന്നിങ്‌സ് കളിച്ചിരുന്നു. 353 പന്തില്‍ 180 റണ്‍സാണ് അദ്ദേഹം അന്നു സ്‌കോര്‍ ചെയ്തത്. അഞ്ചാം വിക്കറ്റില്‍ ലക്ഷ്മണിനൊപ്പം 376 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കാനും ദ്രാവിഡിനു കഴിഞ്ഞിരുന്നു. ലക്ഷ്മണിനെപ്പോലെ ദ്രാവിഡിനും കരിയറില്‍ അവസാനമായി ഓസീസിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായില്ല. 2011-12ലെ പര്യടനത്തില്‍ എട്ടു ഇന്നിങ്‌സുകളില്‍ അദ്ദേഹം ആകെ നേടിയത് 194 റണ്‍സായിരുന്നു.

മൈക്കല്‍ ക്ലാര്‍ക്ക് (2049)

മൈക്കല്‍ ക്ലാര്‍ക്ക് (2049)

ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനാണ് അഞ്ചാംസ്ഥാനം. ട്രിപ്പിള്‍ സെഞ്ച്വറിയടക്കം ഇന്ത്യക്കെതിരേ ക്ലാര്‍ക്ക് ടെസ്റ്റില്‍ 2049 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കെതിരേ 53.92 എന്ന മികച്ച ബാറ്റിങ് ശരാശരിയുള്ള അദ്ദേഹം 22 മല്‍സരങ്ങളില്‍ നിന്നും ഏഴു സെഞ്ച്വറികളും നേടി. 2011-12ല്‍ ഇന്ത്യക്കെതിരായ നാലു ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരിയപ്പോള്‍ ക്ലാര്‍ക്കായിരുന്നു ടീമിനെ നയിച്ചത്.

Story first published: Friday, December 11, 2020, 16:24 [IST]
Other articles published on Dec 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+