For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തുടര്‍ച്ചയായ രണ്ടാം ജയം, ഇന്ത്യ ബി ഫൈനലില്‍; നിരാശപ്പെടുത്തി രഹാനെ, റെയ്‌ന ടീം

ഡല്‍ഹി: ഇന്ത്യ എയ്ക്കു പിന്നാലെ ഇന്ത്യ സി ടീമിനെയും തോല്‍പ്പിച്ച് ഇന്ത്യ ബി ടീം ദിയോധര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും ഉള്‍പ്പെടുന്ന ഇന്ത്യ സിക്കെതിരേ 30 റണ്‍സിനായിരുന്നു ശ്രെയാഷ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ബിയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി ഹനുമ വിഹാരിയുടെ (76) മികവില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 231 റണ്‍സെടുത്തു. 94 പന്തില്‍ ആറ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് വിഹാരിയുടെ ഇന്നിങ്‌സ്. ഇന്ത്യ സിക്കായി രജ്‌നീഷ് ഗുര്‍ബാനിയും പാപ്പു റോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. വിജയ് ശങ്കര്‍ രണ്ടും സുരേഷ് റെയ്‌ന ഒരു വിക്കറ്റും വീഴ്ത്തി.

vihari

മറുപടിയില്‍ 48.2 ഓവറില്‍ 201 റണ്‍സിന് ഇന്ത്യ സിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. 39 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് സിയുടെ ടോപ്‌സ്‌കോറര്‍. രഹാനെ 32 റണ്‍സെടുത്തപ്പോള്‍ റെയ്‌നയെ ഒരു റണ്‍സിന് കെ ഗൗതം ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇന്ത്യ ബിക്കായി കെ ഗൗതമും മനോജ് തിവാരിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. ദീപക് ചഹാര്‍ രണ്ടും ജയ്‌ദേവ് ഉനാട്കട്ട്, ക്യാപ്റ്റന്‍ ശ്രെയാഷ് അയ്യര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. വിഹാരിയാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യ എയും ഇന്ത്യ സിയും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെയാണ് ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബി എതിരിടുക.

വെസ്റ്റിന്‍ഡീസിനെ ഞെട്ടിച്ച് ഡ്വെയിന്‍ ബ്രാവോ; അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു

Story first published: Thursday, October 25, 2018, 12:19 [IST]
Other articles published on Oct 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+