Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്തരം പിച്ചില്‍ സച്ചിന്‍ ഔട്ടൗവില്ല, പക്ഷെ കോലി പുറത്താവും! - മുന്‍ പാക് ക്യാപ്റ്റന്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും നിലവിലെ ബാറ്റിങ് ഹീറോ വിരാട് കോലിയെയും താരതമ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ റഷീദ് ലത്തീഫ്. ബാറ്റിങ് പാടവം പരിഗണിക്കുമ്പോള്‍ കോലിക്ക് സച്ചിനോടൊപ്പമെത്താന്‍ സാധിക്കില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

1

സച്ചിന്റെ പല ബാറ്റിങി റെക്കാര്‍ഡുകളും തകര്‍ത്തുകഴിഞ്ഞെങ്കിലും കോലി കരിയറിലെ മോശം സമയത്തിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല. നിലവില്‍ ദേശീയ ടീമിന്റെയും ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെയുമെല്ലാം ക്യാപ്റ്റന്‍സി ഒഴിഞ്ഞുവെങ്കിലും ബാറ്റിങില്‍ തന്റെ പ്രതാപകാലത്തേക്കു തിരിച്ചുവരാന്‍ കോലിക്കു ഇനിയുമായിട്ടില്ല.

2

വിരാട് കോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം എല്ലായ്‌പ്പോഴും എക്രോസ് ദി സ്റ്റംപ്‌സ് കളിക്കാന്‍ ശ്രമിക്കുന്ന ബാറ്ററാണെന്നു റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി. പക്ഷെ അദ്ദേഹം സ്റ്റാറ്റസിലോ, കോച്ചിങിലോയൊന്നും വിശ്വസിച്ചിരുന്നില്ല. മഹാനായ ബാറ്റര്‍ തന്നെയാണ് വിരാട്. എക്രോസ് ദി ലൈന്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബോട്ടം ഹാന്റ് പ്ലെയറുമാണ് അദ്ദേഹം. അതിനാല്‍ തന്നെ ക്യാച്ചൗട്ടായി പലപ്പോഴും പുറത്താവുകയും ചെയ്യുന്നു. ഈ കാരണത്താലാണ് ബോള്‍ പുറത്തേക്കു പോവുമ്പോള്‍ അതിനെ നേരിടുന്നതില്‍ വിരാടിനു പ്രശ്‌നം നേരിടുന്നതെന്നും ലത്തീഫ് നിരീക്ഷിച്ചു.

3

സമീപകാലത്തു ശ്രീലങ്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. ഈ ടെസ്റ്റ് പരമ്പരയില്‍ ബോള്‍ വളരെ താഴ്ന്നാണ് പോയ്‌ക്കൊണ്ടിരുന്നത്. അത്തരമൊരു പിച്ചായിരുന്നു അത്. ഇത്തരം പിച്ചുകളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കലും പുറത്താവില്ല. പക്ഷെ വിരാട് കോലി പുറത്താവുമെന്നും റഷീദ് ലത്തീഫ് വിലയിരുത്തി.
ഇത്തരം പിച്ചുകളില്‍ സച്ചിന്‍ തന്റെ തന്ത്രങ്ങളിലും മാറ്റം വരുത്തും. ബോള്‍ ഒരുപാട് ടേണ്‍ ചെയ്യുന്നതായി മനസ്സിലായാല്‍ അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ക്രീസിനകത്തേക്കു വരും. തിരിച്ചാണെങ്കില്‍ ക്രീസിനു പുറത്തേക്കും പോവും.

4

എങ്കിലും ചില സമയങ്ങളില്‍ സച്ചിനു തിരിച്ചടി നേരിട്ടിട്ടുണ്ട്. 2006ല്‍ കറാച്ചിയില്‍ വച്ച് മുഹമ്മദ് ആസിഫ് അദ്ദേഹത്തെ പുറത്താക്കിയത് ഇതിന് ഉദാഹരണമാണ്. എങ്കിലും ഭൂരിഭാഗം സമയങ്ങളിലും സച്ചിന്‍ പിച്ചുമായി പൊരുത്തപ്പെടും. ഇതാണ് സച്ചിനെയും വിരാടിനെയും താരതമ്യം ചെയ്യുമ്പോള്‍ ഇവര്‍ തമ്മിലുള്ള വ്യത്യാസം. മോശം പിച്ചുകളില്‍ സച്ചിനേക്കാള്‍ മെച്ചപ്പെട്ട ഒരു ബാറ്ററുമില്ലെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

5

2000ലെ സൗത്താഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനവും സച്ചിന്റെ ബാറ്റിങിനെക്കുറിച്ച് പരാമര്‍ശിക്കാന്‍ റഷീദ് ലത്തീഫ് ചൂണ്ടിക്കാട്ടി. ആദ്യ ടെസ്റ്റില്‍ മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ സച്ചിന്‍ 97 റണ്‍സെടുത്തിരുന്നു. പക്ഷെ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

6

സൗത്താഫ്രിക്ക മുമ്പൊരിക്കല്‍ ഇന്ത്യയിലേക്കു വന്നത് ഞാന്‍ ഓര്‍മിക്കുകയാണ്. തകരുന്ന പിച്ചായിരുന്നു അത്. വിക്കറ്റിനു വളരെ ക്ലോസായിട്ടാണ് അന്നു സച്ചിന്‍ കളിച്ചത്. വളരെ നന്നായിട്ടാണ് അദ്ദേഹം ബാറ്റ് വീശിയത്. 40-50 റണ്‍സായിരുന്നു സച്ചിന്‍ അന്നെടുത്തതെന്നു തോന്നു. പക്ഷെ അതു ഗംഭീര ബാറ്റിങായിരുന്നു. സച്ചിനും വിരാടും തമ്മിലുള്ള വ്യത്യാസം ഇതാണ്. തന്റെ പിഴവുകള്‍ തിരുത്താന്‍ വിരാട് ശ്രമിക്കുന്നുണ്ടാവുമെന്ന് എനിക്കുറപ്പാണ്. ഈ മോശം സമയത്തില്‍ നിന്നും കരകയറാനായാല്‍ അദ്ദേഹം ഒരു വര്‍ഷം 10 സെഞ്ച്വറികള്‍ വരെ നേടുമെന്നും ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 12, 2022, 14:27 [IST]
Other articles published on Apr 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+