സച്ചിന്‍ അന്ന് ഡബിള്‍ അടിക്കില്ലായിരുന്നു, 190കളില്‍ പുറത്ത്!! അംപയര്‍ രക്ഷിച്ചു-സ്റ്റെയ്ന്‍
ഡര്‍ബന്‍: ഏകദിനത്തില്‍ ആദ്യ ഡബിള്‍ സെഞ്ച്വറിക്കു വേണ്ടിയുള്ള ക്രിക്കറ്റ് ആസ്വാദകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. 2010ല്‍ ഗ്വാളിയോറില്‍ നടന്ന ഏകദിനത്തിലായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഡബിള്‍ സെഞ്ച്വറി കുറിച്ച് ലോക റെക്കോര്‍ഡിട്ടത്. സച്ചിന്റെ പാത പിന്തുടര്‍ന്ന് പിന്നീട് പലരും ഡബിള്‍ സെഞ്ച്വറി ക്ലബ്ബില്‍ അംഗങ്ങളായെങ്കിലും ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ മറ്റുള്ളവര്‍ക്കു പ്രചോദനമായത് സച്ചിന്‍ തന്നെയാണ്.
റെക്കോര്‍ഡ് നേട്ടത്തിനു പത്തു വര്‍ഷത്തിനു ശേഷം ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് അന്നു ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അംഗമായിരുന്ന വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ഡബിള്‍ സെഞ്ച്വറി തികയ്ക്കും മുമ്പ് തന്നെ സച്ചിന്‍ പുറത്തായിരുന്നെങ്കിലും അംപയര്‍ രക്ഷിക്കുകയായിരുന്നുവെന്നാണ് സ്റ്റെയ്‌നിന്റെ ആരോപണം.

സ്‌കൈ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് സച്ചിന്റെ ഡബിള്‍ സെഞ്ച്വറി ഭാഗ്യം കൊണ്ടു മാത്രം നേടിയതാണെന്നു സ്‌റ്റെയ്ന്‍ ചൂണ്ടിക്കാട്ടിയത്. ടെണ്ടുല്‍ക്കര്‍ കന്നി ഡബിള്‍ അടിച്ചത് ഞങ്ങള്‍ക്കെതിരേ ഗ്വാളിയോറിലായിരുന്നു. എന്നാല്‍ ഇന്നും അതു താന്‍ ഓര്‍മിക്കുന്നു. 190കൡ ബാറ്റ് ചെയ്യവെ സച്ചിനെ അന്നു താന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. ഇയാള്‍ ഗൗള്‍ഡായിരുന്നു കളിയില്‍ അംപയര്‍. എന്നാല്‍ അന്ന് അദ്ദേഹം സച്ചിനെതിരേ നോട്ടൗട്ട് വിളിക്കുകയായിരുന്നുവെന്നും സ്‌റ്റെയ്ന്‍ വിശദമാക്കി.

സച്ചിന്‍ ഔട്ടാണെന്ന് 100 ശതമനാവും തനിക്കുറപ്പായിരുന്നു. വിക്കറ്റിനായി അപ്പീല്‍ വിളിക്കുകയും ചെയ്തു. പക്ഷെ അംപയര്‍ ഗൗള്‍ഡിന്റെ തീരുമാനം നോട്ടൗട്ടെന്നായിരുന്നു. അന്നു ശരിക്കും അമ്പരന്ന് പോയി. അപ്പോള്‍ തന്റെ മനസ്സില്‍ തോന്നിയത് ഇങ്ങനെയായിരുന്നു- എന്തു കൊണ്ട്, എന്തുകൊണ്ടാണ് നിങ്ങള്‍ അദ്ദേഹത്തിനെതിരേ നോട്ടൗട്ട് വിളിച്ചത്. അത് ഉറപ്പായും ഔട്ടാണ്.
സുഹൃത്തെ നിങ്ങളൊന്നു ചുറ്റുപാടും നോക്കൂ, താന്‍ സച്ചിനെതിരേ ഔട്ട് വിളിക്കുകയാണെങ്കില്‍ ഹോട്ടലിലേക്കു തിരികെ പോവാന്‍ തനിക്കു സാധിക്കില്ലെയായിരുന്നു അപ്പോള്‍ ഗൗള്‍ഡ് തന്നോട് പറയാതെ മനസ്സില്‍ പറഞ്ഞിണ്ടാവുക.
ഗ്വാളിയോര്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ 153 റണ്‍സിന്റെ വമ്പന്‍ വിജയം കൊയ്തിരുന്നു. അന്നു സച്ചിന്റെ ഡബിളിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിന് 401 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.

സ്വന്തം നാട്ടില്‍ സച്ചിനെതിരേ ബൗള്‍ ചെയ്യുകയെന്നത് വലിയ വെല്ലുവിളി തന്നെയാണെന്നു സ്റ്റെയ്ന്‍ വെളിപ്പെടുത്തി. നിങ്ങളൊരു മോശം പന്തെറിഞ്ഞാല്‍ അദ്ദേഹം ബൗണ്ടറിയടിക്കും, മുംബൈയില്‍ അക്കൗണ്ട് തുറക്കുക സച്ചിന്‍ ഒരുപക്ഷെ ബൗണ്ടറിയിലൂടെയായിരിക്കും. ലോകം മുഴുവന്‍ നിശ്ചലമാവുന്നതു പോലെയാണ് സച്ചിനെതിരേ ബൗള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടാറുള്ളത്. സച്ചിന്‍ നാലു റണ്‍സുമായി പുറത്താവാതെ നില്‍ക്കുമ്പോഴും 500 റണ്‍സോടെ പുറത്താവാതെ നില്‍ക്കുമ്പോഴും ഇത് തന്നെയാണ് മനസ്സിലുണ്ടാവുകയെന്നും സ്‌റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications