Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന്‍റെ ഇന്ത്യന്‍ ബാറ്റിങ് ഹീറോസ് ആരെല്ലാം? ഇവര്‍ 5 പേര്‍, അറിയാം

സൗത്താഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിപ്പിച്ച് വമ്പന്‍ നേട്ടവുമായി നാട്ടിലേക്കു മടങ്ങുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ സൗത്താഫ്രിക്കയെ അവരുടെ നാട്ടില്‍ ഇന്ത്യ സമനിലയില്‍ പൂട്ടിയത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റനായും ഹിറ്റ്മാന്‍ മാറിയിരുന്നു. അതു മാത്രമല്ല കേപ്ടൗണില്‍ ടെസ്റ്റ് ജയിച്ച ആദ്യത്തെ ഏഷ്യന്‍ ക്യാപ്റ്റനെന്ന വമ്പന്‍ റെക്കോര്‍ഡും അദ്ദേഹം കൈക്കലാക്കിയിരുന്നു.

ഇനി അഫ്ഗാനിസ്താനെതിരേ അടുത്തയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയിലാവും രോഹിത് കളിച്ചേക്കുകയെന്നാണ് സൂചന. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ട അഞ്ചു ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു അറിയാമോ? മുന്‍ ഇതിഹാസ സ്പിന്നറും ടീമംഗവുമായിരുന്ന ഹര്‍ഭജന്‍ സിങുമായി സംസാരിക്കവെയാണാണ് 2021ല്‍ രോഹിത് ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്.

ROHIT SHARMA

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ മുന്‍ ഇതിഹാസ ക്യാപ്റ്റനും അഗ്രസീവ് ഇടംകൈയന്‍ ബാറ്ററുമായ സൗരവ് ഗാംഗുലിയാണ് രോഹിത്തിന്റെ ഫേവറിറ്റ് ലിസ്റ്റിലെ ഒരാള്‍. കൊല്‍ക്കത്തയുടെ രാജകുമാരനെന്നു അറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ഹരമായിരുന്നു.

അഗ്രസീവ് ക്യാപ്റ്റന്‍സിയും നിര്‍ഭയമായ ബാറ്റിങുമായിരുന്നു ദാദയെ സ്‌പെഷ്യലാക്കിയത്. രോഹിത്തിനെപ്പോലെയുള്ള അടുത്ത തലമുറയിലെ കളിക്കാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

റെക്കോര്‍ഡുകളുടെ തോഴനും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ ബാറ്ററുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് രോഹിത്തിന്റെ മറ്റൊരു ഫേവറിറ്റ് ഇന്ത്യന്‍ താരം. ബാറ്റിങ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കിയ അദ്ദേഹം കളി മതിയാക്കും മുമ്പ് ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ വരുതിയിലാക്കിയിരുന്നു. ഇതില്‍ പല റെക്കാര്‍ഡുകളും ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്തതുമാണ്.

ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനും ഇപ്പോള്‍ ദേശീയ ടീമിന്റെ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡാണ് രോഹിത്തിന്റെ ഫേവറിറ്റുകളിലെ മൂന്നാമത്തെയാള്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ നിരവധി തവണ ഇന്ത്യയുടെ രക്ഷകനായിട്ടുള്ള ദ്രാവിഡ് നാട്ടിലും വിദേശത്തുമെല്ലാം പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്. അതിശയിപ്പിക്കുന്ന ബാറ്റിങ് ടെക്‌നിക്കും ഭേദിക്കാന്‍ കഴിയാത്ത പ്രതിരോധവുമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്.

SACHIN GANGULY

വെരി വെരി സ്‌പെഷ്യലെന്നു ആരാധകര്‍ വിശേഷിപ്പിച്ചിരുന്ന വിവിഎസ് ലക്ഷ്മണാണ് രോഹിത്തിന്റെ നാലാമത്തെ ഫേവറിറ്റ് ഇന്ത്യന്‍ താരം. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. ദുര്‍ഘടകമായ സാഹചര്യങ്ങളില്‍ നിന്നും ടീമിനെ കരകയറ്റാന്‍ മിടുക്കനായിരുന്നു ലക്ഷ്മണ്‍.

മുന്‍ ഇതിഹാസ ഓപ്പണറും ആരാധകര്‍ ഇപ്പോഴും സൂപ്പര്‍ ഹീറോ പരിവേഷം നല്‍കി ആരാധിക്കുകയും ചെയ്യുന്ന മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് രോഹിത്തിന്റെ അഞ്ചാമത്തെ ഫേവറിറ്റ് ഇന്ത്യന്‍ ബാറ്റര്‍. വീരുവിന്റെ വിരമിക്കലിനു ശേഷം ഇന്ത്യക്കു സമാനമായ രീതിയില്‍ ബാറ്റ് ചെയ്യുന്ന മറ്റൊരു ഓപ്പണിങ് ബാറ്ററെ ലഭിക്കുന്നത് രോഹിത്തിലൂടെയാണ്.

മൂന്നു ഫോര്‍മാറ്റിലും ഒരേ ശൈലിയില്‍ ബാറ്റ് ചെയ്ത് ഹീറോയാവാന്‍ കഴിയുമെന്നു തെളിയിച്ച അപൂര്‍വ്വം ബാറ്റര്‍മാരിലൊരാള്‍ കൂടിയാണ് സെവാഗ്. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യന്‍ ബാറ്ററും ഒന്നിലധികം ട്രിപ്പിള്‍ സെഞ്ച്വറികളുള്ള ഏക ഇന്ത്യന്‍ താരവും അദ്ദേഹമാണ്.

Story first published: Friday, January 5, 2024, 12:20 [IST]
Other articles published on Jan 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+