തന്റെ ലോക റെക്കോര്‍ഡ് തകര്‍ത്ത വിരാട് കോലിയോട് സച്ചിന്‍ പറഞ്ഞത്

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ലോകമെങ്ങുനിന്നും പ്രശംസാ പ്രവാഹമാണ്. മുന്‍ കളിക്കാരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം കോലിയുടെ മികവിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. തന്റെ റെക്കോര്‍ഡ് തകര്‍ത്ത കോലിക്ക് സച്ചിനും ആശംസയുമായി രംഗത്തെത്തി.
തുടര്‍ച്ചയായ രണ്ടാം ജയം, ഇന്ത്യ ബി ഫൈനലില്‍; നിരാശപ്പെടുത്തി രഹാനെ, റെയ്‌ന ടീം
റണ്ണൊഴുക്ക് തുടരൂ എന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ നടത്തിയ ആശംസയിലുള്ളത്. ബാറ്റിങ്ങിലെ സ്ഥിരതയും ഗാംഭീര്യവും അതിശയിപ്പിക്കുന്നതാണ്. 10,000 റണ്‍സ് പൂര്‍ത്തിയാക്കിയതില്‍ എല്ലാ ആശംസകളും നേരുന്നതായും സച്ചിന്‍ പറഞ്ഞു. ലോക റെക്കോര്‍ഡ് തകര്‍ത്തതിനെ പിന്നാലെ 37-ാം സെഞ്ച്വറിയും കണ്ടെത്തിയ വിരാട് കോലി സെഞ്ച്വറികളുടെ കാര്യത്തിലും സമീപഭാവിയില്‍ സച്ചിനെ മറികടക്കും.

വിശാഖപട്ടണത്ത് വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മത്സരത്തിലാണ് വിരാട് 10,000 റണ്‍സ് അതിവേഗം പൂര്‍ത്തിയാക്കുന്ന കളിക്കാരനായത്. 205 ഇന്നിങ്‌സുകളില്‍നിന്നായാണ് കോലിയുടെ നേട്ടം. 259 ഇന്നിങ്‌സുകളില്‍നിന്നും 10,000 റണ്‍സ് കണ്ടെത്തിയ സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. സച്ചിനെക്കാള്‍ 54 ഇന്നിങ്‌സുകള്‍ക്ക് മുന്‍പ് കോലി ഈ നേട്ടത്തിലെത്തിയത് താരത്തിന്റെ കളിമികവിന്റെ പ്രതിഫലനം കൂടിയാണ്.
അഞ്ചുവര്‍ഷം കലണ്ടര്‍ വര്‍ഷത്തില്‍ 1,000 റണ്‍സ് മറികടക്കാനും കോലിക്ക് കഴിഞ്ഞു. 150 റണ്‍സ് കോലി മറികടക്കുന്നത് ഇത് നാലാം തവണയാണ്. വിന്‍ഡീസിനെതിരെ കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന ബഹുമതിയും കോലിക്ക് ലഭിച്ചു. ഇന്ത്യയ്ക്കുവേണ്ടി 10,000 റണ്‍സ് മറികടക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍(18,426), സൗരവ് ഗാംഗുലി(11,221), രാഹുല്‍ ദ്രാവിഡ്(10,768) എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റു ഇന്ത്യക്കാര്‍.
ഏകദിനത്തില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും 10,000 റണ്‍സ് മറികടന്നിട്ടുണ്ട്. എന്നാല്‍, ഏഷ്യന്‍ ഇലവന് വേണ്ടിയാണ് 174 റണ്‍സെടുത്തത്. ഇന്ത്യയ്ക്കായി 9969 റണ്‍സ് ആണ് ധോണി നേടിയത്. ധോണിയുടെ നേട്ടം കൂടി കണക്കിലെടുത്താല്‍ 10,000 റണ്‍സെടുത്ത അഞ്ചാമത്തെ ഇന്ത്യന്‍താരമാണ് കോലി. ലോക ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരം കൂടിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications