Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇന്ത്യ പിന്‍വലിച്ച നമ്പര്‍', ക്രിക്കറ്റില്‍ 10ാം നമ്പര്‍ ജഴ്‌സി അണിഞ്ഞ അഞ്ച് താരങ്ങള്‍ ആരൊക്കെ ?

1

മുംബൈ: ക്രിക്കറ്റിലായാലും ഫുട്‌ബോളിലായാലും 10ാം നമ്പര്‍ ജഴ്‌സിയെ ഐതിഹാസികമായാണ് കരുതിപ്പോരുന്നത്. പല സൂപ്പര്‍ താരങ്ങളും കരിയറില്‍ ഉപയോഗിക്കാന്‍ ആഗ്രഹിച്ചിരുന്ന ജഴ്‌സി 10ാം നമ്പറിലേതാണ്. ക്രിക്കറ്റ് ഇതിഹാസം ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉപയോഗിച്ചിരുന്നത് 10ാം നമ്പര്‍ ജഴ്‌സിയാണ്. ഫുട്‌ബോളില്‍ ഇതിഹാസമെന്ന് വാഴ്ത്തുന്ന ലയണല്‍ മെസ്സിയുടെ ജഴ്‌സി നമ്പര്‍ 10 ആണ്. ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയും അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഉപയോഗിച്ചതും 10ാം നമ്പര്‍ ജഴ്‌സിയാണ്. സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ട 10ാം നമ്പര്‍ ജഴ്‌സി ക്രിക്കറ്റില്‍ ഉപയോഗിച്ച ആറ് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കരിയറില്‍ ഉപയോഗിച്ചത് 10ാം നമ്പര്‍ ജഴ്‌സിയാണ്. 10ാം നമ്പര്‍ ജഴ്‌സിയെ ക്രിക്കറ്റില്‍ പ്രശസ്തമാക്കിയത് സച്ചിനാണെന്ന് പറയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്. സച്ചിനോളം തന്നെ സച്ചിന്റെ 10ാം നമ്പര്‍ ജഴ്‌സിക്കും ആരാധകരുണ്ട്. 34357 അന്താരാഷ്ട്ര റണ്‍സും 100 സെഞ്ച്വറിയും നേടിയ സച്ചിന്‍ 33, 9 എന്നീ ജഴ്‌സിയും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ആരാധക പ്രശംസ നേടിയത് 10ാം നമ്പറിലേക്കെത്തിയപ്പോഴാണ്. സച്ചിന്‍ ഭാഗ്യ നമ്പറായി കരുതിയതും 10ാം നമ്പറിനെയാണ്. സച്ചിന്‍ വിരമിച്ചപ്പോള്‍ ശര്‍ദുല്‍ ഠാക്കൂറിന് 10ാം നമ്പര്‍ നല്‍കിയപ്പോള്‍ വലിയ വിവാദമായി. ഇതോടെ ബിസിസി ഐ 10ാം നമ്പര്‍ ജഴ്‌സി സച്ചിനോടുള്ള ആദര സൂചകമായി പിന്‍വലിച്ചിരുന്നു.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

പാകിസ്താന്‍ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയും ഉപയോഗിച്ചിരുന്നത് 10ാം നമ്പര്‍ ജഴ്‌സിയാണ്. 27 ടെസ്റ്റും 398 ഏകദിനവും 99 ടി20യും കളിച്ച അഫ്രീദി 21 വര്‍ഷത്തെ കരിയറില്‍ 10ാം നമ്പറില്‍ ജഴ്‌സിയാണിറങ്ങിയത്. 11196 അന്താരാഷ്ട്ര റണ്‍സും 541 അന്താരാഷ്ട്ര വിക്കറ്റും നേടിയ അഫ്രീദി 2017ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അഫ്രീദി വിരമിച്ച ശേഷം 10ാം നമ്പര്‍ ജഴ്‌സി മറ്റൊരു പാകിസ്താന്‍ താരവും ഉപയോഗിച്ചിട്ടില്ല.

പീറ്റര്‍ സിഡില്‍

പീറ്റര്‍ സിഡില്‍

ഓസ്‌ട്രേലിയയുടെ പേസര്‍ പീറ്റര്‍ സിഡില്‍ ഉപയോഗിച്ചിരുന്നത് 10ാം നമ്പര്‍ ജഴ്‌സിയാണ്. 67 ടെസ്റ്റും 20 ഏകദിനവും രണ്ട് ടി20യുമാണ് അദ്ദേഹം ഓസീസിനായി കളിച്ചത്. 11 വര്‍ഷ കരിയറില്‍ അദ്ദേഹം 10ാം നമ്പര്‍ ജഴ്‌സി തന്നെയാണ് ഉപയോഗിച്ചിരുന്നത്. 221 ടെസ്റ്റ് വിക്കറ്റും 17 ഏകദിന വിക്കറ്റും മൂന്ന് ടി20 വിക്കറ്റും നേടിയ അദ്ദേഹം 2019ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

ദക്ഷിണാഫ്രിക്കയുടെ ഫിനിഷര്‍ ഡേവിഡ് മില്ലറും കരിയറില്‍ ഉപയോഗിച്ചത് 10ാം നമ്പര്‍ ജഴ്‌സിയാണ്. 134 ഏകദിനവും 81 ടി20യുമാണ് അദ്ദേഹം കളിച്ചത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ താരം ഇപ്പോഴും 10ാം നമ്പര്‍ ജഴ്‌സിയില്‍ ക്രിക്കറ്റില്‍ സജീവമാണ്. ഐപിഎല്ലില്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് മില്ലര്‍. അവിടെയും 10ാം നമ്പറാണ് അദ്ദേഹം ഉപയോഗിക്കുന്നത്. പഞ്ചാബ് കിങ്‌സിലും 10ാം നമ്പര്‍ ജഴ്‌സിയാണ് മില്ലര്‍ അണിയുന്നത്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് മില്ലര്‍.

അലന്‍ ഡൊണാള്‍ഡ്

അലന്‍ ഡൊണാള്‍ഡ്

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ അലന്‍ ഡൊണാള്‍ഡ് ഉപയോഗിച്ചിരുന്നതും 10ാം നമ്പര്‍ ജഴ്‌സിയാണ്. 72 ടെസ്റ്റും 164 ഏകദിനവും കളിച്ച ഡൊണാള്‍ഡ് 12 വര്‍ഷ കരിയറില്‍ ഉപയോഗിച്ചത് 10ാം നമ്പര്‍ ജഴ്‌സിയാണ്. 330 ടെസ്്റ്റ് വിക്കറ്റും 272 ഏകദിന വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ടെസ്റ്റില്‍ 20 തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഏകദിനത്തില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

Story first published: Tuesday, April 19, 2022, 16:59 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+