ക്യാച്ച് കൈവിട്ടത് നാലു വട്ടം! ലക്കി ഇന്നിങ്‌സ് അതുതന്നെ- സച്ചിനും ഇതു സമ്മതിക്കുമെന്ന് നെഹ്‌റ
ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറിലെ ഏറ്റവും ലക്കിയായ ഇന്നിങ്‌സുകളിലൊന്ന് ഏതാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പേസറും ടീമംഗവുമായിരുന്ന ആശിഷ് നെഹ്‌റ. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പില്‍ പാകിസ്താനെതിരേയുള്ള ഇന്നിങ്‌സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ കരിയറിലെ ഏറ്റവും ഭാഗ്യമുള്ള ഇന്നിങ്‌സുകളിലൊന്നെന്നു നെഹ്‌റ പറയുന്നു. ഇക്കാര്യം സച്ചിന്‍ പോലും സമ്മതിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. കളിയില്‍ സച്ചിന്‍ 85 റണ്‍സായിരുന്നു നേടിയത്. കളിയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. മല്‍സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഫൈനലില്‍ കടക്കാനും ഈ പ്രകടനം ഇന്ത്യയെ സഹായിച്ചിരന്നു.

നാലു ക്യാച്ചുകള്‍ കൈവിട്ടു
85 റണ്‍സെടുക്കുന്നതിനിടെ നാലു തവണയാണ് സച്ചിന് പാകിസ്താന്‍ ജീവന്‍ ദാനം ചെയ്തത്. രണ്ടു തവണ തേര്‍ഡ് അംപയറുടെ തീരുമാനവും മാസ്റ്റര്‍ ബ്ലാസ്റ്ററെ പുറത്താവലില്‍ നിന്നു രക്ഷിച്ചു. 27, 45, 70, 81 റണ്‍സെടുത്തു നില്‍ക്കെയാണ് സച്ചിന്റെ ക്യാച്ച് പാക് താരങ്ങള്‍ നഷ്ടപ്പെടുത്തിയത്.
മിസ്ബാഹുല്‍ ഹഖ്, യൂനിസ് ഖാന്‍, കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍ എന്നിവരായിരുന്നു സച്ചിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. ഷാഹിദ് അഫ്രീഡി, മുഹമ്മദ് ഹഫീസ് എന്നിവരുടെ ബൗളിങില്‍ വ്യക്തിഗത സ്‌കോര്‍ 23ല്‍ നില്‍ക്കെ രണ്ടു തവണ അംപയര്‍ എല്‍ബിഡബ്ല്യുവും വിളിച്ചിരുന്നു. എന്നാല്‍ ഡിആര്‍എസിന്റെ സഹായം തേടിയതോടെ വിധി സച്ചിന് അനുകൂലമാവുകയായിരുന്നു.
ഈ അവസരങ്ങള്‍ മുതലെടുത്താണ് സച്ചിന്‍ കളിയില്‍ 85 റണ്‍സെടുത്ത് ഇന്ത്യന്‍ സ്‌കോര്‍ 260ലെത്തിച്ചത്.

സച്ചിനു പോലുമറിയാം
പാകിസ്താനെതിരായ അന്നത്തെ സെമിയില്‍ താന്‍ എത്ര മാത്രം ഭാഗ്യവാനായിരുന്നുവെന്ന കാര്യം സച്ചിനു പോലുമറിയാമെന്നു നെഹ്‌റ അഭിപ്രായപ്പെട്ടു. നിങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ഭാഗ്യമുള്ള ഇന്നിങ്‌സുകളിലൊന്നാണ് അതെന്നു നിസംശയം പറയാന്‍ കഴിയും. സച്ചിന്‍ 40 റണ്‍സെടുക്കുന്ന കളിയില്‍പ്പോലും ചിലപ്പോള്‍ മോശം തീരുമാനങ്ങളും എതിര്‍ ടീമിന്റെ ക്യാച്ച് നഷ്ടപ്പെടുത്തലുമെല്ലാം കാണാന്‍ സാധിക്കും. പക്ഷെ അത്രയൊന്നും ഭാഗ്യം മറ്റു താരങ്ങള്‍ക്കു ലഭിക്കാറില്ലെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി.

ലോകകപ്പിലെ സമ്മര്‍ദ്ദം
ലോകകപ്പിനെക്കുറിച്ച് പറയുമ്പോള്‍ അത് ഇന്ത്യ- പാകിസ്താന്‍, ഇന്ത്യ- ഇംഗ്ലണ്ട് അല്ലെങ്കില്‍ മറ്റേതു ടീമുമായിട്ടായാലും സമ്മര്‍ദ്ദം കൂടുതലായിരിക്കും. നിങ്ങള്‍ സെമി ഫൈനലില്‍ എത്തിയിരിക്കാം, മികച്ച ടീമും ആയിരിക്കാം. എന്നാല്‍ സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കുമെന്നാണ് ഏറ്റവും പ്രധാനം.
പാകിസ്താനെതിരായ അന്നത്തെ സെമിയില്‍ വീരേന്ദര്‍ സെവാഗ് ഉമര്‍ ഗുല്ലിനെതിരേ ഒരോവറില്‍ നാലു ബൗണ്ടറികള്‍ അടിച്ചെടുത്തിരുന്നു. ആ സമയത്ത് 340-350 റണ്‍സ് വരെ ഇന്ത്യക്കു നേടുമെന്നും കരുതിയിരുന്നു. എന്നാല്‍ 257-58 റണ്‍സാണ് നമുക്ക് അവസാനം നേടാനായതെന്നാണ് ഓര്‍മ. മറുപടി ബാറ്റിങില്‍ മികച്ച തുടക്കമായിരുന്നു പാകിസ്താന്റേതെന്നും അവരെ പിടിച്ചുനിര്‍ത്തി ജയിക്കാനായത് ഇന്ത്യയുടെ മിടുക്കാണെനും അദ്ദേഹം അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications